ഡാലസ് ∙ സെപ്റ്റംബർ മാസം 26 മുതൽ 29 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ വച്ചു നടത്തപ്പെട്ട 22 - മത് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജന സഖ്യം കോൺഫറൻസ് അവിസ്മരണീയമായി. ഡാലസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് പ്രോസസ്സഷനോട് കൂടി ആരംഭിച്ച കോൺഫറൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ സെപ്റ്റംബർ മാസം 26 മുതൽ 29 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ വച്ചു നടത്തപ്പെട്ട 22 - മത് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജന സഖ്യം കോൺഫറൻസ് അവിസ്മരണീയമായി. ഡാലസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക്  ആരംഭിച്ച കോൺഫറൻസ് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ്  ഉദ്ഘാടനം ചെയ്തു.

ഹോസ്റ്റിങ് ചർച്ച് ആയ ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ വികാരിയും, ഫാർമേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ പ്രസിഡന്റുമായ റവ. അലക്സ്‌ യോഹന്നാൻ സ്വാഗതവും, വെരി റവ.ഡോ.ചെറിയാൻ തോമസ് (മുൻ മാർത്തോമ്മാ സഭാ സെക്രട്ടറി), റവ.സാം കെ.ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ്‌ ), ബിജി ജോബി (ഭദ്രാസന യുവജനസഖ്യം സെക്രട്ടറി), ബിജു മാത്യു (കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ) എന്നിവർ ആശംസകൾ നേർന്ന്  സംസാരിച്ചു. സമ്മേളനത്തിൽ സുവനീറിന്റെയും, യുവധാരയുടെയും റിലീസിങ്ങും നടത്തപ്പെട്ടു. കോൺഫറൻസ് ജനറൽ കൺവീനർ ജോബി ജോൺ നന്ദി രേഖപ്പെടുത്തി.

ADVERTISEMENT

കോൺഫറൻസിന്  ബാംഗ്ളൂർ എക്യൂമെനിക്കൽ  ക്രിസ്ത്യൻ സെന്റർ ഡയറക്ടറും, വികാരി ജനറാളും ആയ റവ.ഡോ.ശ്യാം  പി. തോമസ് മുഖ്യ നേതൃത്വം നൽകി . വിവിധ സെഷനുകളിൽ റവ.ജോസഫ് ജോൺ, റവ.എബ്രഹാം കുരുവിള, റവ. എബ്രഹാം തോമസ്, ഷിനോദ് മാത്യു, ഡോ. ഏബൽ മാത്യു, സിസിൽ ചെറിയാൻ സിപിഎ, ദിലീപ് ജേക്കബ്, സ്‌റ്റേസി വർഗീസ്, ജോതം സൈമൺ  എന്നിവർ നേതൃത്വം നൽകി. കോൺഫറൻസിനോട്  അനുബന്ധിച്ച്  വിശ്വാസ തികവുള്ള ഭാവി (Mould - Fashioning A Faith Full Future) എന്ന  മുഖ്യ ചിന്താവിഷയത്തെ അധികരിച്ച് മാർത്തോമ്മാ  യുവജനസഖ്യം ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച്  അവതരിപ്പിച്ച സ്കിറ്റ്, ഗായക സംഘത്തിന്റെ തീം സോങ് എന്നിവ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. 

ശനിയാഴ്ച നടന്ന സമ്മേളനത്തോടനുബന്ധിച്ച് ഭദ്രാസന യുവജന സഖ്യത്തിന്റെ സിൽവർ ജൂബിലി ആഘോഷിച്ചു. ഭദ്രാസനത്തിന്റെ വിവിധ ഇടവകളിൽ നിന്നായി ഏകദേശം 400 ൽ പരം യുവജനസഖ്യാംഗങ്ങളും, അനേക വൈദീകരും പങ്കെടുത്തു. മുഖ്യചിന്താവിഷയത്തോടനുബന്ധിച്ചുള്ള ക്ലാസുകൾ, കൾച്ചറൽ പ്രോഗ്രാമുകൾ, കിഡ്സ്‌ സെക്ഷനുകൾ, ഗെയിംസ്, നാടൻ തട്ടുകട എന്നിവ ആയിരുന്നു കോൺഫറൻസിന്റ പ്രധാന ആകർഷണം. ഞാറാഴ്ചയിലെ വിശുദ്ധ കുർബാനക്കു ശേഷം നടന്ന സമാപന സമ്മേളനത്തോടനുബന്ധിച്ച് കോൺഫറൻസിനു തിരശീല വീണു.

ADVERTISEMENT

ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. മാർ പൗലോസ് 2026-ൽ നടത്തപ്പെടുന്ന ഇരുപത്തി മൂന്നാം യുവജന സഖ്യം കോൺഫറൻസിന്റെ ദീപശിഖ ശാലേം മാർത്തോമ്മാ യുവജന സഖ്യം ന്യൂയോർക്കിന് കൈമാറി. ഭദ്രാസന യുവജന സഖ്യം കൗൺസിലിനു വേണ്ടി ജനറൽ സെക്രട്ടറി ബിജി ജോബി, കോൺഫറൻസ് കമ്മറ്റിക്കു വേണ്ടി കോ- കൺവീനർ റിജാ ക്രിസ്റ്റി എന്നിവർ കോൺഫറൻസിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു.

English Summary:

Twenty Second Marthomma Youth Alliance North America Bhadrasana Conference