നിർണായക സ്വാധീനമുള്ളവർ കൈവിടുന്നോ?; തിരഞ്ഞെടുപ്പ് തന്ത്രത്തിൽ മാറ്റവുമായി കമല ഹാരിസ്
ഹൂസ്റ്റണ്‍∙ യുഎസ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ യുഎസ് പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപ് നില കുടൂതൽ മെച്ചപ്പെടുത്തുമെന്ന് സൂചനകൾ. പുതിയ സര്‍വേകളാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന സൂചന തരുന്നത്. ഇതോടെ അടവൊന്നു മാറ്റി പിടിക്കാനുള്ള ശ്രമത്തിലാണ്

ഹൂസ്റ്റണ്‍∙ യുഎസ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ യുഎസ് പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപ് നില കുടൂതൽ മെച്ചപ്പെടുത്തുമെന്ന് സൂചനകൾ. പുതിയ സര്‍വേകളാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന സൂചന തരുന്നത്. ഇതോടെ അടവൊന്നു മാറ്റി പിടിക്കാനുള്ള ശ്രമത്തിലാണ് കമല.
കറുത്ത വര്‍ഗക്കാരെയും ലാറ്റിൻ അമേരിക്കൻ വംശജരെയും ഒപ്പം നിർത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് കമല ഹാരിസ്. ഇതിനായി കറുത്ത വര്‍ഗക്കാരായ പുരുഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള നയങ്ങളുടെ പട്ടിക കമല പ്രഖ്യാപിച്ചു. കറുത്ത വര്‍ഗക്കാരുടെയും ലാറ്റിൻ അമേരിക്കൻ വംശജരുടെയും ഇടയിലും വ്യക്തമായ ലീഡ് നേടാന്‍ കമലയ്ക്കു കഴിഞ്ഞിട്ടുണ്ട്. എന്നാലും നവംബറില്‍ അവര്‍ക്കൊപ്പം ഉറച്ചു നില്‍ക്കാനായി ഈ വിഭാഗത്തിലുള്ള വോട്ടര്‍മാരെ ഉത്തേജിപ്പിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ചില ഡെമോക്രാറ്റുകള്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് കമലയുടെ പുതിയ നീക്കം.
ഡോണൾഡ് ട്രംപ് ലാറ്റിൻ അമേരിക്കൻ വംശജരായ വോട്ടര്‍മാരെ ആകർഷിക്കുന്നതായി സൂചിപ്പിക്കുന്ന സമീപകാല സര്‍വേകളും കമല ഹാരിസിനെ ഭയപ്പെടുത്തിയിട്ടുണ്ട്. 2016 ലും 2020 ലും ഈ വിഭാഗത്തിന്റെ വിശ്വാസം ആര്‍ജിക്കാന്‍ ട്രംപിന് കഴിഞ്ഞിരുന്നു. ഇത് തുടര്‍ന്നാൽ കമലയുടെ കാര്യം വീണ്ടും പരുങ്ങലിലാകുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ന്യൂയോര്‍ക്ക് ടൈംസും സിയീന സർവേ സൂചിപ്പിക്കുന്നത് കറുത്ത വര്‍ഗക്കാരുടെ ഇടയിൽ കമല ഹാരിസിന് 78% പിന്തുണയാണുള്ളതെന്നാണ്. എന്നാല്‍ സമീപകാല തിരഞ്ഞെടുപ്പുകളില്‍ 90% പിന്തുണ ഡെമോക്രാറ്റുകള്‍ക്കായിരുന്നു. അതിലാണ് 12 ശതമാനത്തിന്റെ കുറവ് വന്നിരിക്കുന്നത്. കമലയെ കൈവിട്ടവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. ഇതാണ് പുതിയ തന്ത്രവുമായി രംഗത്തുവരാന്‍ കമലയെ പ്രേരിപ്പിച്ചത്. നേര്‍ത്ത മാര്‍ജിനുകളാല്‍ തീരുമാനിക്കപ്പെടുമെന്ന് തോന്നുന്ന തിരഞ്ഞെടുപ്പില്‍ ഇത് നിര്‍ണായകമായേക്കാം
പണമാണ് പ്രധാനം
സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധി, പ്രത്യേകിച്ച് പണപ്പെരുപ്പവും ഉയർന്ന ജീവിതച്ചെലവും, ഭൂരിപക്ഷം വോട്ടർമാരെയും അലട്ടുന്ന പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നു. ന്യൂയോർക്ക് ടൈംസ് സൂചിപ്പിക്കുന്നത് പോലെ, കറുത്തവർഗക്കാരും ലാറ്റിൻ അമേരിക്കൻ വംശജരും ഉൾപ്പെടെയുള്ളവർ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥയിൽ അതൃപ്തരാണെന്നാണ് സൂചനകൾ. പണപ്പെരുപ്പം മൂലം, കുടുംബങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റുന്നത് അസാധ്യമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. ഉയർന്ന വിലനിലവാരം ജനങ്ങളെ സാമ്പത്തികമായി വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുന്നു. ഇതാണ് ട്രംപിന് അനുകൂലമായ ഘടകം.
അനധികൃത കുടിയേറ്റമാണ് കറുത്തവർഗക്കാരും ലാറ്റിൻ അമേരിക്കൻ വംശജരുമായ വോട്ടര്‍മാരെ ബാധിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. കുടിയേറ്റത്തെക്കുറിച്ചും ബൈഡന്‍ ഭരണകൂടം യുഎസ്-മെക്‌സിക്കോ അതിര്‍ത്തി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ഇവര്‍ക്ക് വലിയ ആശങ്കയുണ്ട്. ശക്തമായ അതിര്‍ത്തി നിയന്ത്രണങ്ങളും രേഖകളില്ലാത്ത ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്താനുള്ള പ്രതിജ്ഞയും ട്രംപ് ആവർത്തിക്കുന്നത് ഇവരുടെ വോട്ട് കൂടി ലക്ഷ്യമിട്ടാണ്.