ആദ്യ ഫലങ്ങളിൽ ട്രംപിന് മുന്നേറ്റം
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പോളിങ് എല്ലായിടത്തും അവസാനിക്കുന്നതിനു മുൻപാണ് ഇതെഴുതുന്നത്. പല മിഥ്യാധാരണകളും തിരുത്തി കുറിക്കപെടും എന്ന സൂചനയാണ് തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തി മടങ്ങുന്നവർക്കിടയിൽ നടത്തിയ പോളുകൾ വ്യക്തമാക്കുന്നത്.

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പോളിങ് എല്ലായിടത്തും അവസാനിക്കുന്നതിനു മുൻപാണ് ഇതെഴുതുന്നത്. പല മിഥ്യാധാരണകളും തിരുത്തി കുറിക്കപെടും എന്ന സൂചനയാണ് തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തി മടങ്ങുന്നവർക്കിടയിൽ നടത്തിയ പോളുകൾ വ്യക്തമാക്കുന്നത്. സാമ്പത്തികാവസ്ഥയും നിയമ വിരുദ്ധ കുടിയേറ്റവും ആണ് ജനങ്ങൾക്ക് ഏറെ പ്രധാനപെട്ടതായി തോന്നുന്നത്. അതേസമയം ഗർഭച്ഛിദ്രം പ്രധാന പ്രശ്‍നമാണെന്ന് 11 ശതമാനം മാത്രമാണ് അഭിപ്രായപ്പെടുന്നത്.
ഇതെഴുതുമ്പോൾ 10 സംസ്ഥാനങ്ങളിൽ ട്രംപിന് 'പ്രോജെക്ടഡ്' ലീഡ് ഉണ്ട്. കമല ഹാരിസിന്റെ 'പ്രോജെക്ടഡ് ലീഡ്' നാലു സംസ്‌ഥാനങ്ങളിലാണ്. ഇത് വരും മണിക്കൂറുകളിൽ മാറിമറിയാം. ട്രംപോ ഹാരിസോ തന്റെ ലീഡ് വർധിപ്പിക്കാം. സെനറ്റ് റിപ്പബ്ലിക്കൻ പാർട്ടി തിരിച്ചു പിടിക്കുമെന്നാണ് ആദ്യ ഫലങ്ങൾ പറയുന്നത്. ഏറെ വർഷങ്ങൾക്ക് ശേഷം പ്രസിഡന്റ് പദവിയും, സെനറ്റ്, റെപ്രെസെന്ററ്റീവ് സഭകളും റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈപ്പിടിയിൽ ഒതുങ്ങുമോ എന്ന് വരും ദിനങ്ങൾ വ്യകതമാക്കും.
രണ്ടു പ്രസിഡന്റ് സ്ഥാനാർഥികൾ 2028 ലെ തിരഞ്ഞെടുപ്പിൽ എവിടെ നിൽക്കും എന്നാലോചിക്കുന്നതു കൗതുകകരമായിരിക്കും. ഹാരിസ് ജയിച്ചാൽ ഒരു പക്ഷേ മിഷേൽ ഒബാമക്ക് ക്യാബിനറ്റ് പദവി നൽകിയേക്കും. ഇത് തന്ത്രപരമായ നീക്കം ആയിരിക്കും. 2028 ൽ തന്റെ എതിരാളി ആകാൻ സാധ്യതയുള്ള വ്യക്തിയെ അടക്കി നിർത്താൻ ഇത് സഹായിക്കും. ഹാരിസ് പരാജയപ്പെട്ടാലും അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുവാനുള്ള സാധ്യത ഉണ്ട്. പരാജയപെട്ടു പ്രസിഡന്റ് സ്ഥാനാർഥിയായി നിൽക്കുമ്പോൾ അവർക്കെതിരെ മിഷേൽ ഉണ്ടായിരിക്കും.
ട്രാംപാണ് വിജയിക്കുന്നതെങ്കിൽ വീണ്ടും മത്സരിക്കും എന്ന് ഉറപ്പു പറയാനാകില്ല. പരാജയപ്പെട്ടാൽ ട്രംപ് കോടതിയെ സമീപിക്കും എന്നുറപ്പാണ്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉയർന്നു വരുന്ന പല നേതാക്കളുണ്ട്. ഇവരിൽ ആരെങ്കിലും ഒക്കെ ട്രംപിനെതിരെ പ്രൈമറിയിൽ മത്സരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഇത് നാല് വർഷത്തിന് ശേഷം ഉള്ള കാര്യമാണ്.
ടെക്സസിലെ സെനറ്റ് മത്സരത്തിൽ കുറെയധികം മില്യനുകൾ ഒഴുകി എന്നാണ് കണക്ക്. നിലവിലെ റിപ്പബ്ലിക്കൻ സെനറ്റർ റ്റെഡ് ക്രൂസ് 51.5% വോട്ടുകളുമായി മുന്നിട്ടു നിൽക്കുന്നു എന്നാണു പ്രാഥമിക വിവരങ്ങൾ. എതിരാളി, ഡെമോക്രാറ്റ് കോളിന് ആൾറെഡിന് 46.5% വോട്ടുകൾ ലഭിച്ചു എന്നും റിപ്പോർട്ട് പറയുന്നു.