ഇന്ത്യക്കാരനെ വീടൊഴിപ്പിച്ച് കാനഡയിലെ വീട്ടുടമ: വിഡിയോ വൈറൽ
Mail This Article
ബ്രാംപ്ടൺ∙ കാനഡയിലെ ബ്രാംപ്ടണിൽ ഇന്ത്യക്കാരനായ വാടകക്കാരനെ കാനഡക്കാരനായ വീട്ടുടമ വീടൊഴിപ്പിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി. വീടൊഴിയാൻ നിശ്ചയിച്ച തീയതിയിൽ വീട് ഒഴിയാതിരുന്നതിനെ തുടർന്ന് വീട്ടുടമ വാടകക്കാരന്റെ സാധനങ്ങൾ വീടിനു പുറത്തേക്ക് മാറ്റി. വാടകക്കാരൻ വീടൊഴിപ്പിക്കൽ തീയതി തെറ്റാണെന്ന് അവകാശപ്പെടുന്നുണ്ട്. അതേസമയം വീട്ടുടമയുടെ വാദം വാടകക്കാരൻ കരാർ ലംഘിച്ചുവെന്നാണ്. 15 സെക്കൻഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് വൈറലായിരിക്കുന്നത്.
വീട്ടുടമ സാധനങ്ങള്‍ പുറത്തേക്ക് ഇടുന്നത് കണ്ട് നിസഹായനായി നില്‍ക്കുന്ന വാടകക്കാരനെ വിഡിയോയില്‍ കാണാം. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പലരും തങ്ങളുടെ അഭിപ്രായവുമായി രംഗത്ത് വരുന്നുണ്ട്.
ചിലർ വീട്ടുടമയുടെ നടപടിയെ വിമർശിക്കുന്നു, അതേസമയം കരാർ ലംഘിച്ചതിനാൽ വീട്ടുടമയ്ക്ക് വീടൊഴിപ്പിക്കാൻ അവകാശമുണ്ടെന്ന് നിലപാടാണ് ചിലർ സമൂഹ മാധ്യമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.