സിയാറ്റില്‍ സെന്ററില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
സിയാറ്റില്‍ സെന്ററില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ചിഹുലി ഗാര്‍ഡനും ഗ്ലാസ് മ്യൂസിയത്തിനും സമീപമാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

സിയാറ്റിൽ ∙ സിയാറ്റില്‍ സെന്ററില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ചിഹുലി ഗാര്‍ഡനും ഗ്ലാസ് മ്യൂസിയത്തിനും സമീപമാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. സിയാറ്റിലിലെ ഇന്ത്യൻ കോൺസൽ ജനറൽ പ്രകാശ് ഗുപ്തയാണ് അനാച്ഛാദനത്തിന് നേതൃത്വം നൽകിയത്.
സിയാറ്റിൽ മേയർ ബ്രൂസ് ഹാരെൽ, കോൺഗ്രസ് അംഗം ആദം സ്മിത്ത്, കോൺഗ്രസ് വുമൺ പ്രമീള ജയപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പസഫിക് നോർത്ത് വെസ്റ്റിലെ യുഎസ് ഫസ്റ്റ് കോർപ്‌സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ സേവ്യർ ബ്രൺസൺ, മാർട്ടിൻ ലൂഥർ കിങ്-ഗാന്ധി ഇനിഷ്യേറ്റീവിന്റെ ഭാഗമായ എഡ്ഡി റൈ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുത്തവർ ഗാന്ധിയുടെ അഹിംസ, സത്യാഗ്രഹം, സർവോദയ എന്നീ തത്വങ്ങൾ ഊന്നിപ്പറയുകയും ഇന്നത്തെ ലോകത്ത് അവയുടെ പ്രസക്തി അടിവരയിടുകയും ചെയ്തുകൊണ്ട് പ്രസംഗിച്ചു. സമാധാനവും അഹിംസയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മേഖലയിലുടനീളം വിപുലമായ ഒരു സംരംഭത്തിന്റെ ഭാഗമായാണ് ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്.