ന്യൂഡൽഹി ∙ വിദേശവിദ്യാർഥികൾക്ക് അതിവേഗം വീസ ലഭിച്ചിരുന്ന സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) കാനഡ അവസാനിപ്പിച്ചു. ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങി 14 രാജ്യങ്ങളിലെ സ്കൂൾ പഠനം കഴിഞ്ഞ വിദ്യാർഥികൾക്കായി 2018ൽ ഏർപ്പെടുത്തിയ സംവിധാനമാണ് അടിയന്തരമായി നിർത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കനേഡിയൻ സമയം വെള്ളിയാഴ്ച ഉച്ചയ്ക്കു 2 വരെ (ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 12.30 വരെ) ലഭിച്ച അപേക്ഷകൾ മാത്രമേ എസ്ഡിഎസ് പദ്ധതി പ്രകാരം പരിഗണിക്കൂ എന്ന് ഇമിഗ്രേഷൻ റഫ്യൂജീസ് ആൻഡ് സിറ്റിസൻഷിപ് കാന‍ഡ (ഐആർസിസി) വ്യക്തമാക്കി. അതിനുശേഷമുള്ള എല്ലാ അപേക്ഷകളിലും സാധാരണ സ്റ്റുഡന്റ് പെർമിറ്റ് നടപടിക്രമങ്ങളാകും പിന്തുടരുക.

ADVERTISEMENT

ലളിതമായ നടപടിക്രമങ്ങളിലൂടെ വീസ പെട്ടെന്നു ലഭിക്കാനാണ് അതിവേഗ സംവിധാനമായി എസ്ഡിഎസ് കൊണ്ടുവന്നിരുന്നത്. നിശ്ചിത കനേഡിയൻ ഡോളർ ബാങ്ക് നിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റും ഇംഗ്ലിഷ് / ഫ്രഞ്ച് ഭാഷാ അഭിരുചി സ്കോറുമുള്ളവർക്കു പലപ്പോഴും 20 ദിവസത്തിനകം വീസ ലഭിക്കുമായിരുന്നു. സാധാരണ സ്റ്റുഡന്റ് പെർമിറ്റ് നടപടിക്രമമനുസരിച്ചാകട്ടെ, വീസ ലഭിക്കാൻ കുറഞ്ഞത് എട്ടാഴ്ച വേണ്ടിവരും.

എസ്ഡിഎസ് പദ്ധതിയുടെ പ്രയോജനം ഏറ്റവുമധികം ലഭിച്ചിരുന്നത് ഇന്ത്യൻ വിദ്യാർഥികൾക്കാണ്. എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരം ഉറപ്പാക്കുന്നതിനും നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിനുമാണ് പദ്ധതി നിർത്തലാക്കുന്നതെന്നാണു കാനഡ സർക്കാർ പറയുന്നത്.

English Summary:

Canada Ends Fast-Track Student Visas, Big Blow to Applicants from India