നോർത്ത് അറ്റ്ലാന്റ സ്പോർട്സ് ആൻഡ് റിക്രിയേഷൻ ക്ലബ് പിക്കിൾബാഷ് 2024 ടൂർണമെന്റ് സംഘടിപ്പിച്ചു
അമേരിക്കയിൽ അറ്റ്ലാന്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ നോർത്ത് അറ്റ്ലാന്റ സ്പോർട്സ് ആൻഡ് റിക്രിയേഷൻ ക്ലബിന്റെ (NASRC) ആഭിമുഖ്യത്തിൽ ‘പിക്കിൾബാഷ് 2024’ എന്ന പേരിൽ പിക്കിൾബോൾ ടൂർണമെന്റ് ഒക്ടോബർ അഞ്ചാം തിയതി പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. അറ്റ്ലാന്റ സ്പൈക്കേഴ്സ് (വോളീബോൾ), അറ്റ്ലാന്റ

അമേരിക്കയിൽ അറ്റ്ലാന്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ നോർത്ത് അറ്റ്ലാന്റ സ്പോർട്സ് ആൻഡ് റിക്രിയേഷൻ ക്ലബിന്റെ (NASRC) ആഭിമുഖ്യത്തിൽ ‘പിക്കിൾബാഷ് 2024’ എന്ന പേരിൽ പിക്കിൾബോൾ ടൂർണമെന്റ് ഒക്ടോബർ അഞ്ചാം തിയതി പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. അറ്റ്ലാന്റ സ്പൈക്കേഴ്സ് (വോളീബോൾ), അറ്റ്ലാന്റ മാനിയാക്സ് (സോക്കർ, ക്രിക്കറ്റ്), അറ്റ്ലാന്റ പാഡിൽ മാസ്റ്റേഴ്സ് (പിക്കിൾബോൾ), അറ്റ്ലാന്റ ബ്ലാസ്റ്റേഴ്സ് (ബാസ്കറ്റ്ബോൾ) എന്നീ സ്പോർട്സ് ടീമുകളുടെ മാതൃസംഘടനയായി രൂപീകരിക്കപ്പെട്ട എൻഎഎസ്ആർസിയുടെ ദൗത്യം ഊർജ്ജസ്വലവും എല്ലാവരേയും ഉൾക്കൊള്ളിച്ചുകൊണ്ടും സ്പോർട്സ് വഴിയുള്ള സമൂഹം, ആരോഗ്യകരവും രസകരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികളെയും മുതിർന്നവരെയും പ്രോത്സാഹിപ്പിക്കുന്നു.
സ്‌പോർട്‌സും വിനോദവും ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതുമായ ഒരു കമ്മ്യൂണിറ്റിയും എൻഎഎസ്ആർസി വിഭാവനം ചെയ്യുന്നു. ഈ ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി അറ്റ്ലാന്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘അറ്റ്ലാന്റ പിക്കിൾബോൾ അലയൻസ് ‘ (APA) എന്ന സംഘടനയുടെ പൂർണ പിന്തുണയും സഹകരണവും ശ്ലാഘനീയവും സമൂഹത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും അഭിനന്ദനം അർഹിക്കുന്നതുമാണ്.
ഈ ടൂർണമെൻ്റിൽ നിന്ന് ലഭിക്കുന്ന ഫണ്ടിൻ്റെ ഒരു വിഹിതം NAAM USA എന്ന ചാരിറ്റി സംഘടനയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി സംഭാവന ചെയ്യപ്പെടുന്നതാണ്. ആൽഫറെറ്റ സിറ്റിയിലെ നോർത്ത് പാർക്ക് ടെന്നീസ് & പിക്കിൾബോൾ സെൻ്ററിൽ നടന്ന ടൂർണമെൻ്റിൽ മേഖലയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള 120-ലധികം കളിക്കാർ രജിസ്റ്റർ ചെയ്യുകയും പങ്കെടുക്കുകയും ചെയ്തു. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ട്രോഫികളും മെഡലുകളും നൽകി ആദരിച്ചു. ടൂർണമെന്റിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി NASRC സംഘടനയെ പ്രതിനിധീകരിച്ച് ജേക്കബ് തീമ്പലങ്ങാട്, നിഷാദ് പണ്ടാരത്തോടി, മിഥുൻ ചെറിയത്ത്, APA സംഘടനയെ പ്രതിനിധീകരിച്ച് സുനിൽ പുനത്തിൽ, എബി, NAAM USA ചാരിറ്റി സംഘടനയെ പ്രതിനിധീകരിച്ച് സുരേഷ് കൊണ്ടൂർ, വിനോദ് നായർ, ശിവകുമാർ SG, നവിൻ നായർ എന്നിവർ നേതൃത്വം നൽകി.
‘സ്പൈക്കേഴ്സ് ഷോഡൗൺ 2024’: എൻഎഎസ്ആർസി സംഘാടകരും കായികപ്രേമികളും ഉറ്റുനോക്കുന്ന അടുത്ത വോളീബോൾ ടൂർണമെന്റായ സ്പൈക്കേഴ്സ് ഷോഡൗൺ 2024 ഒക്ടോബർ 26 (ശനിയാഴ്ച) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രഗത്ഭരായ 16 വോളീബോൾ ടീമുകൾ വീറും വാശിയോടും കൂടി ഏറ്റുമുട്ടുന്ന കായികമാമാങ്കം ഒരു വൻ വിജയമാക്കിതീർക്കുവാൻ അമേരിക്കയിലെയും പ്രത്യേകിച്ച് യുഎസ് സൗത്ത്-ഈസ്റ്റ് പ്രദേശത്തെ എല്ലാ അഭ്യുകാംക്ഷികളേയും സാദരം ക്ഷണിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് എൻഎഎസ്ആർസി വെബ്സൈറ്റ് (https://northatlantasportsclub.org/tournaments/) സന്ദർശിക്കുക.