ന്യൂയോർക്ക് ∙ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിക്കുന്നു. അവാർഡ് ദാന ചടങ്ങുകൾ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ ജനുവരി പത്തിന്.

ന്യൂയോർക്ക് ∙ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിക്കുന്നു. അവാർഡ് ദാന ചടങ്ങുകൾ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ ജനുവരി പത്തിന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിക്കുന്നു. അവാർഡ് ദാന ചടങ്ങുകൾ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ ജനുവരി പത്തിന്. രണ്ടു പതിറ്റാണ്ടിന്റെ നിറവിൽ പത്തു ചാപ്റ്ററുകളുമായി നൂറിലധികം അംഗങ്ങളുടെ പിന്തുണയോടെ മാധ്യമരംഗത്തു നിരവധി സംഭാവനകൾ നൽകി മുന്നേറുന്ന വടക്കേ അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിക്കുന്നു.

ഈ പുരസ്‌കാര ചടങ്ങുകൾ 2024 ജനുവരി പത്തു വെള്ളിയാഴ്ച അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിലാണ് നടക്കുന്നത്.  സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ADVERTISEMENT

മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും, മാധ്യമരത്‌ന പുരസ്‌കാര ജേതാവിന് 50,000 രൂപയും പ്രശംസാ ഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും, ക്യാഷ് അവാർഡും, പ്രശംസാ ഫലകവുമാണ് ഇവര്‍ക്ക് ലഭിക്കുക. ആദ്യമായി കേരളത്തിലെ ഏറ്റവും മികച്ച പ്രസ്സ് ക്ലബിന് അവാർഡ് നൽകി ആദരിക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം എന്നിവർ അറിയിച്ചു.  കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന ഈ പുരസ്‌കാര ദാന ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം എന്നിവരും അറിയിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്കു സ്വന്തമായും, അവര്‍ക്കു വേണ്ടി മറ്റുള്ളവർക്കും  നോമിനേഷനുകള്‍ സമര്‍പ്പിക്കാം. നോമിനേഷനുകൾ സമർപ്പിക്കാൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വെബ്‌സൈറ്റ്  www.indiapressclub.org/nomination സന്ദർശിച്ചാൽ  മതി.

ADVERTISEMENT

കഴിഞ്ഞ വർഷത്തെ (2023) മാധ്യമശ്രീ അവാര്‍ഡ്  ലഭിച്ചത് ദി ടെലിഗ്രാഫ് ഡെയിലി എഡിറ്റര്‍ ആര്‍. രാജഗോപാലിനാണ്, മാധ്യമരത്‌ന പുരസ്‌കാരം ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി.ബി പരമേശ്വരനും ലഭിച്ചു.