കുപ്പിയുടെ അടപ്പ് ചെറുകുടലിൽ കുടുങ്ങി ഏഴ് വയസ്സുകാരി മരിച്ചു; അമ്മയ്ക്കും സുഹൃത്തിനുമെതിരെ കേസെടുത്ത് പൊലീസ്
ഒക്‌ലഹോമയിൽ ഏഴ് വയസ്സുകാരി മരിച്ച സംഭവത്തിൽ അമ്മയ്ക്കും സുഹൃത്തിനുമെതിരെ കൊലപാതകത്തിന് കേസെടുത്ത് പൊലീസ്.

ഒക്‌ലഹോമ ∙ ഒക്‌ലഹോമയിൽ ഏഴ് വയസ്സുകാരി മരിച്ച സംഭവത്തിൽ അമ്മയ്ക്കും സുഹൃത്തിനുമെതിരെ കൊലപാതകത്തിന് കേസെടുത്ത് പൊലീസ്. ഒരു ചെറിയ കുപ്പിയുടെ അടപ്പ് ചെറുകുടലിൽ കുടുങ്ങി ഏഴ് വയസ്സുകാരിയായ വയലറ്റ് ഓഗസ്റ്റിലാണ് മരിക്കുന്നത്.
സംഭവത്തിൽ കുട്ടിയുടെ അമ്മ ലിസ മിച്ചലും (31) ആന്റണി യോങ്കോയും (37) കുറ്റക്കാരാണെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും ചേർന്ന് കുട്ടിയെ ഉപദ്രവിച്ചിരുന്നതായ് റിപ്പോർട്ട്.
കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും വായിൽ നിന്ന് ചുവന്ന ദ്രാവകം പുറത്തേക്ക് വരുന്നുണ്ടെന്നും ഡോക്ടർ റിപ്പോർട്ടിൽ പറയുന്നു. കുപ്പിയുടെ അടപ്പ് ചെറുകുടലിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് മെഡിക്കൽ എക്സാമിനറുടെ ഓഫിസ് സ്ഥരീകരിച്ചു.