യുഎസിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും കടത്തിയത് 45 പുത്തൻ ഐഫോൺ 16; 5 യാത്രക്കാർ പിടിയിൽ
ന്യൂഡൽഹി ∙ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 45 ഐഫോൺ 16 ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 44 ലക്ഷത്തോളം രൂപ വില വരുന്നതാണ് ഇവ.

യുഎസിൽ നിന്ന് 37 ഫോണുകളുമായെത്തിയ 4 പേരെയും ഹോങ്കോങ്ങിൽ നിന്ന് 8 ഫോണുകളുമായെത്തിയ ഒരാളെയുമാണു പിടികൂടിയത്. ഇവരുടെ ബാഗിൽ പൊട്ടിക്കാത്ത ബോക്സുകളിലായി ഐ ഫോൺ 16 സീരീസിലെ ഉയർന്ന മോഡലായ പ്രോ മാക്‌സ് ഫോണുകളാണ് പിടിച്ചെടുത്തത്.
ഇന്ത്യയിൽ ഒന്നര ലക്ഷം രൂപയോളം വില വരുന്ന ഈ ഫോണുകൾ യുഎസിൽ 80,000 രൂപ മാത്രമാണ് വില. ഹോങ്കോങ്ങിലെ വില വച്ച് താരതമ്യം ചെയ്യുമ്പോൾ ഈ മോഡൽ ഫോണിന് ഏകദേശം 35,000 രൂപയുടെ മാറ്റമുണ്ട്.
ഇവ ഇന്ത്യയിലെത്തിച്ചു വലിയ വിലയ്ക്ക് വിൽക്കാനാണു പ്രതികൾ ലക്ഷ്യമിട്ടത്. ഇതുകൂടാതെ, ഈ മാസം വിവിധ ആളുകളിൽ നിന്നായി 42 ഐഫോൺ 16 പ്രോ മാക്സ് ഫോണുകൾ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.