ഒക്ടോബര്‍ സര്‍പ്രൈസില്‍ ഭയന്ന് കമലയും കൂട്ടരും!
ഹൂസ്റ്റണ്‍ ∙ യുഎസിലെ പ്രസിഡന്റ് സ്ഥാനാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഒക്ടോബര്‍ മാസം ആശങ്കയുടേതാണ്. ഒക്ടോബറിലാണ് മുന്നില്‍ നില്‍ക്കുന്നവരെ പിന്നിലേക്ക് തള്ളിയിടുന്ന പല വെളിപ്പെടുത്തലുകളും പുറത്തു വരുന്ന മാസം.

ഹൂസ്റ്റണ്‍ ∙ യുഎസിലെ പ്രസിഡന്റ് സ്ഥാനാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഒക്ടോബര്‍ മാസം ആശങ്കയുടേതാണ്. ഒക്ടോബറിലാണ് മുന്നില്‍ നില്‍ക്കുന്നവരെ പിന്നിലേക്ക് തള്ളിയിടുന്ന പല വെളിപ്പെടുത്തലുകളും പുറത്തു വരുന്ന മാസം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ ട്രെന്‍ഡ്. യുഎസ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഒക്ടോബര്‍ 'പാര' പല ഘട്ടത്തിലും നിര്‍ണായകമായതായി ചരിത്രം പറയുന്നു.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍, മിഡില്‍ ഈസ്റ്റ് സമ്പൂര്‍ണ യുദ്ധത്തിന്റെ വക്കിലാണ്. എണ്ണ സമ്പന്നമായ മേഖലയിലെ പ്രതിസന്ധി യുഎസ് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാം എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
'എപ്പോഴും സംഭവിക്കുന്നതുപോലെ ഒക്ടോബറില്‍ എന്തെങ്കിലും സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു... കമലാ ഹാരിസിനെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഹിലറി ക്ലിന്റണ്‍ മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ ആദ്യം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു മാസം ബാക്കിനിൽക്കെയാണ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ മുന്നറിയിപ്പ്.
ഹിലരി ക്ലിന്റണ്‍ ഹാരിസിന് മുന്നറിയിപ്പ് നല്‍കിയതും ചരിത്രം ഓര്‍മിച്ചു കൊണ്ടാണ്. കുപ്രസിദ്ധമായ 'ഒക്ടോബര്‍ സര്‍പ്രൈസി'ന് കരുതിയിരിക്കണമെന്ന് കമലയെ അവര്‍ ഓര്‍മപ്പിച്ചു. 2016-ല്‍ 'സര്‍പ്രൈസ്' തന്റെ പരാജയത്തില്‍ കലാശിച്ചതിന്റെ കൂടി അനുഭവത്തിലാണ് ഹാരിസിന്റെ മുന്നറിയിപ്പ്. അന്ന് അവരുടെ നിരവധി ഇമെയിലുകളും ഉദ്ധരണികളും വിക്കിലീക്സില്‍ റിലീസ് ചെയ്തു. അത് ആത്യന്തികമായി അവരുടെ ഓവല്‍ ഓഫിസ് അഭിലാഷങ്ങള്‍ക്ക് തിരിച്ചടിയായി.