ഇലോണ്‍ മസ്‌ക്കും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം ഉടന്‍ തന്നെ വഷളായേക്കുമെന്ന് ടെക് ജേണലിസ്റ്റായ സിഎന്‍എന്നിന്റെ കാര സ്വിഷര്‍ ആണ് പ്രവചിച്ചിരിക്കുന്നത്. ട്രംപിന്റെ രാഷ്ട്രീയ ശക്തി വര്‍ധിക്കുന്നതിനനുസരിച്ച്, ഇലോണ്‍ മസ്‌കിന്റെ ശ്രദ്ധാകേന്ദ്രം ആകാനുള്ള ശ്രമം ഇരുവരും തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്നാണ് ഇവരുടെ വാദം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ അങ്കം കഴിഞ്ഞു, അങ്കത്തട്ട് ഒഴിഞ്ഞു. 2024 ലെ യുഎസ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചു. തിരഞ്ഞെടുപ്പിൽ ട്രംപിനൊപ്പം തിളങ്ങിയ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഫോണില്‍ വിളിച്ചു സംസാരിച്ചപ്പോള്‍ ട്രംപിനൊപ്പം മസ്‌കും ഉണ്ടായിരുന്നു. 25 മിനിറ്റ് നീണ്ട സംഭാഷണ മധ്യേ മസ്‌കും ഇടപെട്ടെന്ന് മാധ്യമങ്ങള്‍ പറയുന്നു. ട്രംപിന്റെ വലം കയ്യായി മാറുകയാണോ ഇലോണ്‍ മസ്‌ക്? 

എന്നാല്‍ ഇരുവരും ഉടന്‍ തന്നെ തെറ്റിപ്പിരിയും എന്നു പറഞ്ഞ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ രംഗത്തു വന്നിരിക്കുകയാണ്. ഇലോണ്‍ മസ്‌കും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം ഉടന്‍ തന്നെ വഷളായേക്കുമെന്ന് ടെക് ജേണലിസ്റ്റായ സിഎന്‍എന്നിന്റെ കാര സ്വിഷര്‍ ആണ് പ്രവചിച്ചിരിക്കുന്നത്. ട്രംപിന്റെ രാഷ്ട്രീയ ശക്തി വര്‍ധിക്കുന്നതിനനുസരിച്ച്, ഇലോണ്‍ മസ്‌കിന്റെ ശ്രദ്ധാകേന്ദ്രം ആകാനുള്ള ശ്രമം ഇരുവരും തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്നാണ് ഇവരുടെ വാദം. മസ്‌കിന്റെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ആഗ്രഹം ട്രംപിനെ 'അസ്വസ്ഥനാക്കും' എന്നതാണ് അതിനു കാരണമായി പറയുന്നത്. 

ADVERTISEMENT

ഇലോണ്‍ മസ്‌കിന്റെ അഭിലാഷങ്ങള്‍
ഇലോണ്‍ മസ്‌ക് വളരെക്കാലമായി ഡോണള്‍ഡ് ട്രംപിന്റെ വ്കതാവായിരുന്നു. പലപ്പോഴും ട്രംപിന്റെ സംരംഭങ്ങളെ പൊതുസമൂഹത്തില്‍ പിന്തുണയ്ക്കുന്ന വ്യക്തി. സ്വന്തം കമ്പനികളെ ഭരിക്കുന്നവ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ റെഗുലേറ്റര്‍മാരുടെ മേല്‍നോട്ടം എന്ന ആശയം മസ്‌ക് അവതരിപ്പിച്ചു. ഇലോണ്‍ മസ്‌കിന്റെ ധീരമായ നിര്‍ദ്ദേശങ്ങളിലൊന്ന് ഫെഡറല്‍ ബജറ്റ് 2 ട്രില്യൻ ഡോളര്‍ ചുരുക്കാന്‍  ലക്ഷ്യമിട്ടുള്ള ഒരു 'സർക്കാർ കാര്യക്ഷമത വകുപ്പ്' സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ടു വച്ചതാണ്. 

ഈ പദ്ധതികള്‍ ഇപ്പോഴും അവ്യക്തമാണ്. അതേസമയം വര്‍ധിച്ചുവരുന്ന സ്വാധീനം ഉടന്‍ തന്നെ ട്രംപിന്റെ നേതൃത്വ ശൈലിയുമായി ഏറ്റുമുട്ടും, ഇത് ഒരു വീഴ്ചയ്ക്ക് കാരണമാകും എന്നാണ് വിലയിരുത്തുന്നത്. 

ADVERTISEMENT

ശ്രദ്ധ തേടുന്ന മസ്‌ക്
ഡോണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയത്തിലെ ആദ്യ നാളുകളില്‍ ഒരു കാലത്ത് നിര്‍ണായക പങ്ക് വഹിച്ചിരുന്ന സ്റ്റീവ് ബാനനുമായാണ് സ്വിഷര്‍ മസ്‌കിനെ ഉപമിക്കുന്നത്. എന്നിരുന്നാലും, മസ്‌കിന്റെ ശ്രദ്ധാകേന്ദ്രം ആകാനുള്ള ആഗ്രഹം ബാനനെക്കാള്‍ കൂടുതലാണെന്ന് സ്വിഷര്‍ വിശ്വസിക്കുന്നു.

സംഘര്‍ഷം വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകം ഉയര്‍ന്ന തലത്തിലുള്ള നയതന്ത്രത്തില്‍ മസ്‌കിന്റെ ഇടപെടാലായിരിക്കും എന്നും സിഎന്‍എന്‍ ജേണലിസ്റ്റ് പറയുന്നു. ഇത് നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപുമായി വിള്ളല്‍ സൃഷ്ടിച്ചേക്കാം.

ADVERTISEMENT

എക്‌സ്ട്രൂത്ത് സോഷ്യല്‍ ലയനം
കൗതുകകരമായ സ്വിഷര്‍ നടത്തുന്ന മറ്റൊരു പ്രവചനം മസ്‌കിന്റെ പ്ലാറ്റ്‌ഫോം എക്‌സും (മുൻപ് ട്വിറ്റര്‍), ട്രംപിന്റെ ട്രൂത്ത് സോഷ്യലിന്റെയും ലയന സാധ്യതയാണ്. ഇലോണ്‍ മസ്‌കിന്റെയും ഡോണള്‍ഡ് ട്രംപിന്റെയും ട്രാക്ക് റെക്കോര്‍ഡുകള്‍ കണക്കിലെടുക്കുമ്പോള്‍, ഏതൊരു പ്ലാറ്റ്‌ഫോമിലും നിയന്ത്രണം പങ്കിടുന്നത്, ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. സ്വാധീനത്തിനും നിയന്ത്രണത്തിനുമുള്ള അവരുടെ പരസ്പര ആഗ്രഹം ഏറ്റുമുട്ടലുകളിലേക്ക് നയിച്ചേക്കാം.

English Summary:

CNN's Cara Swisher, a tech journalist, has predicted that the relationship between Elon Musk and Donald Trump could soon deteriorate

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT