യുഎസിലെ പോസ്റ്റ് ഓഫിസിൽ മലയാളിയെ വെടിവച്ച കേസിലെ പ്രതി അറസ്റ്റിൽ
യുഎസിൽ മലയാളിയായ റോയ് വർഗീസിനെ (50) വെടിവച്ച സംഭവത്തിൽ പ്രതി ടെവാബെ സെമു ഗെറ്റാച്യൂവെ (28) പൊലീസ് പിടിയിലായി.

മിനസോഡ ∙ യുഎസിൽ മലയാളിയായ റോയ് വർഗീസിനെ (50) വെടിവച്ച സംഭവത്തിൽ പ്രതി ടെവാബെ സെമു ഗെറ്റാച്യൂവെ (28) പൊലീസ് പിടിയിലായി. ഞായറാഴ്ച വൈകുന്നേരം 3 മണിയോടെ സെന്‍റ് പോൾ നഗരത്തിലെ ഐ –35 ഇ ഹൈവേയ്ക്ക് സമീപമുള്ള വെസ്റ്റ് 7-ാം സ്ട്രീറ്റിലുള്ള പോസ്റ്റ് ഓഫിസിൽ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
പ്രതിയെ സംഭവം നടന്ന പോസ്റ്റ് ഓഫിസിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വച്ചാണ് പിടികൂടിയത്. പിടിയിലായ പ്രതി 2021-ൽ മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾക്കെതിരെ മുൻപും വിവിധ കേസുകൾ ഉള്ളതായിട്ടാണ് വിവരം.