ഇല്ലിനോയ് സ്റ്റേറ്റ് ഹൗസിലേക്ക് നബീലയ്ക്ക് വീണ്ടും ജയം
ഇല്ലിനോയ് സ്റ്റേറ്റ് ഹൗസിന്‍റെ 51-ാം ഡിസ്ട്രിക്റ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ടോസി ഉഫോഡികെയെ പരാജയപ്പെടുത്തി സംസ്ഥാന പ്രതിനിധി നബീല സയ്യിദ് സീറ്റ് നിലനിർത്തി.

ഇല്ലിനോയ് ∙ ഇല്ലിനോയ് സ്റ്റേറ്റ് ഹൗസിന്‍റെ 51-ാം ഡിസ്ട്രിക്റ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ടോസി ഉഫോഡികെയെ പരാജയപ്പെടുത്തി സംസ്ഥാന പ്രതിനിധി നബീല സയ്യിദ് സീറ്റ് നിലനിർത്തി.91% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നബീല സയ്യിദ് 55% വോട്ട് നേടി. ഹത്തോൺ വുഡ്‌സ്, ലോങ് ഗ്രോവ് ഉൾപ്പെടെ ഷിക്കാഗോയുടെ വടക്കൻ പ്രാന്തപ്രദേശങ്ങളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഡിസ്ട്രിക്റ്റിലാണ് നബീല വിജയം ആവർത്തിച്ചത്.
ഇപ്പോൾ 25 വയസ്സുള്ള നബീല ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് 2022ലാണ്. ഇല്ലിനോയ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന നേട്ടവും നബീലയ്ക്ക് സ്വന്തമാണ്. ഇല്ലിനോയിൽ ജനിച്ച് വളർന്ന നബീല സയ്യിദ് ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളാണ്. ബെർക്ക്‌ലിയിലെ കലിഫോർണിയ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയാണ്.