ADVERTISEMENT

ഹൂസ്റ്റണ്‍ ∙ രണ്ട് വര്‍ഷം മുമ്പ്, പരസ്യദാതാക്കള്‍, ഹേറ്റ് സ്പീച്ച് വിരുദ്ധ ഗ്രൂപ്പുകള്‍, ട്വിറ്റര്‍ സ്റ്റാഫുകള്‍ എന്നിവരുടെ മനസില്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുമ്പോള്‍ ഒരു ആശങ്കയുണ്ടായിരുന്നു. അതിനു ചില കാരണങ്ങളും അവര്‍ക്കുണ്ടായിരുന്നു. ആദ്യത്തേത് പലരും ട്വിറ്റര്‍ എന്ന പ്ലാറ്റ്‌ഫോമില്‍ പരസ്യത്തിനായി പണം ചെലവഴിക്കുന്നതില്‍ കുറവ് വരുത്തിയിരുന്നു. രണ്ടാമതായി ലഭരഹിത സംഘടനകള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ നിയമ നടപടികളുമായി മസ്‌ക് രംഗത്തു വന്നിരുന്നു. പത്തില്‍ എട്ട് ജീവനക്കാരെയും വെട്ടിക്കുറച്ച നടപടിയാണ് ജീവനക്കാരെ അലട്ടിയത്. 

44 ബില്യൻ ഡോളറാണ് 2022 ഒക്ടോബര്‍ 27ന് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കുന്നതിനായി ചെലവഴിച്ചത്. എക്‌സ് എന്ന് റീബ്രാന്‍ഡ് ചെയ്തിരിക്കുന്ന പഴയ ട്വിറ്ററിന് ഇപ്പോള്‍ ആ മൂല്യമില്ലെന്നാണ് ബിസിനസ് രംഗത്തെ വിദഗ്ധര്‍ വാദിക്കുന്നത്. പരസ്യ വരുമാനം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനം അവരെ ആകര്‍ഷിക്കാന്‍ കഴിയാത്ത രീതിയിലേക്ക് മാറിയെന്നാണ് ഈ വിലയിരുത്തലിന്റെ അടിസ്ഥാനം. 

എന്നാല്‍ ഒരു വാര്‍ത്താ ഉറവിടമായും വലതുപക്ഷ കാഴ്ചകള്‍ 200 ദശലക്ഷം അനുയായികള്‍ക്ക് പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഒരു ഔട്ട്‌ലെറ്റായും ഇപ്പോഴും ട്വിറ്റര്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിക്ക് പണം മാത്രം അടിസ്ഥാനപ്പെടുത്തി പ്രയോജനം കണക്കാക്കേണ്ടതില്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 

'ഇപ്പോഴും രാഷ്ട്രീയ അജണ്ട സെറ്റ് ചെയ്യാനും ഉടമയുടെ സ്വാതന്ത്ര്യ ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നതിലും വിജയം നേടുന്നുണ്ട്.'- ജേണലിസം പഠനത്തിനായുള്ള റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സീനിയര്‍ റിസര്‍ച്ചായ നിക് ന്യൂമാന്‍ പറയുന്നു. ലോകമെമ്പാടും നിന്നുള്ള ഡാറ്റ പ്രകാരം എക്‌സിന്റെ ട്രാഫിക് ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വെബ് സന്ദര്‍ശനങ്ങള്‍ എന്നിവയില്‍ നിന്നായി 4.3 ബില്യൻ ആണ്. മുന്‍ വര്‍ഷത്തില്‍ നിന്ന് 3.8 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തുന്നു. എന്നാല്‍ ടെസ്‌ല മേധാവി ഏറ്റെടുക്കുന്നതിന് മുമ്പ് അന്ന് 5 ബില്യൻ ആയിരുന്നു ട്രാഫിക് എന്ന് അറിയുമ്പോഴാണ് കുറവ് വ്യക്തമാകുന്നത്. 

ഉപയോക്താക്കളുടെ കാര്യത്തില്‍ പ്ലാറ്റ്‌ഫോമിലെ വളര്‍ച്ച മന്ദഗതിയിലാക്കുന്നു, ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ ആഗോള ദൈനംദിന ഉപയോക്താക്കളുടെ എണ്ണം 251 ദശലക്ഷമായിരുന്നു. 2023 ല്‍ ഇതേ പാദത്തിത്തെ അപേക്ഷിച്ച് 1.6% വര്‍ധന .എന്നാല്‍ പഴയ ട്വിറ്റര്‍ മോഡലിന് കീഴില്‍, ജനങ്ങളെ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്ന സൈറ്റില്‍ തങ്ങളുടെ പരസ്യം നല്‍കാന്‍ കമ്പനികള്‍ മത്സരിക്കുമായിരുന്നു. 

എന്നാല്‍ സ്വയം പ്രഖ്യാപിത 'സ്വതന്ത്രമായ പ്രസംഗവിദഗ്ദ്ധന്റെ ഉടമസ്ഥതയിലുള്ള' എക്‌സില്‍ പരസ്യം നല്‍കുന്നതിനായി പരസ്യ ദാതാക്കള്‍ മടിച്ചു നില്‍ക്കുകയാണ്. വലതു സ്വാതന്ത്ര്യ പ്രാസംഗികനായ ടോമി റോബിന്‍സണ്‍, ഇന്‍ഫ്ലുവന്‍സര്‍ ആന്‍ഡ്രൂ ടേറ്റ്, യുഎസ് ഗൂഢാലോചന സിദ്ധാന്തക്കാരന്‍ അലക്‌സ് അലക്‌സ് ജോണ്‍സ് തുടങ്ങിയവര്‍ക്കൊക്കെ അക്കൗണ്ട് മടക്കി നല്‍കിയിട്ടും എക്‌സിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു കൊണ്ടേയിരിക്കുകയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് ഫിഡിലിറ്റിയുടെ വിലയിരുത്തല്‍ പ്രകാരം എക്‌സിന് ഇപ്പോള്‍ 9.4 ബില്യൻ ഡോളര്‍ മൂല്യം മാത്രമാണുള്ളത്. ഇത് പരസ്യവരുമാനത്തിലെ ഒരു മാന്ദ്യത്തെ പ്രതിഫലിപ്പിക്കുന്നു, വരുമാന സ്ട്രീം 2021 ലെ ട്വിറ്ററിന്റെ വരുമാനമായ 5.1 ബില്യണ്‍ ഡോളറില്‍ 90 ശതമാനവും പരസ്യത്തില്‍ നിന്നായിരുന്നു. അതുകൊണ്ടുതന്നെ ഇതില്‍ ഇടിവ് ഫലത്തില്‍ ആത്മഹത്യാപരമാണെന്ന് വിലയിരുത്തപ്പെടുന്നു. 

ചൈനയുടെ 'വീചാറ്റിന്' സമാനമായി 'എല്ലാത്തിനുമുള്ള അപ്ലിക്കേഷനായി എക്‌സിനെ മാറ്റുകയാണ് മസ്‌കിന്റെ സ്വപ്‌നം എന്നു വിലയിരുത്തപ്പെടുന്നു. ഭാവിയില്‍ എക്‌സ് അതിന്റെ ചുവടു മാറ്റി വിജയ വഴിയിലേക്ക് മടങ്ങിയെത്തും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ കണക്കു കൂട്ടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്  പരസ്യ പിന്തുണ നല്‍കുന്ന മസ്‌കിന്റെ നീക്കം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ആശ്രയിച്ചു നില്‍ക്കുകയാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു. 270 ബില്യണ്‍ ആസ്തിയുള്ള മസ്‌കിന് ട്വിറ്ററിന്റെ സാമ്പത്തിക ഭാരം ഒരു ഭാരമേയല്ല. പക്ഷേ തൊടുന്നതെല്ലാം പൊന്നാക്കുന്ന ഇലോണ്‍  മസ്‌ക് എന്ന വ്യവസായിയുടെ കരിയറിലെ കറുത്ത പൊട്ടായി ഈ 'പഴയ പക്ഷി' മാറുമോ എ്ന്നാണ് അറിയേണ്ടത്. 

English Summary:

Can Trump revive X

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com