ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡൽഫിയ (ഐഎസിഎ) ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡൽഫിയ (ഐഎസിഎ) ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡൽഫിയ (ഐഎസിഎ) ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡല്‍ഫിയ ∙ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡൽഫിയ (ഐഎസിഎ) ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഒക്ടോബര്‍ 19 ന് ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍, ഒരു കുടക്കീഴില്‍ എന്ന ആപ്തവാക്യത്തിലൂന്നി ഇന്ത്യന്‍ കത്തോലിക്കരുടെ പൈതൃകദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. 

വൈകിട്ട് നാലുമണി മുതല്‍ ഫിലഡല്‍ഫിയ സെന്‍റ് തോമസ് സിറോ മലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഇടുക്കി സിറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ദിവ്യബലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. 

ADVERTISEMENT

ഐഎസിഎ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫിലഡല്‍ഫിയ സിറോ മലബാര്‍ പള്ളി വികാരി റവ.ഡോ. ജോര്‍ജ് ദാനവേലില്‍, ഡയറക്ടര്‍മാരായ സെ.ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ.ഫാ. ലിജോ കൊച്ചുപറമ്പില്‍, സെന്‍റ് ജൂഡ് സിറോമലങ്കരപള്ളി വികാരി റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍, ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ.ഫാ. ലെനിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ബിഷപ്പിനൊപ്പം ദിവ്യബലിയില്‍ സഹകാര്‍മികരാവും.

വിശിഷ്ടാതിഥികൾക്ക് സ്വീകരണഘോഷയാത്ര, കൃതഞ്ജതാബലിയര്‍പ്പണം, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവയാണ് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്.  ഫിലഡൽഫിയയിലെ പ്രശസ്ത ഡാന്‍സ് സ്കൂളുകള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, ഐഎസിഎയിലെ അംഗദേവാലയങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കും. ഐഎസിഎ പ്രസിഡന്‍റ് അനീഷ് ജയിംസ്, വൈസ് പ്രസിഡന്‍റ് തോമസ് സൈമണ്‍, യൂത്ത് വൈസ് പ്രസിഡന്‍റ് ജോസഫ് എള്ളിക്കല്‍, ജനറല്‍ സെക്രട്ടറി സ്വപ്ന സജി സെബാസ്റ്റ്യന്‍, ജോ. സെക്രട്ടറി ജോഷ്വ ജേക്കബ്, ട്രഷറര്‍ നെഡ് ദാസ്, ജോ. ട്രഷറര്‍ സണ്ണി പടയാറ്റില്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ചാര്‍ലി ചിറയത്ത്, അലക്സ് ജോണ്‍, ജോസ് മാളേയ്ക്കല്‍, മെര്‍ലിന്‍ അഗസ്റ്റിന്‍, ഓസ്റ്റിന്‍ ജോണ്‍, ജോര്‍ജ് പനക്കല്‍, ഫിലിപ് ജോണ്‍ (ബിജു), ജോസഫ് മാണി, തോമസ് നെടുമാക്കല്‍, ജോസ് ജോസഫ്, ബിജു സക്കറിയ, ഫിലിപ് എടത്തില്‍, റോമിയോ ഗ്രിഗറി എന്നിവര്‍ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. 

English Summary:

Indian Catholic Heritage Day Celebration