അമേരിക്കയിലെ ചെറുപുഷ്‌പ മിഷൻ ലീഗ് രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു
ഷിക്കാഗോ∙ നമ്മുടെ ഓരോ പ്രവൃത്തികളും മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു തിരി വെളിച്ചമായി മാറുവാൻ സാധിക്കണമെന്ന് ഷിക്കാഗോ രൂപത അധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്. ചെറുപുഷ്‌പ മിഷന്‍ ലീഗ് ഷിക്കാഗോ രൂപതയുടെ രണ്ടാമത് വാർഷികാഘോഷങ്ങൾ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രേഷിത

ഷിക്കാഗോ∙ നമ്മുടെ ഓരോ പ്രവൃത്തികളും മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു തിരി വെളിച്ചമായി മാറുവാൻ സാധിക്കണമെന്ന് ഷിക്കാഗോ രൂപത അധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്. ചെറുപുഷ്‌പ മിഷന്‍ ലീഗ് ഷിക്കാഗോ രൂപതയുടെ രണ്ടാമത് വാർഷികാഘോഷങ്ങൾ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ വിവിധ രീതികളിലൂടെ പങ്കാളിയാകുന്ന മിഷൻ ലീഗ് സംഘടനയുടെ പ്രവർത്തനങ്ങൾ അഭിന്ദനാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുപുഷ്‌പ മിഷന്‍ ലീഗ് ഷിക്കാഗോ രൂപത പ്രസിഡന്‍റ് സിജോയ് സിറിയക് പറപ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മിഷന്‍ ലീഗ് രൂപതാ ഡയറക്ടർ റവ.ഡോ. ജോർജ് ദാനവേലിൽ, ജനറൽ സെക്രട്ടറി ടിസൺ തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ആൻ ടോമി, സോണിയാ ബിനോയ് എന്നിവർ പ്രസംഗിച്ചു. രൂപതാ അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ സ്വാഗതവും ജോയിന്‍റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ നന്ദിയും പറഞ്ഞു.
വിവിധ മത്സരങ്ങളിൽ രൂപതാ തലത്തിൽ വിജയികളായവരെ യോഗത്തിൽ ആദരിച്ചു. അമേരിക്കയിലെ എല്ലാ ഇടവകകളിൽനിന്നുമുള്ള മിഷൻ ലീഗിന്റെ ഭാരവാഹികളും പ്രതിനിധികളും വാർഷികാഘോഷങ്ങളിൽ പങ്കാളികളായി.