ഹൂസ്റ്റണിൽ അന്തരിച്ച റാന്നി സ്വദേശി ഏബ്രഹാം പി. ജോണിന്റെ പൊതുദർശനം നാളെ
Mail This Article
ഹൂസ്റ്റൺ ∙ ഈ മാസം 21ന് ഹൂസ്റ്റണിൽ അന്തരിച്ച റാന്നി വളകൊടികാവ് പാണ്ടിയത്ത് ഏബ്രഹാം പി. ജോണിന്റെ (കുഞ്ഞുമോൻ) പൊതുദർശനം നാളെ വൈകീട്ട് നടക്കും. സംസ്കാരം പിന്നീട് റാന്നി നസ്റേത്ത് മാർത്തോമ്മാ ദേവലയത്തിൽ .
റാന്നി അങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റും റാന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ മേഴ്സി പാണ്ടിയത്താണ് പരേതന്റെ ഭാര്യ. മകൻ മെവിൻ ജോൺ എബ്രഹാം (മാഗ് മുൻ സെക്രട്ടറി), മകൾ മെർലിൻ (ബഹ്റൈൻ), മരുമക്കൾ അജിഷ് ചെറിയാൻ (ബഹ്റൈൻ), ലിനി മെവിൻ (ഹൂസ്റ്റൺ) എന്നിവരാണ്. കൊച്ചുമക്കൾ : ജോഹൻ അജിഷ്, ജോന അജിഷ്, എഡ്രിയൽ മെവിൻ. സഹോദരങ്ങൾ : പരേതയായ ഏലിയാമ്മ വർഗീസ്, മേരിക്കുട്ടി സൈമൺ, ലീലാമ്മ വർഗീസ്, ജോൺസൻ ജോൺ (ഹൈ ടെക് ഇലക്ട്രോണിക്സ് - റാന്നി) ഫിലിപ്പ് ജോൺ (പിക്ചർ വേൾഡ് സ്റ്റുഡിയോസ് - റാന്നി )
പൊതുദർശനം: നാളെ വൈകുന്നേരം 4:30 മുതൽ 7 വരെ സ്റ്റാഫോർഡിലെ ഇമ്മാനുവേൽ മാർത്തോമ്മാ ദേവലായത്തിൽ. പരേതന്റെ വിയോഗത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ), ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (എച്ച്ആർഎ) തുടങ്ങിയ സംഘടനകൾ അനുശോചനം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്
മെവിൻ ജോൺ ഏബ്രഹാം - 832 679 1405