സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഹാരിസ് ബീരാന് എം.പിക്കും ന്യൂജഴ്‌സിയിൽ പൗര സ്വീകരണം
അമേരിക്ക സന്ദർശിക്കുന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും ഹാരിസ് ബീരാൻ എംപിയ്ക്കും ന്യൂജഴ്‌സിയിൽ കെ.എം.സി.സി – യു.എസ്.എ സ്വീകരണം നൽകും.

ന്യൂജഴ്‌സി ∙ അമേരിക്ക സന്ദർശിക്കുന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും ഹാരിസ് ബീരാൻ എംപിയ്ക്കും ന്യൂജഴ്‌സിയിൽ കെ.എം.സി.സി – യു.എസ്.എ സ്വീകരണം നൽകും. ഇന്ന് റോയൽ ആല്‍ബര്‍ട്ട്സ് പാലസില്‍ രാവിലെ 11.30 മണിക്ക് നടക്കുന്ന സ്വീകരണ യോഗത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോർജ് ഏബ്രഹാം, ഫൊക്കാന പ്രസിഡന്‍റ് സജിമോന്‍ ആന്റണി, ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, നന്മ വൈസ് പ്രസിഡന്‍റ് ഡോ. സക്കീര്‍ ഹുസൈന്‍, യു.എ.ഇ – കെ എം സി സി നേതാവ് അന്‍വര്‍ നഹ, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ്, മുന്‍ ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി, എഴുത്തുകാരൻ ബോബി പാൽ, എം എം എൻ ജെ നേതാവ് സമദ് പൊനേരി, അസ്ലം ഹമീദ്, കുഞ്ഞു പയ്യോളി, ഇംതിയാസ് അലി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിക്കും.
കൂടാതെ, ലീലാ മാരേട്ട്, തോമസ് മൊട്ടക്കൽ, ഷീലാ ശ്രീകുമാർ, ജിബി തോമസ്, മധു കൊട്ടാരക്കര, രാജു പള്ളത്ത്, തങ്കം അരവിന്ദ്, അനിൽ പുത്തൻചിറ, ഹനീഫ് എരഞ്ഞിക്കൽ, മുസ്തഫ കമാൽ, ഒമർ സിനാപ്, നിരാർ ബഷീർ, ഷൈമി ജേക്കബ് തുടങ്ങിയവരും അമേരിക്കയിലെ മറ്റു സാമൂഹ്യ സാംസ്കാരിക നായകരും പങ്കെടുക്കും.
കെ.എം.സി.സി – യു.എസ്.എ യുടെ നേതൃത്വത്തിൽ ന്യൂജഴ്‌സിയിലെ എം.എം.എൻ.ജെ യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ, യു.എ നസീർ അധ്യക്ഷത വഹിക്കും. സുൽഫിക്കർ ഹബീബ്, താഹാ മുഹമ്മദ് എന്നിവർ മോഡറേറ്റ് ചെയ്യും.
വാർത്ത: യു എ നസീര്‍, ന്യൂയോർക്ക്