അമേരിക്കയിൽ സമയം ഒരു മണിക്കൂർ പിന്നോട്ട്; ക്ലോക്കുകളിലെ സൂചികൾ നാളെ തിരിച്ചുവയ്ക്കും
അമേരിക്കൻ ഐക്യനാടുകളിൽ നാളെ പുലർച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ പുറകോട്ട് തിരിച്ചുവയ്ക്കും.

ഡാലസ് ∙ അമേരിക്കൻ ഐക്യനാടുകളിൽ നാളെ പുലർച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ പുറകോട്ട് തിരിച്ചുവയ്ക്കും.വസന്ത കാലത്ത് ഒരു മണിക്കൂർ പുറകോട്ടും ശൈത്യകാലത്തിന്‍റെ അവസാനം ഒരു മണിക്കൂർ മുന്നോട്ടും സമയം മാറ്റുന്ന ഈ രീതി ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ആരംഭിച്ചതാണ്. നേരത്തെ മാർച്ച് 10 ന് പുലർച്ചെ 2 മണിക്കാണ് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ മുന്നോട്ട് തിരിച്ചുവച്ചത്.
സ്പ്രിങ്ങ് (വസന്തം) വിന്‍റർ (ശൈത്യം) സീസണുകളിൽ സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സമയത്ത് പകലിന്‍റെ ദൈർഘ്യം വർധിപ്പിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. ഇത് വൈദ്യുതി ഉപയോഗം കുറയ്ക്കുകയും, മിച്ച വൈദ്യുതി യുദ്ധത്തിന് ഉപയോഗിക്കുകയും ചെയ്യുക എന്നതായിരുന്നു അക്കാലത്തെ മറ്റൊരു ലക്ഷ്യം.
സ്പ്രിങ്ങ് ഫോർവേർഡ്, ഫാൾ ബാ്ക്ക്വേർഡ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സമയമാറ്റം അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമല്ല. അരിസോന, ഹവായ്, , വെർജിൻ ഐലൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സമയമാറ്റം നടത്താറില്ല.