എലോയിൽഡയുടെ മരണം ആത്മഹത്യയല്ല, കൊലപാതകം; പ്രതി ഭർത്താവ്
ഓറഞ്ച് കൗണ്ടി ഷെരീഫ് ഓഫിസിലെ മുൻ സർജന്‍റ് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ.
ഓറഞ്ച് കൗണ്ടി ഷെരീഫ് ഓഫിസിലെ മുൻ സർജന്‍റ് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ.
ഓറഞ്ച് കൗണ്ടി ഷെരീഫ് ഓഫിസിലെ മുൻ സർജന്‍റ് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ.
ഒർലാൻഡോ(ഫ്ലോറിഡ) ∙ ഓറഞ്ച് കൗണ്ടി ഷെരീഫ് ഓഫിസിലെ മുൻ സർജന്‍റ് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. 49 വയസ്സുകാരനായ ആന്‍റണി ഷിയയാണ് 39 വയസ്സുകാരിയായ ഭാര്യ ലെഫ്റ്റനന്‍റ് എലോയിൽഡ ഷിയയെ വെടിവച്ച് കൊലപ്പെടുത്തിയത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് കൃത്യം നടന്നത്.
എലോയിൽഡയെ തലയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇത് ആത്മഹത്യ ആയിരിക്കുമെന്ന് പൊലീസ് കരുതിയിരുന്നു. ആത്മഹത്യയായി വരുത്തിതീർക്കുന്നതിന് പ്രതി ശ്രമിച്ചിരുന്നു. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ ആന്‍റണി ഷിയ ഭാര്യയെ കിടപ്പുമുറിയിൽ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം തെളിവുകൾ മായ്ച്ചുകളയാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി.
പിരിച്ചുവിടലിന് കാരണമായേക്കാവുന്ന ആരോപണങ്ങളുടെ പേരിൽ അന്വേഷണം നടക്കുന്നതിനിടെ ഈ വർഷം ആദ്യം ആന്‍റണി ഷിയ ഓറഞ്ച് കൗണ്ടി ഷെരീഫ് ഓഫിസിലെ ജോലി രാജിവച്ചിരുന്നു. നിലവിൽ പ്രതിയെ ഓറഞ്ച് കൗണ്ടി ജയിലിൽ അടച്ചിരിക്കുകയാണ്.