പരിശുദ്ധ പരുമല തിരുമേനിയുടെ 'തിരുവസ്ത്രം' അമേരിക്കയിൽ; ഒരു വിശ്വാസിയുടെ സന്ദർശനാനുഭവം
നവംബർ രണ്ടിന് പരുമല തിരുമേനി കാലം ചെയ്തിട്ട് 122 വർഷം തികഞ്ഞു. എന്‍റെ ഹൃദയത്തിൽ ഈ ദിവസത്തിന് സവിശേഷ സ്ഥാനമുണ്ട്.
നവംബർ രണ്ടിന് പരുമല തിരുമേനി കാലം ചെയ്തിട്ട് 122 വർഷം തികഞ്ഞു. എന്‍റെ ഹൃദയത്തിൽ ഈ ദിവസത്തിന് സവിശേഷ സ്ഥാനമുണ്ട്.
നവംബർ രണ്ടിന് പരുമല തിരുമേനി കാലം ചെയ്തിട്ട് 122 വർഷം തികഞ്ഞു. എന്‍റെ ഹൃദയത്തിൽ ഈ ദിവസത്തിന് സവിശേഷ സ്ഥാനമുണ്ട്.
നവംബർ രണ്ടിന് പരുമല തിരുമേനി കാലം ചെയ്തിട്ട് 122 വർഷം തികഞ്ഞു. എന്‍റെ ഹൃദയത്തിൽ ഈ ദിവസത്തിന് സവിശേഷ സ്ഥാനമുണ്ട്. ഒരു ഓർത്തഡോക്സ് സഭാ വിശ്വാസിയെന്ന നിലയിൽ, തിരുമേനിയുടെ ജീവിതവും ഉപദേശങ്ങളും എന്‍റെ ആത്മീയ പരിവർത്തനത്തിൽ നിർണായക പങ്കാണ് വഹിച്ചിരിക്കുന്നത്.
തിരുമേനിയുടെ പവിത്രമായ തിരുവസ്ത്രം (കുർബാനയ്ക്ക് ഉപയോഗിക്കുന്ന കാപ്പ) ന്യൂയോർക്കിലെ ക്യുൻസിലുള്ള ചെറി ലൈൻ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്. എന്‍റെ ഇടവക പള്ളിയായ റോക്‌ലാൻഡ് സെന്‍റ് മേരീസ് പള്ളിയിലെ പലരുമായും ഇക്കാര്യം പങ്കുവെച്ചു. എന്നാൽ, എനിക്ക് അറിയില്ലായിരുന്നത് പോലെ, പലർക്കും ഈ വിവരം അറിയില്ലായിരുന്നു എന്നത് എന്നെ അതിശയിപ്പിച്ചു. സാമുവേൽ കോർ എപ്പിസ്‌കോപ്പയുടെ കാലത്താണ് കാപ്പ ചെറി ലേനിലെ പള്ളിയിൽ എത്തുന്നത്.
പിന്നീട്, എന്‍റെ നാട്ടുകാരനായ കോറെപ്പിസ്കോപ്പ റവ ഫാ. ജേക്കബ് ജോൺസിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹം കൂറിലോസ് ബാവയുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹം എന്നോടൊപ്പം രണ്ടു മൂന്ന് ദിവസം താമസിച്ചു. അദ്ദേഹത്തിന് ഞങ്ങളുടെ പള്ളിയിൽ കുർബാന ചൊല്ലാനുള്ള അവസരം ലഭിച്ചത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. പിന്നീട്, പരുമല തിരുമേനിയുടെ കാപ്പയെക്കുറിച്ചുള്ള കാര്യം അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ, ഞങ്ങൾ ചെറി ലൈൻ പള്ളി സന്ദർശിക്കാൻ തീരുമാനിച്ചു.
അവിടെ എത്തിയപ്പോൾ, പള്ളിയുടെ ട്രസ്റ്റി ആദായി അച്ചനെ പരിചയപ്പെട്ടു. അദ്ദേഹം പൗലോസ് ആദായി കോറെപ്പിസ്കോപ്പയുടെ മകനാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. നൂറ്റാണ്ടുകൾ പഴക്കമുള്ള പരുമല തിരുമേനിയുടെ കാപ്പ വളരെ ശ്രദ്ധയോടെയാണ് സൂക്ഷിച്ചിരിക്കുന്നത്. അദ്ദേഹം എനിക്ക് അത് കാണിച്ചു തന്നപ്പോൾ എനിക്ക് വളരെ ആത്മീയമായ അനുഭവമായിരുന്നു.
പള്ളി പുതുക്കി പണിയാനുള്ള തീരുമാനമായി എന്നും അറിഞ്ഞു. അതിനുശേഷം, ഞങ്ങൾ ആദായി അച്ചന്റെ വീട്ടിലേക്ക് പോയി. അവിടെ വച്ച്, അദ്ദേഹം എനിക്ക് ബർണബാസ് തിരുമേനിയുടെ ഒരു മരകുരിശ് സമ്മാനിച്ചു. അദ്ദേഹം പ്രാർത്ഥനക്കു ഉപയോഗിക്കുന്ന കുരിശാണെന്ന് അദ്ദേഹം പറഞ്ഞപ്പോൾ, എനിക്ക് അത് വളരെ വിലപ്പെട്ട സമ്മാനമായി തോന്നി.
ഈ അനുഭവം എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത നിമിഷങ്ങളിലൊന്നായിരുന്നു. പരുമല തിരുമേനിയുടെ കാപ്പയെക്കുറിച്ചും ആദായി അച്ചനെക്കുറിച്ചും അറിഞ്ഞത് എനിക്ക് വളരെ വലിയ സന്തോഷം നൽകി.