‘ബൈഡൻ കനിഞ്ഞാൽ കമലയ്ക്ക് പ്രസിഡന്റാകാം’
വാഷിങ്ടൻ ∙ എതിരാളിയായ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയെന്ന വിഷമത്തിൽനിന്ന് കമല ഹാരിസിനെ ഒഴിവാക്കാനുള്ള ഉപായം മുൻ സ്റ്റാഫംഗം പ്രസിഡന്റ് ജോ ബൈഡനു മുന്നിൽവച്ചു.

വാഷിങ്ടൻ ∙ എതിരാളിയായ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയെന്ന വിഷമത്തിൽനിന്ന് കമല ഹാരിസിനെ ഒഴിവാക്കാനുള്ള ഉപായം മുൻ സ്റ്റാഫംഗം പ്രസിഡന്റ് ജോ ബൈഡനു മുന്നിൽവച്ചു. ബൈഡൻ രാജിവച്ച് ശേഷിക്കുന്ന ഭരണകാലം കമലയെ പ്രസിഡന്റാക്കാനാണ് അവരുടെ മുൻ കമ്യൂണിക്കേഷൻ ഡയറക്‌ടർ ജമാൽ സിമൺസിന്റെ അഭ്യർഥന.
ട്രംപിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള ജനുവരിയിലെ കോൺഗ്രസ് സംയുക്ത സമ്മേളനത്തിന്റെ നടത്തിപ്പു ചുമതല സെനറ്റ് അധ്യക്ഷ കൂടിയായ വൈസ് പ്രസിഡന്റ് കമല ഹാരിസിനാണ്. ട്രംപിനോടു തോറ്റ കമലയ്ക്കു വന്നു ചേർന്ന ഈ ദുര്യോഗം ഒഴിവാക്കാമല്ലോ എന്നാണ് ന്യായം.