അബോർഷൻ വേണമെന്ന് ആവശ്യം: ഹാരിസിന് കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ വോട്ടുകൾ ഉറപ്പാക്കും
വാഷിങ്ടൻ ∙ ഈ തിരഞ്ഞെടുപ്പിൽ അബോർഷൻ (ഗർഭഛിദ്രം) ഒരു വലിയ മുദ്രാവാക്യമായി ഉയർത്തിപ്പിടിച്ചു വൈസ് പ്രസിഡന്റും ഡെമോക്രറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കമല ഹാരിസും അനുയായികളും തിരഞ്ഞെടുപ്പ് തങ്ങൾക്കു അനുകൂലമായി മാറ്റും എന്ന പ്രതീക്ഷയിലാണ്.

വാഷിങ്ടൻ ∙ ഈ തിരഞ്ഞെടുപ്പിൽ അബോർഷൻ (ഗർഭഛിദ്രം) ഒരു വലിയ മുദ്രാവാക്യമായി ഉയർത്തിപ്പിടിച്ചു വൈസ് പ്രസിഡന്റും ഡെമോക്രറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കമല ഹാരിസും അനുയായികളും തിരഞ്ഞെടുപ്പ് തങ്ങൾക്കു അനുകൂലമായി മാറ്റും എന്ന പ്രതീക്ഷയിലാണ്. സ്ത്രീകളുടെ ശരീരം അവരുടെ സ്വന്തമാണ് അതിൽ തീരുമാനം എടുക്കാൻ അവർക്കു മാത്രമേ അവകാശമുള്ളൂ എന്ന് സജീവ പ്രവർത്തകർ വീറോടെ വാദിക്കുന്നു. മിലിയോണുകളുടെ ടെലിവിഷൻ പരസ്യങ്ങളിൽ സ്ത്രീകൾ പ്രത്യക്ഷപെട്ടു ടെക്സസിൽ റ്റെഡ് ക്രൂസിനെ വിജയിപ്പിച്ചാൽ (അബോർഷൻ നാടപ്പിലാക്കി) സ്ത്രീകളുടെ ജീവൻ നില നിർത്തുന്നത് ഒരു വെല്ലുവിളിയായി മാറും എന്ന് ഉദ്‌ബോധിപ്പിക്കുന്നു. എന്നാൽ ഗർഭിണിയായ സ്ത്രീയുടെ ഉദരത്തിലെ ഭ്രൂണത്തിലും ഒരു ജീവനുണ്ട് ആ ജീവനും ചില അവകാശങ്ങളുണ്ട് എന്ന വസ്തുത സൗകര്യപൂർവം മറക്കുന്നു.
'അബോർഷൻ ഒരു അവകാശമായി തന്നെ വേണമെന്ന് വാദിക്കുന്നവരിൽ ഏറിയ പങ്കും കറുത്ത വർഗ്ഗക്കാരായ സ്ത്രീകളാണ്. അബോർഷൻ അവകാശങ്ങൾ അനുവദിച്ചു കഴിഞ്ഞാൽ അത് ഏറ്റവും അധികം ദോഷം ചെയ്യുക അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരെ ആയിരിക്കും എന്ന് ഹൊവാർഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിലെ മുൻ ഇൻസ്ട്രക്ടറും വാഷിങ്ടൻ ഡി സിയിലെ മുൻ ഫെഡറൽ പ്രോസിക്യൂട്ടറുമായ മാർവിൻ എച്ച് ലെറ്റ് ഒരു ലേഖനത്തിൽ പറഞ്ഞു. ലെറ്റ് പറയുന്ന കാരണം ഇതാണ്: '13 % മാത്രമാണ് കറുത്ത വർഗ്ഗക്കാരായ സ്ത്രീകൾ. എന്നാൽ അബോർഷൻ നടത്തുന്ന സ്ത്രീകളിൽ 40% വും കറുത്ത വർഗക്കാരാണ്.
'ഇപ്പോൾ അമേരിക്കയിൽ ഏറ്റവും കുറവ് ജനസംഖ്യ വർധന രേഖപ്പെടുത്തുന്ന ജന വിഭാഗം കറുത്ത വർഗക്കാരാണ്. ഈ വിഭാഗത്തിൽ ജന സംഖ്യാവർധന വളരെ പതുക്കെയേ സംഭവിക്കുന്നുള്ളൂ. ഇതിനു ഉദാഹരണമായി ചില കണക്കുകൾ കൂടി ലെറ്റ് നൽകുന്നു. കഴിഞ്ഞ 20 വർഷങ്ങളിൽ (2000 മുതൽ 2020 വരെ) ഹിസ്പാനിക്കുകൾ 80.3% വും, ഏഷ്യൻ അമേരിക്കക്കാർ 104.6% വും, അമേരിക്കൻ ഇന്ത്യക്കാർ (തദ്ദേശീയർ ) 77% വും വർധിച്ചപ്പോൾ കറുത്ത വർഗക്കാർ വർധിച്ചത് 31% മാത്രമാണ്.'
'മറ്റൊരു വലിയ വിഷയമായി കറുത്ത വർഗക്കാർ ഉയർത്തിപ്പിടിക്കുന്നത് കുടിയേറ്റമാണ്. ബൈഡൻ -ഹാരിസ് ഭരണത്തിൽ നിയമ വിരുദ്ധ കുടിയേറ്റക്കാരെ തടഞ്ഞു വയ്ക്കുന്നത് വളരെയധികം വർധിച്ചു.
ഹാരിസും ട്രംപുമായുള്ള മത്സരത്തിന് നാലു ദിവസങ്ങൾ മാത്രം ശേഷിക്കെ, നോർത്ത് കരോലിന, മിഷിഗൺ, ന്യൂ ഹാംപ്‌ഷെയർ എന്നീ സംസ്ഥാനങ്ങളിൽ നടത്തിയ അഭിപ്രായ സർവേകളിൽ തിരഞ്ഞെടുപ്പ് ഒരു 'റേസർ തിൻ റേസ്' ആയി തുടരുകയാണെന്ന് കണ്ടെത്തി. സ്ഥാനാർഥികൾ വോട്ട് അഭ്യർഥനകൾ തുടരുകയാണ്. ഒപ്പം ധനാഭ്യർഥനകളും തുടരുന്നു. .