പത്താമത് സെന്റ് മേരീസ് ഫൈവ് കെ ക്ലാസിക്കിന് അഭൂതപൂർവമായ പങ്കാളിത്തം
റോക്‌ലൻഡ് സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് കൊല്ലമായി നടക്കുന്ന സെന്റ് മേരീസ് ഫൈവ് കെ ക്ലാസിക് ഇതുവരെയുള്ള റെക്കോർഡുകൾ ഭേദിച്ച് 800 ഓളം ആളുകളുടെ പങ്കാളിത്തത്തോടെ വൻവിജയമായി സമാപിച്ചു.

റോക്‌ലൻഡ് സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് കൊല്ലമായി നടക്കുന്ന സെന്റ് മേരീസ് ഫൈവ് കെ ക്ലാസിക് ഇതുവരെയുള്ള റെക്കോർഡുകൾ ഭേദിച്ച് 800 ഓളം ആളുകളുടെ പങ്കാളിത്തത്തോടെ വൻവിജയമായി സമാപിച്ചു. റജിസ്ട്രേഷനിൽ നിന്നും കിട്ടുന്ന നൂറു ശതമാനം തുകയും അതാത് വർഷങ്ങളിൽ തിരഞ്ഞെടുക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് നൽകുന്നത്. ഈ വർഷം ലഭിച്ച 16,500 ഡോളർ Autistic Self Advocacy Network (ASAN)നാണ് നൽകിയത്. കഴിഞ്ഞ പത്ത് വർഷങ്ങളായി ഒരുലക്ഷം ഡോളറിലേറെ 8-ഓളം ചാരിറ്റികൾക്ക് നൽകാനായി.
ഈ 5 k ചാരിറ്റി ഇവന്റ് യുവാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. 5 k യുടെ ഈ വർഷത്തെ പരിപാടികൾക്ക് വികാരി റവ. ഫാ. ഡോ. രാജു വർഗീസിന്റെ നേതൃത്വത്തിലുള്ള ശക്തമായ കമ്മിറ്റിയാണ് നേതൃത്വം നൽകിയത്. സജി എം പോത്തൻ കൺവീനറായും ബെക്കി ഫിലിപ്, ലീന പോൾ എന്നിവർ കോഓഡിനേറ്റേഴ്‌സ് ആയുമുള്ള 15 അംഗ കമ്മിറ്റി അഹോരാത്രം പരിശ്രമിച്ചതിന്റെ ഫലമായാണ് പരിപാടി ഇത്രയും വിജയകരമായത്. സെന്റ് മേരീസ് ഇടവക ട്രസ്റ്റി എബ്രഹാം പോത്തൻ, സെക്രട്ടറി ജെറമിയ ജയിംസ്, ജോയിന്റ് സെക്രട്ടറി സാജു ജോർജ്, ജോയിന്റ് ട്രഷറർ അജിത് എബ്രഹാം എന്നിവരുടെ അശ്രാന്ത പരിശ്രമവും 5 k നടത്തിപ്പിന്റെ വിജയത്തിൽ പ്രതിഫലിച്ചു.
(വാർത്ത ∙ ഫിലിപ്പോസ് ഫിലിപ്പ്)