കാമുകനെ തോക്കിന് മുനയിൽ നിർത്തി യുവതിയെ പീഡിപ്പിച്ചു; കവർച്ചാ സംഘം കുറ്റക്കാർ
കാമുകനെ തോക്കിന് മുനയിൽ നിർത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നംഗ കവർച്ചാ സംഘം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

ദുലുത്ത് (ജോർജിയ) ∙ കാമുകനെ തോക്കിന് മുനയിൽ നിർത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നംഗ കവർച്ചാ സംഘം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഈ മാസം 28ന് വിധിക്കും. 2021 ജൂലൈ 21 ന് പുലർച്ചെ 2 മണിയോടെ ദുലുത്തിലെ ദി ഫാൾസ് അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഡാക്വിൻ ആർ ലിവിംഗ്സ്റ്റൺ (21), എലിജ നിൽ കുർണി(20), ദഷാൻ ആന്ദ്രേറ്റി ഹാരിസ് (18) എന്നിവർ ചേർന്ന് യുവതിയെയും കാമുകനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് കവർച്ചാ സംഘത്തിൽപ്പെട്ട ഒരാൾ യുവതിയെ പീഡിപ്പിക്കുകയും തുടർന്ന് പ്രതികൾ കാർ കൊള്ളയടിച്ച് രക്ഷപ്പെടുകയുമായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ഡോർബെൽ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികൾ നടത്തിയത് അങ്ങേയറ്റം നിന്ദ്യമായ കുറ്റകൃത്യമാണെന്ന് ഗ്വിന്നറ്റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി പാറ്സി ഓസ്റ്റിൻ-ഗാറ്റ്സൺ പറഞ്ഞു. ഇത് പരിശോധിക്കാതെ പോകാൻ കഴിയില്ല. ഈ പ്രതികൾ ഇരകളിൽ ഏൽപ്പിച്ച ആഘാതം സങ്കൽപ്പിക്കാനാവാത്തതാണ്. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.