യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏർലി വോട്ടിങ്ങിൽ ജോർജിയയിൽ റെക്കോർഡ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏർലി വോട്ടിങ്ങിൽ 21 ദശലക്ഷം അമേരിക്കക്കാർ ഇതിനകം വോട്ട് ചെയ്തതായ് റിപ്പോർട്ട്. യൂണിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇലക്ഷൻ ലാബിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 7.8 ദശലക്ഷം വോട്ടുകൾ നേരിട്ടും ബാക്കിയുള്ള 13.3 ദശലക്ഷത്തിലധികം വോട്ടുകൾ മെയിൽ ബാലറ്റിലൂടെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജോർജിയ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏർലി വോട്ടിങ്ങിൽ 21 ദശലക്ഷം അമേരിക്കക്കാർ ഇതിനകം വോട്ട് ചെയ്തതായ് റിപ്പോർട്ട്. യൂണിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇലക്ഷൻ ലാബിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 7.8 ദശലക്ഷം വോട്ടുകൾ നേരിട്ടും ബാക്കിയുള്ള 13.3 ദശലക്ഷത്തിലധികം വോട്ടുകൾ മെയിൽ ബാലറ്റിലൂടെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
300,000-ലധികം വോട്ടുകളാണ് ജോർജിയയിൽ രേഖപ്പെടുത്തിയത്. വോട്ടിങ് ആരംഭിച്ച് ദിവസം വൈകിട്ട് 4 മണി വരെ 252,000 വോട്ടുകളാണ് രേഖപ്പെടുത്തിയിരുന്നത്. 2020 ലെ തിരഞ്ഞെടുപ്പിൽ ഏർലി വോട്ടിങ്ങിന്റെ ആദ്യ ദിവസം 136,000 വോട്ടുകളാണ് രേഖപ്പെടുത്തിയത്.
നവംബർ അഞ്ചിനാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അരിസോന, നെവാഡ, വിസ്കോൻസെൻ, മിഷിഗൻ, പെൻസിൽവേനിയ, നോർത്ത് കാരോലൈന, ജോർജിയ എന്നീ ഏഴ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പിൽ നിർണായകമാണ്.