തിരഞ്ഞെടുപ്പ് ദിവസം ആക്രമണം നടത്താന്‍ പദ്ധതി; അഫ്ഗാന്‍ പൗരൻ അറസ്റ്റിൽ
യുഎസിൽ തിരഞ്ഞെടുപ്പ് ദിവസം ആക്രമണം നടത്താന്‍ പദ്ധതിയിട്ട അഫ്ഗാന്‍ പൗരനെ അറസ്റ്റ് ചെയ്ത് എഫ്ബിഐ.
യുഎസിൽ തിരഞ്ഞെടുപ്പ് ദിവസം ആക്രമണം നടത്താന്‍ പദ്ധതിയിട്ട അഫ്ഗാന്‍ പൗരനെ അറസ്റ്റ് ചെയ്ത് എഫ്ബിഐ.
യുഎസിൽ തിരഞ്ഞെടുപ്പ് ദിവസം ആക്രമണം നടത്താന്‍ പദ്ധതിയിട്ട അഫ്ഗാന്‍ പൗരനെ അറസ്റ്റ് ചെയ്ത് എഫ്ബിഐ.
ഓക്‌ലഹോമ ∙ യുഎസിൽ തിരഞ്ഞെടുപ്പ് ദിവസം ആക്രമണം നടത്താന്‍ പദ്ധതിയിട്ട അഫ്ഗാന്‍ പൗരനെ അറസ്റ്റ് ചെയ്ത് എഫ്ബിഐ. ഓക്‌ലഹോമയിൽ താമസിച്ചിരുന്ന നസീർ അഹമ്മദ് തൗഹെദിയെ (27) എഫ്ബിഐ അറസ്റ്റ് ചെയ്തതായി ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തിരഞ്ഞെടുപ്പ് ദിവസം താനും കൂട്ടാളിയും ചാവേറാകാനായിരുന്നു പദ്ധതിയെന്ന് നസീർ പറഞ്ഞു. ആക്രമണത്തിനായ് എകെ 47 റൈഫിളുകളും ഓര്‍ഡര്‍ ചെയ്തിരുന്നതായും ഇയാൾ പറഞ്ഞു.
2021 സെപ്റ്റംബറിലാണ് നസീർ യുഎസിലെത്തുന്നത്. ആക്രമണത്തിന് മുൻപായി ഇയാൾ കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.