ADVERTISEMENT

ടെനിസി ∙ ടെനിസിയിലെ നോക്സ് കൗണ്ടിയിൽ 13 വയസ്സുകാരിയായ സവന്ന കോപ്‌ലാൻഡ് കൊല്ലപ്പെട്ട കേസിൽ പ്രതിയുടെ വിചാരണ ജനുവരി 14 ന് . പ്രായപൂർത്തിയായ ഒരാളായി പരിഗണിച്ചായിരിക്കും കൗമാരക്കാനായ പ്രതിയുടെ വിചാരണ നടത്തുക എന്നാണ് നിലവിലെ റിപ്പോർട്ടുകൾ. പ്രതിക്ക് പ്രായപൂർത്തിയായില്ലെങ്കിലും കൃത്യത്തിന്‍റെ ഗൗരവം പരിഗണിച്ചാണ് ഈ നടപടി.

ഒക്ടോബർ 22ന് തന്‍റെ വീടിനടുത്ത് വച്ച് സവന്നയെ പോക്കറ്റ് കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രതിക്ക് എതിരെയുള്ള ആരോപണം. പ്രതിയും പെൺകുട്ടിയും  തമ്മിലുള്ള ബന്ധം എന്തായിരുന്നു എന്നത് ഇപ്പോഴും  നിഗൂഢതയാണ്. 

ചിയർലീഡിങ്, കരാട്ടെ, ജിംനാസ്റ്റിക്സ്, കല എന്നിവയിൽ താല്പര്യമുള്ള സവന്ന ടെനിസി സർവകലാശാലയിൽ ചേർന്ന് ഫോറൻസിക് നരവംശശാസ്ത്രം പഠിക്കാനുള്ള സ്വപ്നം കാണുകയായിരുന്നു. സവന്നയ്ക്ക് രണ്ട് സഹോദരങ്ങളുണ്ട്. 

English Summary:

Teen may be tried as adult for stabbing 13-year-old cheerleader to death on Tennessee hiking trail: cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com