റോക്ക്‌ലാന്‍ഡ് കൗണ്ടിയിലുള്ള സെയിന്‍റ്സ് സിംഫണി പിയാനോ ആൻഡ് മ്യൂസിക് സ്‌ക്കൂളിന്‍റെ നേതൃത്വത്തില്‍ താങ്ക്‌സ് ഗിവിങ് ടാലന്‍റ് ഷോ സംഘടിപ്പിച്ചു.

റോക്ക്‌ലാന്‍ഡ് കൗണ്ടിയിലുള്ള സെയിന്‍റ്സ് സിംഫണി പിയാനോ ആൻഡ് മ്യൂസിക് സ്‌ക്കൂളിന്‍റെ നേതൃത്വത്തില്‍ താങ്ക്‌സ് ഗിവിങ് ടാലന്‍റ് ഷോ സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോക്ക്‌ലാന്‍ഡ് കൗണ്ടിയിലുള്ള സെയിന്‍റ്സ് സിംഫണി പിയാനോ ആൻഡ് മ്യൂസിക് സ്‌ക്കൂളിന്‍റെ നേതൃത്വത്തില്‍ താങ്ക്‌സ് ഗിവിങ് ടാലന്‍റ് ഷോ സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക് ∙ റോക്ക്‌ലാന്‍ഡ് കൗണ്ടിയിലുള്ള സെയിന്‍റ്സ് സിംഫണി പിയാനോ ആൻഡ് മ്യൂസിക് സ്‌ക്കൂളിന്‍റെ നേതൃത്വത്തില്‍ താങ്ക്‌സ് ഗിവിങ് ടാലന്‍റ് ഷോ സംഘടിപ്പിച്ചു. സെയിന്‍റ്സ് സിംഫണി വിദ്യാർഥികള്‍ ഇവാന ഉമ്മന്‍, മറിയ ജോര്‍ജ്, അലൈന വര്‍ഗീസ്, ശ്രേയ സാബു എന്നിവരുടെ അമേരിക്കന്‍-ഇന്ത്യന്‍ ദേശീയ ഗാനങ്ങളോടെ ആരംഭിച്ച ടാലന്‍റ് ഷോയില്‍ പിയാനോ റിസൈറ്റല്‍, ഗാനാലാപനങ്ങള്‍, നൃത്തങ്ങള്‍ തുടങ്ങിയ കലാവാസനകള്‍ ഇടതടവില്ലാതെ വേദിയില്‍ അരങ്ങേറിയത്.

മുഖ്യാഥികളെയും, വിദ്യാർഥികളെയും മാതാപിതാക്കളെയും മറ്റ് അഭ്യുദയ കാംക്ഷികളേയും സ്‌ക്കൂള്‍ ഡയറക്ടര്‍ ജേക്കബ് ജോര്‍ജ് സ്വാഗതം ചെയ്തു. മുഖ്യാതിഥി റോക്ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍, ഡോ. ആനി പോള്‍, തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ വിദ്യാർഥികളിലുള്ള കലാവാസനയെ പ്രോത്സാഹിപ്പിക്കേണ്ടുന്നതിന്‍റെ ആവശ്യകതയും, അതിനായി മാതാപിതാക്കള്‍ എടുക്കേണ്ടുന്ന പരിശ്രമത്തിന്‍റെ പ്രാധാന്യവും എടുത്തു പറയുകയുണ്ടായി. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

റവ.ജോണ്‍ ഡേവിഡ്‌സണ്‍ ജോണ്‍സന്‍, റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്ത്, റവ. അജിത് വര്‍ഗീസ്, റവ.ഫാ.മാത്യൂ തോമസ്, പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, ജോര്‍ജ് ജോസഫ്, ജോജി ടോം, ഫിലിപ്പ് ചെറിയാന്‍, ടോം നൈനാന്‍, കുരുവിള ചെറിയാന്‍, റോയി ചെങ്ങന്നൂര്‍, സജി പോത്തന്‍, ഷൈമി ജേക്കബ്, നോഹ ജോര്‍ജ്(ഗ്ലോബല്‍ കൊളിഷന്‍), അജി കളീക്കല്‍ തുടങ്ങിയവര്‍ വിവിധ സഭകളേയും, സംഘടനകളേയും, പ്രസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് പങ്കെടുക്കുകയുണ്ടായി.

സെയിന്‍റ്സ് സിംഫണി സ്‌ക്കൂള്‍ ആരംഭിക്കുന്നതിന് താനൊരു പ്രചോദനമായി തീര്‍ന്നതില്‍ ചാരിതാർഥ്യമുണ്ടെന്ന് ജേക്ക്‌സ് അക്കാഡമി ഓഫ് പബ്ലിക് സ്പീക്കിങ് ഡയറക്ടര്‍ കൂടിയായ ഫാ.ജോബ്‌സണ്‍ തന്‍റെ ആശംസാ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ഡോ.ആനി സാമുവേല്‍, സെയ്ന്‍റ്സ് സിംഫണി സ്‌ക്കൂളിനെ, റോക്ലാന്‍ഡ് കൗണ്ടിയുടെ നെടുംതൂണായി വിശേഷിപ്പിക്കുകയും പിയാനോ, മ്യൂസിക് എന്നിവയിലൂടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസ്തുത സ്‌ക്കൂളിലെ വിദ്യാർഥിനി എന്ന നിലയില്‍ തനിക്ക് നേരിട്ട് അനുഭവിച്ചറിയാന്‍ അവസരം ലഭിച്ചുകൊണ്ടിരിക്കുന്നതായും തന്‍റെ ആശംസാ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

മൂന്ന് മണിക്കൂര്‍ നേരം തുടര്‍ച്ചയായ കലാ വാസനകള്‍ക്ക് ശേഷം സ്‌ക്കൂളിലെ എല്ലാ വിദ്യാർഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിക്കുകയുണ്ടായി. കൗണ്ടിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി ലഭിക്കുന്നതില്‍ ഡോ.ആനി പോളിന്‍റെ നിസ്വാര്‍ത്ഥ സഹകരണം ലഭിച്ചു. ന്യൂയോര്‍ക്ക് പബ്ലിക്ക് സ്‌ക്കൂളിന്‍റെ നിസ്മാ(NYSSMA) പിയാനോ ഇവാലുവേഷനില്‍ ഉയര്‍ന്ന മാര്‍ക്കു ലഭിച്ച വിദ്യാർഥികള്‍ക്ക് ട്രോഫികള്‍ നല്‍കുകയുണ്ടായി. ദിവ്യാ ജേക്കബ് എം.സി.ആയിരുന്നു. ലിസാ ജോര്‍ജിന്‍റെ നന്ദി പ്രകാശനത്തിനും ഡിന്നറിനും ശേഷം ഈ വര്‍ഷത്തെ താങ്ക്‌സ് ഗിവിങ് ടാലന്‍റ് ഷോയ്ക്ക് തിരശ്ശീല വീണു.

English Summary:

Saints Symphony Talent Show in Rockland