നാഷ്‌വിൽ ∙ കേരളത്തിന്റെ ജനകീയ കവിയായ വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികം മുൻനിർത്തി കേരള അസോസിയേഷൻ ഓഫ് നാഷ്‌വിലും, നാഷ്‌വിൽ സാഹിതിയും സംയുക്തമായി വയലാർ അനുസ്മരണം അവതരിപ്പിച്ചു. വയലാർ സ്‌മൃതി: സംഗീതത്തിന്റെ സൗരഭ്യം എന്ന പേരിൽ നടന്ന പരിപാടിയിൽ പ്രശസ്ത ഗാനരചയിതാവും, കേരളത്തിന്റെ മുൻ ചീഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഷ്‌വിൽ ∙ കേരളത്തിന്റെ ജനകീയ കവിയായ വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികം മുൻനിർത്തി കേരള അസോസിയേഷൻ ഓഫ് നാഷ്‌വിലും, നാഷ്‌വിൽ സാഹിതിയും സംയുക്തമായി വയലാർ അനുസ്മരണം  അവതരിപ്പിച്ചു. വയലാർ സ്‌മൃതി: സംഗീതത്തിന്റെ സൗരഭ്യം എന്ന പേരിൽ നടന്ന പരിപാടിയിൽ പ്രശസ്ത ഗാനരചയിതാവും, കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും, മലയാളം സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറുമായിരുന്ന കെ ജയകുമാർ IAS മുഖ്യ പ്രഭാഷണം നടത്തി.

തുടർന്ന് വയലാർ കവിതകളും, സിനിമ ഗാനങ്ങളും, കെ ജയകുമാർ രചിച്ച സിനിമ ഗാനങ്ങളും കോർത്തിണക്കി അതിമനോഹരമായ ഗാനസന്ധ്യയും അരങ്ങേറി. വയലാറിന്റെ കവിതകളെ കുറിച്ചും, കാലാകാലങ്ങളിൽ വന്ന അദ്ദേഹത്തിന്റെ ചിന്ത ധാരകളെ കുറിച്ചും, അത് ഗാനരചനയിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചുമെല്ലാം വളരെ വിശദമായി  കെ ജയകുമാർ അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ അവതരിപ്പിച്ചു. 

ADVERTISEMENT

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ പ്രസിഡന്റ് ഷിബു പിള്ള  അധ്യക്ഷത വഹിച്ച പരിപാടിയിൽ  ലാന പ്രസിഡന്റ് ശങ്കർ മന ആശംസ അർപ്പിച്ചു. നാഷ്‌വിൽ സാഹിതി കൺവീനർ  അശോകൻ വട്ടക്കാട്ടിൽ  സ്വാഗതവും, കേരള അസോസിയേഷൻ സെക്രട്ടറി സുശീല സോമരാജൻ നന്ദിയും രേഖപ്പെടുത്തി. കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ ഭരണസമിതി അംഗങ്ങൾ  ചേർന്ന്  കെ ജയകുമാറിന് ഫലകം നൽകി ആദരിക്കുകയും ചെയ്തു. 

തുടർന്ന് നാഷ്‌വില്ലിലെ കലാകാരൻമാരായ സന്ദീപ് ബാലൻ, അനിൽകുമാർ  ഗോപാലകൃഷ്ണൻ, ലിനു രാജ്, ലയ ജിജേഷ്, കല്യാണി പതിയാരി, അഭിരാമി അനിൽകുമാർ എന്നിവർ ചേർന്ന് വയലാർ, കെ ജയകുമാർ എന്നിവരുടെ കവിതകളെയും ഗാനങ്ങളെയും കോർത്തിണക്കി അവതരിപ്പിച്ച ഗാനസന്ധ്യ സ്വരമാധുര്യത്തിന്റെ നല്ലൊരു അനുഭൂതി സമ്മാനിച്ചു. അതിൽ അവതരിപ്പിച്ച ഓരോ ഗാനങ്ങളെ കുറിച്ചും അതിന്റെ പശ്ചാത്തലത്തെ കുറിച്ചും  കെ ജയകുമാർ അനുഭവങ്ങൾ പങ്കിട്ടത് പങ്കെടുത്തവർക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുകയും ചെയ്തു.

English Summary:

Kerala Association of Nashville and Nashville Sahithi jointly presented Vayalar Remembrance