ഒന്നിലധികം ജോലികൾ ചെയ്ത് കുടുംബം പോറ്റാൻ നെട്ടോട്ടം ഓടുന്നവർക്ക് ഇന്ന് ഓൺലൈൻ സംരംഭങ്ങൾ വലിയ ആശ്വാസമാകുന്നു. കുടുബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക, സ്വന്തം ഇഷ്ടങ്ങൾക്കായി സമയം നീക്കിവയ്ക്കുക, യാത്രകൾ പോകുക തുടങ്ങിയവയ്ക്കെല്ലാം ഓൺലൈൻ ജോലികൾ അല്ലെങ്കിൽ ഓൺലൈൻ ബിസിനസുകൾ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു.

ഒന്നിലധികം ജോലികൾ ചെയ്ത് കുടുംബം പോറ്റാൻ നെട്ടോട്ടം ഓടുന്നവർക്ക് ഇന്ന് ഓൺലൈൻ സംരംഭങ്ങൾ വലിയ ആശ്വാസമാകുന്നു. കുടുബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക, സ്വന്തം ഇഷ്ടങ്ങൾക്കായി സമയം നീക്കിവയ്ക്കുക, യാത്രകൾ പോകുക തുടങ്ങിയവയ്ക്കെല്ലാം ഓൺലൈൻ ജോലികൾ അല്ലെങ്കിൽ ഓൺലൈൻ ബിസിനസുകൾ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നിലധികം ജോലികൾ ചെയ്ത് കുടുംബം പോറ്റാൻ നെട്ടോട്ടം ഓടുന്നവർക്ക് ഇന്ന് ഓൺലൈൻ സംരംഭങ്ങൾ വലിയ ആശ്വാസമാകുന്നു. കുടുബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക, സ്വന്തം ഇഷ്ടങ്ങൾക്കായി സമയം നീക്കിവയ്ക്കുക, യാത്രകൾ പോകുക തുടങ്ങിയവയ്ക്കെല്ലാം ഓൺലൈൻ ജോലികൾ അല്ലെങ്കിൽ ഓൺലൈൻ ബിസിനസുകൾ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്സസ്/കോട്ടയം ∙ ഒന്നിലധികം ജോലികൾ ചെയ്ത് കുടുംബം പോറ്റാൻ നെട്ടോട്ടം ഓടുന്നവർക്ക് ഇന്ന് ഓൺലൈൻ സംരംഭങ്ങൾ വലിയ ആശ്വാസമാകുന്നു. കുടുബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക, സ്വന്തം ഇഷ്ടങ്ങൾക്കായി  സമയം നീക്കിവയ്ക്കുക, യാത്രകൾ പോകുക തുടങ്ങിയവയ്ക്കെല്ലാം ഓൺലൈൻ ജോലികൾ അല്ലെങ്കിൽ ഓൺലൈൻ ബിസിനസുകൾ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. പല മേഖലയിലും ജോലി ചെയ്യുന്നവർ ഇന്ന് ഡിജിറ്റൽ മാർക്കറ്റിങ് ബിസിനസിലേക്ക് സ്വയം തിരിയുകയാണ്. 

∙ 'സസ്പെൻസ്' വിഡിയോയിലെ ബിസിനസ് അവസരം
നിലവിൽ 24 രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഈ മാർക്കറ്റിങ് ബിസിനസ്, 50 വർഷത്തോളം മാർക്കറ്റിൽ സജീവമായ് നിൽക്കുന്ന കമ്പനിക്ക് വേണ്ടി മാർക്കറ്റിങ് നടത്തുന്നു. നൂറ് ശതമാനം വിശ്വാസ്യതയും ലോകോത്തരവും ആരോഗ്യ പരിരക്ഷ നൽകുന്നതുമായ ഉൽപന്നങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അട്ട്രാക്ഷൻ മാർക്കറ്റിങ് ( Attraction Marketing ) എന്ന ആശയമാണ് സംരംഭത്തിന് പിന്നിൽ. അതിനാൽ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ശല്യപ്പെടുത്തി സാധനങ്ങളോ കമ്പനിയുടെ ഉൽപന്നങ്ങളോ വിൽക്കേണ്ട കാര്യമില്ല. 

ADVERTISEMENT

സ്ത്രീകൾക്കും നഴ്സുമാർക്കും മാത്രമുള്ളതാണ് ഈ ബിസിനസ് എന്ന തെറ്റ്ധാരണയുമുണ്ട്. ഇതിന്റെ പ്രധാന കാരണം ഇന്ന് ഈ ബിസിനസ് നടത്തുന്നത് കൂടുതലും സ്ത്രീകളും നഴ്സുമാരുമാണ്. നഴ്സുമാരെ കൂടാതെ ഡോക്ടേഴ്സ്, പാരാമെഡിക്സ്, എൻജിനീയേഴ്സ്, ഐടി, അക്കൗണ്ടിങ് മേഖലയിൽ ജോലി ചെയ്യുന്നവർ തുടങ്ങി  ആർക്കും ചെയ്യാവുന്ന ബിസിനസ് ഇന്ന്  ലോകമെങ്ങും പ്രചാരം നേടുന്നു. 

ഫുൾ ടൈമായും പാർട്ട് ടൈമായും ഈ ജോലി ചെയ്യുന്നവർ ഇതിൽ ഉൾപ്പെടും. ലക്ഷങ്ങളുടെ കടങ്ങൾ വീട്ടിയവരും ചെറു പ്രായത്തിൽ തന്നെ ജോലി ഉപേക്ഷിച്ച് ഇതിലേക്ക് തിരിഞ്ഞവരും ഈ ജോലിയുടെ ഗുണഭോക്താക്കളാണ്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ്, ഇന്ത്യ തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രസ്തുത ബിസിനസ് നടന്നുവരുന്നു.

ADVERTISEMENT

ബിസിനസിനെ കുറിച്ച് അറിയാനും ഇതിൽ പങ്കാളികളാകാനും ആഗ്രഹിക്കുന്നവർക്ക് 149 അമേരിക്കൻ ഡോളർ നൽകി പ്രീകോച്ചിങ്‌ വിഡിയോ കണ്ട് ബിസിനസ്സിന്റെ വിശദാംശങ്ങൾ അറിയാം. കമ്പനിയെ കുറിച്ചുള്ള വിശദമായ വിവരങ്ങളടങ്ങിയ  രണ്ട് മുതൽ രണ്ടര മണിക്കൂർ വരെ ദൈർഘ്യമുള്ള വെബിനാറും  ഉണ്ട്. ഇത് കണ്ടു കഴിഞ്ഞതിന് ശേഷം ബിസിനസിൽ പങ്കാളികളാണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ബിസിനസിന്റെ ഭാഗമാകാൻ തീരുമാനിക്കുന്ന ഓരോരുത്തർക്കും കോച്ചിങ്ങും സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ മെന്റർമാരുമുണ്ട്. ആവശ്യമായ വെബ്സൈറ്റും മറ്റ് സാങ്കേതിക സഹായങ്ങൾ നൽകുന്നതിനുമായ് ടെക്ക് ടീമും പ്രവർത്തിക്കുന്നു. ബിസിനസിൽ താല്പര്യമില്ലാത്തവർക്ക് വാങ്ങിയ പണം മുഴുവനായും 30 ദിവസത്തിനുള്ളിൽ തിരികെ നൽകും.

∙ മണി ചെയിൻ ?
മണി ചെയിനെന്നും പിരമിഡ് സ്കീമെന്നും പലരും പറഞ്ഞ് പ്രചരിപ്പിക്കുന്ന ഈ ബിസിനസ് യഥാർഥത്തിൽ ഒരു അഫിലിയേറ്റഡ് മാർക്കറ്റിങ്ങാണ്.  ലോകത്ത് തന്നെ മുൻനിരയിൽ നിൽക്കുന്ന പല കമ്പനികളുമായ് അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ ബിസിനസ് പ്ലാറ്റ്ഫോം ലോകോത്തര നിലവാരമുള്ള അവരുടെ ഉൽപ്പന്നങ്ങളാന് മാർക്കറ്റ് ചെയ്യുന്നത്. ഈ ബിസിനസ് തുടങ്ങുന്നവർക്ക് ലഭിക്കുന്നത് ഒരവസരമാണ്. മാർക്കറ്റിങ് പഠിക്കാനും പല കമ്പനികൾക്ക് വേണ്ടി മാർക്കറ്റ് ചെയ്യുവാനുമുള്ള അവസരം. ഇവിടെ മാർക്കറ്റ് ചെയ്യുന്ന എല്ലാ ഉൽപന്നങ്ങളും ‘ഹൈ ടിക്കറ്റ്’ ഉൽപന്നങ്ങളായതിനാൽ വരുമാനവും വലുതായിരിക്കും. മാർക്കറ്റിങ്ങിലൂടെ എത്രമാത്രം ബിസിനസ് വർധിപ്പിക്കുന്നോ അതിനനുസരിച്ച് പ്രതിഫലവും ലഭിക്കുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ സാധ്യതകൾ കണക്കിലെടുത്തു, അധിക വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്കായി ഈ സംരംഭം മുന്നോട്ട് വയക്കുന്നത് അനന്തമായ സാധ്യതകളാണ്.

ADVERTISEMENT

(ശ്രദ്ധിക്കുക: ഡിജിറ്റൽ മാർക്കറ്റിങ്ങ് നടത്തി ഈ സംരംഭത്തിലൂടെ വിജയിച്ച രണ്ട് മലയാളി വനിതകളുമായ് സംസാരിച്ച് തയാറാക്കിയ കുറിപ്പാണിത്. ഈ ലേഖനം  ഡിജിറ്റൽ മാർക്കറ്റിങ്ങിനെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ഡിജിറ്റൽ മാർക്കറ്റിങ്ങ് നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. ഏതൊരു നിക്ഷേപത്തിൽ ഏർപ്പെടുന്നതിന് മുൻപും ബിസിനസിനെക്കുറിച്ച് വിശദമായ വിവരങ്ങൾ പഠിക്കുക.)

English Summary:

Digital marketing businesses are booming with the principle of attraction marketing