ബോസ്റ്റണിൽ പിറ്റ്ബുൾ ആക്രമണം: 73 വയസ്സുകാരി മരിച്ചു, രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്
ബോസ്റ്റണിലെ റോക്സ്ബറിയിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയുടെ ആക്രമണത്തെ തുടർന്ന് 73 വയസ്സുകാരി മരിച്ചു.

ബോസ്റ്റൺ∙ ബോസ്റ്റണിലെ റോക്സ്ബറിയിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയുടെ ആക്രമണത്തെ തുടർന്ന് 73 വയസ്സുകാരി മരിച്ചു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർക്ക് നായയുടെ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ജെറിലിൻ ബ്രാഡി-മക്ഗിന്നിസ് എന്ന സ്ത്രീയാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ റോക്സ്ബറിയിലെ ഡെന്നിസൺ സ്ട്രീറ്റിലാണ് സംഭവം നടന്നത്. പൊലീസ് എത്തിയപ്പോൾ നായയുടെ ആക്രമണത്തിൽ പരുക്കേറ്റ രണ്ട് മുതിർന്ന പൗരന്മാരെ കണ്ടെത്തുകയായിരുന്നു. പരുക്കേറ്റവരെ സഹായിക്കുന്നതിനായി എത്തിയ പൊലീസുകാരെയും നായ ആക്രമിച്ചു. പരുക്കേറ്റവരിൽ ഒരാൾ മരിച്ച സ്ത്രീയുടെ ഭർത്താവാണ്. ഇയാൾ നിലവിൽ , തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
നായയെ പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു. പിന്നീട് നായയെ ചികിത്സയ്ക്കായി ഏഞ്ചൽ അനിമൽ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ ഉടമയുടെ മകന്റെ സമ്മതത്തോടെ ദയാവധം നടത്തി.