യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മത്സരം പ്രവചനാതീതമായി മാറുകയാണ്.

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മത്സരം പ്രവചനാതീതമായി മാറുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മത്സരം പ്രവചനാതീതമായി മാറുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍∙ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മത്സരം പ്രവചനാതീതമായി മാറുകയാണ്. ചിലര്‍ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്‍റുമായ  കമല ഹാരിസിന്‍റെ വിജയം പ്രവചിക്കുമ്പോള്‍ മറ്റു ചിലര്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ യുഎസ് പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിന് അനുകൂലമായി സ്ഥിതി മാറുകയാണെന്ന് വിലയിരുത്തുന്നു. പോള്‍സ്റ്ററും സ്റ്റാറ്റിസ്റ്റിഷ്യനും പോളിങ് അഗ്രഗേറ്റര്‍ ഫൈവ് ത്രീറ്റിഎയ്റ്റിന്‍റെ സ്ഥാപകനുമായ നേറ്റ് സില്‍വര്‍ പറയുന്നത് ഡോണൾഡ് ട്രംപ് ഇക്കുറി വൈറ്റ് ഹൗസില്‍ എത്തുമെന്നാണ്. ഇതിന് ഒന്നും രണ്ടും കാരണങ്ങളൊന്നുമല്ല, 24 കാരണങ്ങളാണ് അദ്ദേഹം നിരത്തുന്നത്. 

‘‘ ഈ തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനാണ് നേരിയ മുന്‍തൂക്കം. ഡോണൾഡ് ട്രംപിന്‍റെ സ്വാധീനം വര്‍ധിക്കുകയാണ്. കമലയ്ക്ക് മാത്രമാണ് നഷ്ടപ്പെടാനുള്ളത്. ചരിത്രപരമായി തിരഞ്ഞെടുപ്പിനെ നിര്‍ണ്ണയിച്ച ഘടകങ്ങള്‍ പഠിക്കുകയാണെങ്കില്‍, കമല ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അഭിമുഖീകരിക്കുകയാണെന്ന് കാണാം.

ADVERTISEMENT

 ജനപ്രിയ വോട്ടുകള്‍ നേടുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ആണ്. എന്നാല്‍ ഇലക്ടറല്‍ കോളജില്‍ ട്രംപ് മുന്നിലെത്തും. ഏകദേശം 2 ശതമാനം പോയിന്‍റിന് ട്രംപ്  മുന്നിലെത്തും. ഇത് ഡെമോക്രാറ്റുകള്‍ മറികടക്കാന്‍ സാധ്യതയില്ല.  

പണപ്പെരുപ്പവും സാധനങ്ങളുടെ ഉയര്‍ന്ന വിലയുമാണ് മറ്റൊരു ഘടകം. പണപ്പെരുപ്പം ഇപ്പോള്‍ കുറഞ്ഞെങ്കിലും, കോവിഡ് വീണ്ടെടുക്കല്‍ ശ്രമങ്ങള്‍ക്കിടെ സര്‍ക്കാര്‍ ചെലവുകളില്‍ തീവ്രമായ വർധനവ് ഉണ്ടായതിനാല്‍ ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്താം. 

ADVERTISEMENT

ആഗോള പ്രവണതയില്‍, ലോകമെമ്പാടുമുള്ള നിലവില്‍ അധികാരത്തിലുള്ള പാര്‍ട്ടികള്‍ വളരെ മോശമായ പ്രകടനമാണ് നടത്തുന്നത്. കുടിയേറ്റത്തോട് ആഗോള തലത്തില്‍ ഉണ്ടായിട്ടുള്ള വിദ്വേഷം ട്രംപിന് ഗുണകരമാകും. ബൈഡന്‍,ഹാരിസ് ഭരണകാലത്ത് അനധികൃത കുടിയേറ്റവും വർധിച്ചു. ഇത് വോട്ടുകളിലും സ്വാധീനം ചെലുത്തും. ’’ – നേറ്റ് സില്‍വര്‍ പറയുന്നു. 

ഇവയെല്ലാം അടക്കം 24 പോയിന്‍റുകളാണ് ട്രംപി്‌ന അനുകൂലമായി നേറ്റ് സില്‍വര്‍ നൽകുന്നത്. അതേസമയം കമല ഹാരിസിന് ട്രംപിനേക്കാള്‍ നേരിയ ലീഡ് ഉണ്ടെന്ന് നിരവധി സര്‍വേകള്‍ സൂചിപ്പിക്കുന്നു. അടുത്തിടെ നടന്ന എമേഴ്സണ്‍ കോളജ് വോട്ടെടുപ്പ് ഒരു പോയിന്‍റിന് കമല മുന്നിലാണെന്ന് കാണിക്കുന്നു. സെപ്റ്റംബറിലും ഒക്ടോബര്‍ തുടക്കത്തിലും അവര്‍ക്ക് രണ്ട് പോയിന്‍റ് നേട്ടവും ഓഗസ്റ്റില്‍ നാല് പോയിന്‍റ് ലീഡും ലഭിച്ചിരുന്നു. അതായത് സര്‍വേകള്‍ എല്ലാം പറയുന്നത് കമലയുടെ ഗ്രാഫ് താഴേക്ക് ആണെന്നാണ്. 

English Summary:

Pollster Nate Silver gives 24 reasons why trump could win

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT