അമേരിക്കയിൽ 10 ബില്യൻ ഡോളർ നിക്ഷേപിക്കും, 15,000 പുതിയ തൊഴിലവസരങ്ങൾ; പുതിയ നീക്കവുമായി അദാനി
അമേരിക്കയിൽ ഊർജ്ജ സുരക്ഷയും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമാക്കി 10 ബില്യൻ ഡോളർ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചു.

ന്യൂയോർക്ക്∙ അമേരിക്കയിൽ ഊർജ്ജ സുരക്ഷയും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമാക്കി 10 ബില്യൻ ഡോളർ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചു. ഈ നിക്ഷേപം വഴി 15,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഗൗതം അദാനി അറിയിച്ചു. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായ സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.
അദാനി ഗ്രൂപ്പിന്റെ ആഗോള അനുഭവം അമേരിക്കയിലേക്ക് എത്തിക്കുകയാണെന്ന് ഗൗതം അദാനി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. എന്നാൽ ഏത് മേഖലയിലാണ് നിക്ഷേപം നടത്തുക, എപ്പോൾ നിക്ഷേപം പൂർത്തിയാക്കും എന്നീ വിശദാംശങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.