കാലത്തിനപ്പുറം കലാലയത്തിനുമപ്പുറം; അമിക്കോസ് സമ്മേളനം സംഘടിപ്പിച്ചു
തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ അസോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളജ് ഓൾഡ് സ്റ്റുഡൻസ് (അമിക്കോസ്) നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ രാജ്യാന്തര കൺവൻഷനും, എഴുപത്തിയഞ്ചാം വാർഷിക സമ്മേളനവും ടെക്സസിലെ ഹിൽട്ടൻ ഗാർഡൻ ഇൻ ഡങ്കൻവില്ലെയിൽ വച്ച് നടന്നു. കാലത്തിനപ്പുറം കലാലയത്തിനുമപ്പുറം എന്ന ആശയത്തിൽ നടന്ന സമ്മേളനം ഒരു ഒത്തുചേരൽ എന്നതിനപ്പുറം കോളജിലെ പൂർവ്വ വിദ്യാർഥികളുടെ ഓർമ്മകളെ പുതുക്കുവാനും പുതിയ വ്യക്തിബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ഇടയായതായി സമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു.

ഡാലസ് ∙ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ അസോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളജ് ഓൾഡ് സ്റ്റുഡൻസ് (അമിക്കോസ്) നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ രാജ്യാന്തര കൺവൻഷനും, എഴുപത്തിയഞ്ചാം വാർഷിക സമ്മേളനവും ടെക്സസിലെ ഹിൽട്ടൻ ഗാർഡൻ ഇൻ ഡങ്കൻവില്ലെയിൽ വച്ച് നടന്നു. കാലത്തിനപ്പുറം കലാലയത്തിനുമപ്പുറം എന്ന ആശയത്തിൽ നടന്ന സമ്മേളനം ഒരു ഒത്തുചേരൽ എന്നതിനപ്പുറം കോളജിലെ പൂർവ്വ വിദ്യാർഥികളുടെ ഓർമ്മകളെ പുതുക്കുവാനും പുതിയ വ്യക്തിബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ഇടയായതായി സമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു.
അമിക്കോസ് രക്ഷാധികാരിയും, കാതലിക്ക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും, മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി രൂപതയുടെ അധ്യക്ഷനും, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് മുൻ അധ്യാപകനുമായ ബിഷപ് ഡോ.ജോസഫ് മാർ തോമസ് രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ ഡിജിപി ഋഷിരാജ് സിങ് ഐപിഎസ്, ചലച്ചിത്ര താരങ്ങളായ നന്ദു, സാബു തിരുവല്ല, ഡിനി എലിസബത്ത് ദാനിയേൽ, പ്രമുഖ ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ (എറണാകുളം), എഴുത്തുകാരിയും കവിയുമായ ത്രേസ്യാമ്മ നാടാവള്ളിൽ, ഗായകനും സംഗീത സംവിധയകനുമായ ഡോ. രജു ജോസഫ് (കൊച്ചി) തുടങ്ങിയർ മുഖ്യാതിഥികൾ ആയിരുന്നു.
ഡാലസിലെ ഡങ്കൻവില്ലേ സിറ്റി മേയർ ഗ്രേഗ് കോൺട്രേറസ്, ഫൊക്കാന സ്ഥാപകാംഗവും അമികോസ് വൈസ്. പ്രസിഡന്റുമായ ഡോ. അനിരുദ്ധൻ, ഫാ. സജി മുക്കൂട്ട് (അറ്റ്ലാന്റാ),വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ, ഡോ. ജോഷി ജേക്കബ് (അറ്റ്ലാന്റാ), ഡോ. മാത്യു ടി. തോമസ് (വാഷിങ്ടൻ), ഡോ.ജേക്കബ് ഈപ്പൻ (കലിഫോർണിയ), ഡോ.സുരേഷ് സാമുവേൽ (ലണ്ടൻ), ജോർജ്എസ്.ജോർജ് (മെൽബോൺ), സാജൻ പോൾ (കൊച്ചി) തുടങ്ങിയവരെ കൂടാതെ അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.
സമാപന സമ്മേളനം അമിക്കോസ് പ്രസിഡന്റും, മുൻ കേരള സംസ്ഥാന ചീഫ് സെക്രട്ടറിയും, പ്രമുഖ സാഹിത്യകാരനും, കവിയുമായ കെ.ജയകുമാർ ഐഎഎസ് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നടന്ന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വിവിധ കലാപരിപാടികളിൽ സ്ത്രീകൾ തുഴഞ്ഞ ചുണ്ടൻ വള്ളവും, നാടൻ കലാരൂപമായ വില്ലടിച്ചൻ പാട്ടും, മാവേലി തമ്പുരാന്റെ എഴുന്നള്ളത്തും, ഗസ്സൽ ഗാനമേളയും, വിവിധ അമേരിക്കൻ കലാരൂപങ്ങളും ഏവരുടെയും പ്രശംസ നേടി.
ഡോ. നീനാ ഈപ്പൻ (മെരിലൻഡ്), അനീഷ ജോൺ എന്നിവർ സമ്മേളനത്തിന്റെ എം.സി മാരായി പ്രവർത്തിച്ചു. അമിക്കോസ് രാജ്യന്തര കൺവൻഷന്റെ പ്രസിഡന്റ് സാബു തോമസ് (ചിക്കാഗോ), കൺവീനർ ജിമ്മി കുളങ്ങര (ഡാലസ്), കോ - കൺവീനർ സുജൻ കാക്കനാട്ട് (ഹൂസ്റ്റൺ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.