ADVERTISEMENT

അറ്റ്ലാന്റാ  ∙ നവംബര്‍ 5 ന് നടക്കാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന്റെ ഭാഗമായ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ ഏർലി വോട്ടിങ് നടക്കുകയാണ്. ഏർലി വോട്ടിങ്ങിലും തപാല്‍ വോട്ടിങ്ങിലും ഡെമോക്രാറ്റിക്  പാര്‍ട്ടി മുന്നിലെന്നാണ് വിവിധ സർവേകൾ  അവകാശപ്പെടുന്നത്.

62,434,479 പേർ ഏർലി വോട്ടിങ്ങും തപാല്‍ വോട്ടിങ്ങും ചെയ്തതായാണ് കണക്ക്. റജിസ്റ്റർ ചെയ്തതിൽ 44 ശതമാനം ഡെമോക്രാറ്റിക്  പാര്‍ട്ടിയും 30 ശതമാനം റിപ്പബ്ലിക്കൻ പാര്‍ട്ടിയും 26 ശതമാനം മറ്റ് പാർട്ടികളുമെന്നാണ് എന്‍ബിസി പുറത്തുവിട്ട റിപ്പോര്‍ട്ട്.  50 സംസ്ഥാനങ്ങളിലായി 538 ഇലക്ടറൽ കോളജ് വോട്ടില്‍ 270 ഇലക്ടറൽ കോളജ് വോട്ടു ലഭിക്കുന്നവരാണ് അമേരിക്കയിടെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. 

34 കുറ്റങ്ങളിലാണ് ഡോണൾഡ് ട്രംപ് കുറ്റാരോപിതനായിരിക്കുന്നത്. ഇതേ തുടർന്ന് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാലും കോടതി വിധി നേരിടേണ്ടി വരും. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ തന്നെ ട്രംപിനുള്ള പിന്തുണ കുറവാണെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. അഞ്ച് മാസത്തിനിടെ നാല് ക്രിമിനല്‍ കേസുകളിലാണ് ട്രംപ് കുറ്റാരോപിതനായത്.

English Summary:

Survey shows Democratic Party lead in early voting.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com