വാഷിങ്ടൻ ∙ ദീപാവലി ആശംസയിൽ ‘തിരഞ്ഞെടുപ്പുപടക്കം’ ഒളിപ്പിച്ച് ഡോണൾഡ് ട്രംപ്; കമല ഹാരിസ് ഹിന്ദുക്കളെ അവഗണിക്കുന്നെന്ന് ആക്ഷേപം.

വാഷിങ്ടൻ ∙ ദീപാവലി ആശംസയിൽ ‘തിരഞ്ഞെടുപ്പുപടക്കം’ ഒളിപ്പിച്ച് ഡോണൾഡ് ട്രംപ്; കമല ഹാരിസ് ഹിന്ദുക്കളെ അവഗണിക്കുന്നെന്ന് ആക്ഷേപം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ദീപാവലി ആശംസയിൽ ‘തിരഞ്ഞെടുപ്പുപടക്കം’ ഒളിപ്പിച്ച് ഡോണൾഡ് ട്രംപ്; കമല ഹാരിസ് ഹിന്ദുക്കളെ അവഗണിക്കുന്നെന്ന് ആക്ഷേപം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ദീപാവലി ആശംസയിൽ ‘തിരഞ്ഞെടുപ്പുപടക്കം’ ഒളിപ്പിച്ച് ഡോണൾഡ് ട്രംപ്; കമല ഹാരിസ് ഹിന്ദുക്കളെ അവഗണിക്കുന്നെന്ന് ആക്ഷേപം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപ് ബംഗ്ലദേശിലെ സംഭവവികാസങ്ങളിൽ ഇതാദ്യമായി പ്രതികരിച്ചുള്ള സമൂഹമാധ്യമ സന്ദേശത്തിലാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമലയ്ക്കും വിമർശനം.

ബംഗ്ലദേശിലെ ഹിന്ദുക്കൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിച്ച മുൻപ്രസിഡന്റ് ഇപ്പോഴത്തെ ബൈഡൻ–കമല ഭരണകൂടം അമേരിക്കയിലുൾപ്പെടെ ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ അവഗണിച്ചെന്ന് കുറ്റപ്പെടുത്തി. താനായിരുന്നു യുഎസ് പ്രസിഡന്റ് എങ്കിൽ ബംഗ്ലദേശിൽ  ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നെന്നും പറഞ്ഞു. 

ADVERTISEMENT

ഹിന്ദുക്കളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും തീവ്രഇടതുപക്ഷത്തിന്റെ മതവിരുദ്ധ അജൻഡയിൽനിന്ന് അവരെ സംരക്ഷിക്കുമെന്നും ട്രംപ് പറഞ്ഞതിനെ ഇന്ത്യൻവംശജരുടെ സംഘടനകൾ സ്വാഗതം ചെയ്തു. ബംഗ്ലദേശിലെ ഹിന്ദുവിരുദ്ധ അക്രമങ്ങളെപ്പറ്റി ഇന്ത്യൻ വംശജ കൂടിയായ കമല ഇതുവരെ ഒന്നും പറഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയ ഹിന്ദൂസ് ഫോർ അമേരിക്ക ഫസ്റ്റ് സംഘടനയുടെ ചെയർമാൻ ഉത്സവ് സന്ദുജ, ട്രംപിന്റെ ഹിന്ദു അനുകൂല നയത്തെ പ്രശംസിച്ചു.

യുഎസിലെ ക്ഷേത്രങ്ങളിലുൾപ്പെടെ ദീപാവലിയാഘോഷം നടന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുടങ്ങിയവർ ദീപാവലി ആശംസകൾ നേർന്നു. പെൻസിൽവേനിയയിലെ മോൺ‍ട്ഗോമറി കൗണ്ടിയിലുള്ള ഭാരതീയ ക്ഷേത്രം സന്ദർശിച്ച ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി ടിം വോൾസ് അവിടെ ദീപാവലി ആഘോഷത്തിൽ പങ്കുചേർന്നു. 5ന് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, കമലയും ട്രംപും അവസാനഘട്ട പ്രചാരണത്തിരക്കിലാണ്.

English Summary:

Trump accuses Hamala Harris of anti hindu policies