യുക്രെയ്ൻ മാധ്യമപ്രവർത്തക റഷ്യൻ തടങ്കലിൽ മരിച്ചു
യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലയിൽ വാർത്താ റിപ്പോർട്ടിങ്ങിനിടെ റഷ്യ പിടികൂടിയ യുക്രെയ്ൻ മാധ്യമപ്രവർത്തക മരിച്ചു.

ന്യൂയോർക്ക് ∙ യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലയിൽ വാർത്താ റിപ്പോർട്ടിങ്ങിനിടെ റഷ്യ പിടികൂടിയ യുക്രെയ്ൻ മാധ്യമപ്രവർത്തക മരിച്ചു. റഷ്യൻ തടങ്കലിൽ വച്ചാണ് മാധ്യമ പ്രവർത്തകയായ വിക്ടോറിയ റോഷ്‌ചൈന മരിച്ചതെന്ന് യുക്രെയ്ൻ ഉദ്യോഗസ്ഥർ അറിയിച്ചു. 2023 ഓഗസ്റ്റിലാണ് ഇവരെ റഷ്യ പിടികൂടിയതെന്നാണ് യുക്രെയ്ൻ പറയുന്നത്.
ഇതു വരെ വിക്ടോറിയയുടെ അറസ്റ്റിന്‍റെ കാരണങ്ങളോ അവരെ തടവിലാക്കിയ സ്ഥലമോ റഷ്യ വ്യക്തമായിട്ടില്ല.യുക്രെയ്‌നിലെ നാഷനൽ യൂണിയൻ ഓഫ് ജേണലിസ്റ്റ് റഷ്യൻ നടപടിയെ അപലപിക്കുകയും സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജോലി ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകയെ പിടികൂടിയതെന്നും ഇത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്നും നാഷനൽ യൂണിയൻ ഓഫ് ജേണലിസ്റ്റ് കൂട്ടിച്ചേർത്തു.