കാനഡയ്ക്ക് ഇന്ത്യയോട് ഇഷ്ടക്കേടില്ല; കൂടുതൽ ഇഷ്ടം ഭീകരരെ എന്നു മാത്രം
19 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർ കാനഡയിലെ നിർണായക ജനസമൂഹമാണെങ്കിലും ഇന്ത്യയുമായി നല്ല ബന്ധത്തിൽ പോകണമെന്നില്ലെന്ന് ആ രാജ്യം തെളിയിച്ചിരിക്കുന്നു. സത്യത്തിൽ, ഇന്ത്യൻ വംശജരുടെ സംഖ്യാവലുപ്പം തന്നെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനമെന്നു പറയാം. കാനഡയിലെ ഇന്ത്യക്കാരിൽ
19 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർ കാനഡയിലെ നിർണായക ജനസമൂഹമാണെങ്കിലും ഇന്ത്യയുമായി നല്ല ബന്ധത്തിൽ പോകണമെന്നില്ലെന്ന് ആ രാജ്യം തെളിയിച്ചിരിക്കുന്നു. സത്യത്തിൽ, ഇന്ത്യൻ വംശജരുടെ സംഖ്യാവലുപ്പം തന്നെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനമെന്നു പറയാം. കാനഡയിലെ ഇന്ത്യക്കാരിൽ
19 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർ കാനഡയിലെ നിർണായക ജനസമൂഹമാണെങ്കിലും ഇന്ത്യയുമായി നല്ല ബന്ധത്തിൽ പോകണമെന്നില്ലെന്ന് ആ രാജ്യം തെളിയിച്ചിരിക്കുന്നു. സത്യത്തിൽ, ഇന്ത്യൻ വംശജരുടെ സംഖ്യാവലുപ്പം തന്നെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനമെന്നു പറയാം. കാനഡയിലെ ഇന്ത്യക്കാരിൽ
19 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർ കാനഡയിലെ നിർണായക ജനസമൂഹമാണെങ്കിലും ഇന്ത്യയുമായി നല്ല ബന്ധത്തിൽ പോകണമെന്നില്ലെന്ന് ആ രാജ്യം തെളിയിച്ചിരിക്കുന്നു. സത്യത്തിൽ, ഇന്ത്യൻ വംശജരുടെ സംഖ്യാവലുപ്പം തന്നെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനമെന്നു പറയാം.
കാനഡയിലെ ഇന്ത്യക്കാരിൽ ഏറിയ പങ്കും നമ്മുടെ പഞ്ചാബിൽ നിന്നുള്ള സിഖുകാരാണ്. അവരും അവിടെയുള്ള ഹിന്ദുക്കളും തമ്മിലുള്ള അകൽച്ചയാണ് ഇന്ത്യയിൽ സിഖുകാർക്ക് പ്രത്യേക സംസ്ഥാനമെന്ന ആശയത്തിന് അടിത്തറയിട്ടത്. അവിടംകൊണ്ടും അവസാനിച്ചില്ല. രാജ്യസ്നേഹത്തിന്റെയും പോരാട്ട വീര്യത്തിന്റെയും പ്രതീകമായിരുന്ന സിഖ് ജനത പിൽക്കാലത്ത് അവർക്കു പ്രത്യേക രാജ്യം എന്ന നിലയിൽ ചിന്തിച്ചുതുടങ്ങി. ചരിത്രത്തിലെ ഈ വൈരുദ്ധ്യം പരിഹരിക്കാൻ കഴിയാത്ത ഒട്ടേറെ പ്രതിസന്ധികളിലേക്കു നീങ്ങുന്നതാണ് പിന്നീടു കണ്ടത്.
കാനഡയിലെ സമ്പന്നരായ സിഖുകാർ നൽകിയ പണം ഉപയോഗിച്ചു വാങ്ങിക്കൂട്ടിയ വിദേശ ആയുധങ്ങളുമായാണ് എൺപതുകളിൽ ഖലിസ്ഥാൻ വാദികൾ അമൃത്സറിലെ സുവർണക്ഷേത്രത്തിൽ നിലയുറപ്പിച്ചത്. അവരെ അവിടെ നിന്നു പുറത്താക്കാൻ ഇന്ത്യൻ പട്ടാളത്തിനു ബലം പ്രയോഗിക്കേണ്ടിവന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലും ആയിരക്കണക്കിനു സാധാരണ സിഖുകാരുടെ കൂട്ടക്കൊലയിലും പക ചെന്നെത്തി. കാനഡയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എയൽ ഇന്ത്യ വിമാനം തകർത്ത് മുന്നൂറിലേറെ യാത്രക്കാരെ കൊലപ്പെടുത്തിയതും അതിന്റെ തുടർച്ചയായിരുന്നു.
ഖലിസ്ഥാൻ വാദം ഇന്ത്യയിൽ ക്രമേണ ദുർബലമായി. എന്നാൽ, കാനഡയും യുകെയും യുഎസും ഉൾപ്പെടെ രാജ്യങ്ങളിൽ അതു കൂടുതൽ ശക്തമായി. കാനഡയിലെ സമ്പന്നരായ സിഖുകാർ അതിനു വിത്തും വളവും നൽകി. ചരിത്രം 40 വർഷം കൂടി പിന്നിട്ടപ്പോൾ രാഷ്ട്രീയരംഗത്തും അവർ നിർണായക ശക്തിയായി വളർന്നു.
ഇന്ത്യൻ സമൂഹത്തിന്റെ ലേബലിൽ വളർന്ന അവരുടെ നേതാക്കൾ അധികാരത്തിന്റെ അകത്തളങ്ങളിലും കൂടുതൽ സ്വീകാര്യരായി മാറി. അവർ വോട്ട് ബാങ്ക് ആയി മാറിയതോടെ കാനഡയിലെ രാഷ്ട്രീയ പാർട്ടികൾ ഖലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കാൻ തുടങ്ങി. അപ്പോഴും ഭാവിയിൽ അത് കാനഡയും ഇന്ത്യയുമായുള്ള ബന്ധം തകർക്കാൻ സാധ്യതയുണ്ടെന്ന് അവർ ചിന്തിച്ചുകാണില്ല. കാനഡയിലെ ഭരണനേതൃത്വവും സിഖ് വിഘടനവാദികളും തമ്മിലുള്ള ചങ്ങാത്തം അവിടത്തെ മറ്റ് ഇന്ത്യക്കാരെ അസ്വസ്ഥരാക്കാൻ തുടങ്ങി. പരസ്യമായ തർക്ക വിതർക്കങ്ങളിലേക്കും സംഘർഷത്തിലേക്കും അതു നീങ്ങുന്നതാണ് പിന്നീടു കണ്ടത്.
കാനഡയിലെ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അരോപിച്ചതോടെയാണ് ഇന്ത്യ– കാനഡ തർക്കം തുറന്ന ഏറ്റുമുട്ടലിലേക്കു നീങ്ങിയത്. ന്യൂഡൽഹിയിൽ ജി 20 ഉച്ചകോടി കഴിഞ്ഞു തിരികെയെത്തിയ ഉടൻ ആണ് ട്രൂഡോ ഈ ആരോപണം ഉന്നയിച്ചത്. ആരോപണം ഇന്ത്യ നിഷേധിക്കുകയും തെളിവുകൾ കൈമാറിയാൽ അന്വേഷണം നടത്താമെന്നു സമ്മതിക്കുകയും ചെയ്തു. എന്നാൽ, കാനഡ അതിനു തയാറായില്ല.
അതേസമയം, അവരുടെ സഖ്യകക്ഷികളായ യുഎസും യുകെയും ഓസ്ട്രേലിയയും ന്യൂസീലൻഡുമെല്ലാം ട്രൂഡോയെ പിന്തുണച്ചു രംഗത്തുവന്നു. ഇതിനിടെ, ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് ഒരു ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തെന്നും ഈ സംഭവത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും പങ്കുള്ളതായി സംശയമുണ്ടെന്നും യുഎസ് വെളിപ്പെടുത്തി.
പാശ്ചാത്യ രാജ്യങ്ങൾ പഞ്ചാബിലെ വിഘടനവാദ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് പതിറ്റാണ്ടുകളായി ഇന്ത്യ രാജ്യാന്തരവേദികളിൽ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ, ഇന്ത്യ തങ്ങളുടെ രാജ്യത്ത് നിയമം കയ്യിലെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് കാനഡയുടെയും യുഎസിനറെയും ആരോപണം. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ ഹൈക്കമ്മിഷണറും സംശയത്തിന്റെ നിഴലിലാണെന്നു കാനഡ പ്രഖ്യാപിച്ചതാണ് സ്ഥിതി സ്ഫോടനാത്മകമാക്കിയത്.
ആരോപണത്തിൽ രോഷവും പ്രതിഷേധവും പ്രകടിപ്പിച്ച ഇന്ത്യ, ഹൈക്കമ്മിഷണർ ഉൾപ്പെടെ 6 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. കാനഡയുടെ ഇന്ത്യയിലെ ആക്ടിങ് ഹൈക്കമ്മിഷണർ ഉൾപ്പെടെ 6 പേരെ പുറത്താക്കുകയും ചെയ്തു. ഈ പേരിൽ ഇരുരാജ്യങ്ങളും ഏതാനും ദിവസം വാക്ക്പോര് തുടർന്നു. എങ്കിലും വ്യാപാരബന്ധം സസ്പെൻഡ് ചെയ്യുകയോ വീസ നടപടികൾ നിർത്തിവയ്ക്കുകയോ ചെയ്തില്ല.
ഇത്തരം സ്ഥിതിവിശേഷം രാജ്യാന്തര ബന്ധങ്ങളിൽ അപൂർവമല്ല. പരസ്പരം നല്ല ബന്ധം പുലർത്തുന്ന ജനാധിപത്യരാജ്യങ്ങൾക്കിടയിൽ സാധാരണവുമല്ല. തീർത്തും അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന ഇപ്പോഴത്തെ സ്ഥിതിവിശേഷം കൂടുതൽ വഷളാകാനുള്ള സാധ്യത നിലനിൽക്കുന്നു. അതേസമയം വാണിജ്യ ബന്ധം സസ്പെൻഡ് ചെയ്യാത്തതും വീസ നടപടികൾ നിർത്തിവയ്ക്കാത്തതും പ്രതീക്ഷയ്ക്കു വക നൽകുന്നു. ഏതാനും നയതന്ത്രപ്രതിനിധികളെയും അവരുടെ കുടുംബാംഗങ്ങളെയും മാത്രമേ ഇതുവരെ ഈ തർക്കം ബാധിച്ചിട്ടുള്ളൂ.
രാജ്യാന്തര നയതന്ത്രത്തിൽ അസന്തുഷ്ടി വ്യക്തമാക്കാനുള്ള മാർഗങ്ങളിൽ ഒന്നാണ് ഇത്തരം പുറത്താക്കലുകൾ. പരമാധികാരം അരക്കിട്ടുറപ്പിക്കാനും പ്രതിരോധമെന്ന നിലയിലും ഇങ്ങനെ ചെയ്തുകാണാറുണ്ട്. സംഘർഷം തുറന്ന യുദ്ധമായി മാറുന്നത് ഒഴിവാക്കുന്നതിനും ഈ മാർഗം ഉപയോഗിച്ചുവരുന്നു. നയതന്ത്രരംഗത്തെ ഈ കടുത്ത നടപടിയുടെ വേരുകൾ ചെന്നെത്തുന്നത് പുരാതന സംസ്കൃതിയിൽത്തന്നെയാണ്. ആധുനിക കാലഘട്ടത്തിൽ അതിനു ചില അംഗീകൃത മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കാറുണ്ടെന്നു മാത്രം.
വിദേശനയതന്ത്രപ്രതിനിധികളെ തടവിലാക്കാനോ വിചാരണ ചെയ്തു ശിക്ഷിക്കാനോ പാടില്ലെന്നാണ് രാജ്യാന്തര വ്യവസ്ഥ. തീർത്തും വിഷമകരമായ സ്ഥിതിവിശേഷം സമാധാനപരമായി കൈകാര്യം ചെയ്യാനുള്ള അംഗീകൃത മാർഗമായാണ് അതിനെ കണക്കാക്കുന്നത്.
ഇങ്ങനെ പുറത്താക്കുമ്പോൾ പകരത്തിനു പകരം നടപടിയുണ്ടാകാറുണ്ട്. തുല്യഎണ്ണം ഉദ്യോഗസ്ഥരെ തിരിച്ചും പുറത്താക്കുകയെന്നതു സ്വാഭാവിക നടപടിയാണ്. ഇങ്ങനെ പുറത്താക്കപ്പെടുന്നവർക്കെതിരെ പലപ്പോഴും എന്തെങ്കിലും ആരോപണം ഉണ്ടാകാറില്ല. ചില ഘട്ടങ്ങളിൽ കൂടുതൽ സൗഹാർദപൂർവമായ പുറത്താക്കലുകളും നടക്കാറുണ്ട്. സ്ഥലം മാറ്റത്തിന്റെ രൂപത്തിലും നാട്ടിലേക്ക് അവധിയെടുത്തു പോയ ശേഷം തിരികെ വന്നില്ലെന്ന മട്ടിലുമാവും അതെല്ലാം പുറം ലോകം അറിയുന്നത്. ശീതയുദ്ധത്തിന്റെ നാളുകളിൽ യുഎസും സോവിയറ്റ് യൂണിയനും പല തവണ നയതന്ത്രപ്രതിനിധികളെ കൂട്ടത്തോടെ പുറത്താക്കിയ സംഭവങ്ങളുമുണ്ട്.
താരതമ്യേന ദുർബലമായ രാജ്യം ശക്തമായ രാജ്യത്തിനെതിരെ സ്വീകരിക്കുന്ന പ്രതിരോധ നടപടിയായും ഇതിനെ വിവക്ഷിക്കാറുണ്ട്. ബാഹ്യഇടപെടലുകൾ അസഹനീയമാകുമ്പോൾ പരമാധികാരം സംരക്ഷിക്കാനുള്ള മാർഗമായാണ് അപ്പോൾ അതിനെ വിലയിരുത്താറുള്ളത്. ദക്ഷിണ പസിഫിക്കിലെ ഒരു ചെറുരാജ്യം കുറച്ചുകാലം മുൻപ് ഓസ്ട്രേലിയയുടെ ഹൈക്കമ്മിഷണറെ പുറത്താക്കിയത് അന്നാട്ടിലെ ഒരു വികസനപദ്ധതിക്ക് അവർ നൽകുന്ന സഹായത്തെക്കുറിച്ചു വെളിപ്പെടുത്തിയതിന്റെ പേരിലായിരുന്നു.
വികസനത്തിന് ഓസ്ട്രേലിയയെ മാത്രമല്ല ആശ്രയിക്കുന്നതെന്നു വരുത്താനായിരുന്നു ആ നടപടി. ഓസ്ട്രേലിയ തിരികെ ഒന്നും ചെയ്തില്ല. വേറൊരാളെ തൽസ്ഥാനത്തു നിയമിച്ച് പ്രശ്നം പരിഹരിച്ചു.
ഇതുവരെയുള്ള നടപടികൾ കൊണ്ടൊന്നും കാനഡ അടങ്ങുമെന്നു തോന്നുന്നില്ല. കാരണം അവർ ഉഭയകക്ഷി ബന്ധം തകർന്നുകാണാനാണ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് അധികാരത്തിൽ തുടരുന്നതിനും അടുത്തവർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കുന്നതിനും അവിടത്തെ ഖലിസ്ഥാൻ അനുകൂല പാർട്ടിയുടെ പിന്തുണ അനിവാര്യമാണ്. അതുകൊണ്ട് കാര്യങ്ങൾ കുറേക്കൂടി വഷളായ ശേഷമേ മെച്ചപ്പെടാൻ സാധ്യത കാണുന്നുള്ളൂ. ഈ ഘട്ടത്തിൽ അങ്ങോട്ടു കുടിയേറാൻ പദ്ധതിയിടുന്നവരും വിദ്യാർഥികളും സഹിക്കേണ്ടിവരും.
സ്ഥിതി അതീവഗുരുതരമാണ്. അടുത്തവർഷം തിരഞ്ഞെടുപ്പിനു ശേഷം വേറൊരു പാർട്ടിയാണ് കാനഡയിൽ അധികാരത്തിൽ വരുന്നതെങ്കിലും എല്ലാം ഒറ്റരാത്രികൊണ്ട് മാറിമറയുമെന്ന് കരുതാനാവില്ല. ഇന്ത്യയ്ക്കും കാനഡയ്ക്കും പരസ്പരം ആവശ്യമുണ്ട്. ഇപ്പോഴത്തെ സ്ഥിതി ഇരുകൂട്ടർക്കും ഗുണകരമല്ല. സത്യത്തിൽ, ഇന്ത്യയുമായുള്ള തർക്കത്തേക്കാൾ ചൈനയുടെ ഇടപെടലുകളാണ് കാനഡയിലെ ജനാധിപത്യത്തിന് ഭീഷണിയുയർത്തുന്നത്.
അൽപകാലത്തിനു ശേഷം വിഷയം ചർച്ച ചെയ്യാമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചുകൂടെന്നില്ല. പന്നുവിന്റെ കാര്യത്തിൽ യുഎസ് ചെയ്തതുപോലെ, കാനഡ തെളിവു നൽകുകയും ഇന്ത്യ ഗൗരവപൂർവം അതു പരിശോധിച്ച് തുടർനടപടി സ്വീകരിക്കുകയും ചെയ്താൽ സംഘർഷത്തിന് അയവു വന്നേക്കാം.
രാജ്യാന്തര നയതന്ത്രത്തിൽ സ്ഥിരം സുഹൃത്തുക്കളില്ല, സ്ഥിരം ശത്രുക്കളുമില്ല. എല്ലാവർക്കും സ്ഥായിയായ താൽപര്യങ്ങളേയുള്ളൂ.