ന്യൂയോർക്ക് ∙ അമേരിക്കൻ മലയാളി യുവതികൾക്ക് പ്രചോദനമായി മാറുകയാണ് ജൂലി കുന്നുംപുറത്ത് എന്ന ഇരുപത്തിയേഴുകാരി. അധികമാരും പൂർത്തിയാക്കാത്ത അയൺമാൻ റേസിൽ വിജയഗാഥ സൃഷ്ടിച്ചാണ് സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥയും പൈലറ്റുമായ ജൂലി ഏവരെയും ഞെട്ടിച്ചത്. വിവിധ കായിക രംഗങ്ങളിൽ വിജയിക്കുകയെന്ന അത്യന്തം കഠിനവും ദുഷ്കരവുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്: അമേരിക്കൻ മലയാളി യുവതികൾക്ക് പ്രചോദനമായി മാറുകയാണ്  ജൂലി കുന്നുംപുറത്ത് എന്ന ഇരുപത്തിയേഴുകാരി. അധികമാരും  പൂർത്തിയാക്കാത്ത അയൺമാൻ റേസിൽ  വിജയഗാഥ സൃഷ്ടിച്ചാണ്  സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥയും പൈലറ്റുമായ ജൂലി ഏവരെയും ഞെട്ടിച്ചത്. 

വിവിധ കായിക രംഗങ്ങളിൽ വിജയിക്കുകയെന്ന അത്യന്തം കഠിനവും ദുഷ്കരവുമായ ദൗത്യമാണ് ട്രയാത്തലോൺ മത്സരങ്ങൾ. അതിൽ തന്നെ ഏറ്റവും വിഷമം പിടിച്ചതാണ് അയൺമാൻ റേസ്. കാലിഫോർണിയയിലെ സാക്രമെന്റോയിൽ അയൺമാൻ റേസ് പൂർത്തിയാക്കിയത് മുതൽ കായികരംഗത്ത് പുതുവാഗ്ദാനം എന്ന നിലയിൽ ഈ പെൺകൊടി ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്.

ADVERTISEMENT

3.8 കി.മീ നീന്തൽ, 180 കി.മീ ബൈക്കിങ്, 42.2 കി.മീ ഓട്ടം (മാരത്തൺ) എന്നിവ ഉൾപ്പെടുന്നതാണ് അയൺമാൻ റേസ്. ഇത് മൂന്നും ഒരേ ദിവസം തന്നെ പൂർത്തിയാക്കണം. രാവിലെ 7 മണിക്ക് ആരംഭിച്ച്  അർദ്ധരാത്രി 12 മണിക്ക് അവസാനിക്കും. 3 ഇവന്റുകളും പൂർത്തിയാക്കാൻ ആകെ 17 മണിക്കൂർ അനുവദിച്ചിട്ടുണ്ട്. 14 മണിക്കൂറും 2 മിനിറ്റും കൊണ്ട് ജൂലി അത് പൂർത്തിയാക്കി.  

ജൂലി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ന്യൂയോർക്കിലെ സിറാക്കൂസിൽ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പമാണ് ജൂലി വളർന്നത്. ബിങ്ഹാംടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം ഗൂഗിളിന്റെ  ഡ്രോൺ ഡെലിവറി വിഭാഗമായ വിങിൽ ജോലി ചെയ്യുമ്പോഴും സ്പോർട്സിലും  സജീവമാകാൻ തന്നെയാണ് ജൂലിയുടെ തീരുമാനം. സ്കീയിങ്ങും സ്കൂബ ഡൈവിങ്ങും ഇഷ്ട വിനോദം. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

ചേർത്തല സ്വദേശിയായ പിതാവ് ഫ്രാൻസിസ് കുന്നുംപുറം സോഫ്റ്റ്‌വെയർ കമ്പനിക്കൊപ്പം മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ബിസിനസ് നടത്തുന്നു. മാതാവ് ആൻസി കുന്നുംപുറം ഡോക്ടറാണ്. സഹോദരി എലിസബത്ത് കുന്നുംപുറം നഴ്‌സ് പ്രാക്ടീഷണറാണ്.

English Summary:

IRONMAN Triathlon: Malayali Woman Julie Kunnumpurath wins Ironman Race in 14 Hours 2 Mints.