കമല തന്നെ വിജയിക്കും; ആവർത്തിച്ച് യുഎസ് തിരഞ്ഞെടുപ്പിലെ നോസ്ട്രഡാമസ്
ഹൂസ്റ്റണ്‍∙ ഇക്കുറി കമല ഹാരിസ് തന്നെ പ്രസിഡന്‍റാകുമെന്ന പ്രവചനത്തിൽ താൻ ഉറച്ചു നിൽക്കുന്നതായി യുഎസിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കൃത്യമായി പ്രവചിക്കുന്നതിലൂടെ തിരഞ്ഞെടുപ്പിലെ നോസ്ട്രഡാമസ് എന്ന് അറിയപ്പെടുന്ന അലന്‍ ലിച്ച്മാന്‍. യുഎസ് മുൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് കാര്യങ്ങൾ അനുകൂലമായി മാറുന്നതായി

ഹൂസ്റ്റണ്‍∙ ഇക്കുറി കമല ഹാരിസ് തന്നെ പ്രസിഡന്‍റാകുമെന്ന പ്രവചനത്തിൽ താൻ ഉറച്ചു നിൽക്കുന്നതായി യുഎസിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കൃത്യമായി പ്രവചിക്കുന്നതിലൂടെ തിരഞ്ഞെടുപ്പിലെ നോസ്ട്രഡാമസ് എന്ന് അറിയപ്പെടുന്ന അലന്‍ ലിച്ച്മാന്‍. യുഎസ് മുൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് കാര്യങ്ങൾ അനുകൂലമായി മാറുന്നതായി സർവേകൾ വരുന്നതിനിടെയാണ് അലൻ നിലപാട് വ്യക്തമാക്കിയത്.
1984 മുതൽ, അദ്ദേഹം വികസിപ്പിച്ചെടുത്ത 'വൈറ്റ് ഹൗസിലേക്കുള്ള താക്കോലുകൾ' എന്ന ദീർഘകാല രീതി ഉപയോഗിച്ച് പത്തിൽ ഒൻപത് തിരഞ്ഞെടുപ്പുകളുടെയും ഫലങ്ങൾ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. 1981-ൽ വ്ളാഡിമിർ കെയ്ലിസ്-ബോറോക്കിനൊപ്പം വികസിപ്പിച്ചെടുത്ത 'ദി കീസ് ടു ദി വൈറ്റ് ഹൗസ്' എന്ന രീതിയാണ് ഇതിന്‍റെ അടിസ്ഥാനം.
നിലവിലെ തിരഞ്ഞെടുപ്പില്‍ ട്രംപുമായി കമല ശക്തമായ മത്സരമാണ് നേരിടുന്നതെങ്കിലും കമലാ ഹാരിസ് വിജയിക്കുമെന്ന് ലിച്ച്മാന്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിലെ പാര്‍ട്ടി നില, സാമ്പത്തിക സാഹചര്യങ്ങള്‍, അഴിമതികള്‍, സാമൂഹിക അസ്വസ്ഥതകള്‍, തുടങ്ങിയ 13 പ്രധാന ഘടകങ്ങള്‍ ലിച്ച്മാന്‍റെ പ്രവചന സംവിധാനം വിലയിരുത്തുന്നു.
ലിച്ച്മാൻ തന്‍റെ പ്രവചന മാതൃക ചരിത്രപരമായി വിശ്വസനീയമാണെന്ന് വാദിക്കുന്നു. നിലവിൽ, ഈ മാതൃകയിലെ എട്ട് സൂചകങ്ങളും കമല ഹാരിസിന്‍റെ വിജയത്തെ സൂചിപ്പിക്കുന്നതായി അദ്ദേഹം വിലയിരുത്തുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പ് വേളയിൽ തന്‍റെ പ്രവചനത്തിന് അസാധാരണമായ തോതിൽ എതിർപ്പ് ഉണ്ടായതായി അദ്ദേഹം അംഗീകരിക്കുന്നു.
തന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷയ്ക്ക് ഭീഷണി ഉണ്ടായതായി ലിച്ച്മാൻ പറയുന്നു. അശ്ലീലവും ഭീഷണിപ്പെടുത്തുന്നതുമായ നിരവധി സന്ദേശങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. മുൻ തിരഞ്ഞെടുപ്പുകളിലെ അനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ തവണത്തെ എതിർപ്പ് വളരെ രൂക്ഷമായിരുന്നു. തന്‍റെ പ്രവചനത്തെക്കുറിച്ച് അദ്ദേഹം ഇപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, വിദേശനയം ഫലത്തെ എങ്ങനെ ബാധിക്കുമെന്നുള്ളതിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കുന്നു.