അമേരിക്കൻ മലയാളികളുടെ അഭിമാനമായി ലിസാ ജോസഫ് കാഞ്ഞിരത്തുങ്കൽ
ന്യൂയോർക്ക് ∙ കമലാ ഹാരിസിന്റെ തിരഞ്ഞെടുപ്പു പ്രചാരത്തിന്റെ ഭാഗമായി മലയാളിയായ ലിസാ ജോസഫ് മിഷിഗണിൽ നടത്തിയ ഗംഭീര പ്രസംഗമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.

ന്യൂയോർക്ക് ∙ കമലാ ഹാരിസിന്റെ തിരഞ്ഞെടുപ്പു പ്രചാരത്തിന്റെ ഭാഗമായി മലയാളിയായ ലിസാ ജോസഫ് മിഷിഗണിൽ നടത്തിയ ഗംഭീര പ്രസംഗമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. കോട്ടയം കാഞ്ഞിരത്തുങ്കൽ കുടുബാംഗമായ എബ്രഹാം ജോസഫിന്റെയും ഭാര്യ ഡോക്ടർ ടെസ്സിയുടെയും മകളാണ് ലിസാ.
{{#title.url}}
{{#title.titleimage}}
{{/title.titleimage}}
{{#title.title}}
{{title.title}}
{{/title.title}}
{{/title.url}}
{{^title.url}}
{{#title.titleimage}}
{{/title.titleimage}}
{{#title.title}}
{{title.title}}
{{/title.title}}
{{/title.url}}
-
{{#contents}}
-
{{#liveLabel}} {{#isLive}} {{/isLive}} {{^isLive}} {{/isLive}} {{/liveLabel}} {{#isPremium}} {{/isPremium}} {{contentTitle.title}}
{{/contents}}
ആദ്യമായാണ് ഒരു മലയാളി പെൺകുട്ടി അമേരിക്കൻ വൈസ് പ്രസിഡന്റ് കമലഹാരിസിനൊപ്പം ഇലക്ഷൻ പ്രചാരണത്തിൽ പങ്കുചേരുന്നതെന്ന് . യെയിൽ (Yale) യൂണിവേഴ്സിറ്റിയിൽ നിന്നും MBA കഴിഞ്ഞു സാൻ ഫ്രാൻസിസ്കോ ടിഎഫ്എ ( Teach for American) പ്രോഗ്രാമിൽ ജോയിൻ ചെയ്തുവെങ്കിലും ഡമോക്രാറ്റിക് പാർട്ടിയിൽ ഫീൽഡ് ഓർഗനൈസറായി ലിസാ ചേരുകയായിരുന്നെന്ന് കുടുംബ സുഹത്തായ തമ്പി ആന്റണി വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി ഓക്‌ലാൻഡ് കൗണ്ടിയിലെ വോട്ടർമാരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവർത്തനം.
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ, തിരികെ ബെ ഏരിയയിൽ പോകാനും വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങള്‍ തേടാനും ആഗ്രഹിക്കുന്നു എന്നാണ് ലിസാ പറഞ്ഞത്. നിലവിൽ, മിഷിഗനിലെ മികച്ച ടീമിനോടൊപ്പം ചേർന്ന് വോട്ടർമാരുടെ പങ്കാളിത്തം മെച്ചപ്പെടുത്താൻ സഹായിക്കുന്നുവെന്നും പറഞ്ഞു.
നാലു വർഷം മുൻപാണ് ഷിക്കാഗോയിൽനിന്നും സാൻ ഫ്രാൻസിസ്കോ ബേഏരിയയിലെ ഡാൻവിൽ സിറ്റിയിലേക്കു ലിസയുടെ കുടുംബം താമസം മാറിയത്.