ട്രംപിന്റെ വിജയം; അമേരിക്ക പഴയ പ്രതാപത്തിലേക്ക് - മലയാളി റിപ്പബ്ലിക്കൻ ഫോറം ഓഫ് ടെക്സസ്
ഹൂസ്റ്റൺ ∙ ഡൊണാൾഡ് ട്രംപിന്റെ വിജയം അമേരിക്കയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് മലയാളീ റിപ്പബ്ളിക്കന്‍ ഫോറം ഓഫ് ടെക്സസ് വിലയിരുത്തി.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന്റെ വിജയഘോഷത്തിനായി ചേര്‍ന്ന മലയാളി റിപ്പബ്ളിക്കന്‍ ഫോറം ഓഫ് ടെക്സസ് സമ്മേളത്തിലാണ് ഈ വിലയിരുത്തല്‍ നടത്തിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ ഭരണമായിരുന്നു ബൈഡന്-ഹാരിസ് ഭരണമെന്നും അതിനു ജനങ്ങള്‍ നല്കിയ തിരിച്ചടിയാണ് ഡെമോക്രറ്റിക് പാര്‍ട്ടിക്ക് പൊതു തിരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും സമ്മേളനം വിലയിരുത്തി.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാത്രമല്ല സെനറ്റിലും ഹൗസിലും ഭൂരിപക്ഷം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത് അതുകൊണ്ടാണെന്നും സമ്മേളനത്തിന് എത്തിയവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുകയുണ്ടായി.
ഹൂസ്റ്റനു സമീപമുള്ള ഫ്രസ്നോയില്‍ വച്ചായിരുന്നു സമ്മേളനം കൂടിയത്. റിപബ്ളിക്കൻ പാര്‍ട്ടിയില്‍ അംഗങ്ങളായവരും അനുഭവമുള്ളവരുമായ അനേകമാളുകള്‍ വിജയാഘോഷത്തില്‍ പങ്കുചേരാനായി എത്തിയിരുന്നു.
ഡാന്‍ മാത്യുസിന്റെ പ്രാര്‍ഥനയ്ക്കു ശേഷം വിജയത്തിന്റെ സന്തോഷ സൂചകമായി മേരി(പേളി) ചെറിയാന് ലഡു വിതരണം ചെയ്താണ് സമ്മേളനം തുടങ്ങിയത്. ജോണ്‍ സി വിഴലില്‍ എംസിയായ സമ്മേളനത്തില്‍ തോമസ് ചെറിയാന് അധ്യക്ഷത വഹിച്ചു.
തോമസ് ചെറിയാന് സ്വാഗതം പറഞ്ഞു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി റ്റാക്സ് അസ്സെസര്‍ കളക്ടറായി മത്സരിച്ച ജെയ്സന് ജോസഫിനെ അനുമോദിച്ചു. മാധ്യമ പ്രവര്‍ത്തകരായ ബ്ളെസ്സന്‍ ഹ്യൂസ്റ്റന്‍, ജോര്‍ജ് കാക്കനാട്, ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ളിക്കന്‍ ഫോറത്തിണ്റ്റെ നേതാക്കളായ ഡാന്‍ മാത്യുസ്. അഡ്വക്കേറ്റ് മാത്യു വൈരമണ്, ജെയിംസ് മുട്ടുങ്കല്‍, ടോം വിരിപ്പിന് മാഗ് മുന്‍ പ്രസിഡന്റ് മാര്ട്ടിന് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജോണ്‍ സി വിഴലില്‍ നന്ദി പറഞ്ഞു..