ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്‍റർ തലവനായി മുൻ ഫ്ലോറിഡ പ്രതിനിധി ഡേവ് വെൽഡനെ ട്രംപ് നിയോഗിച്ചു
ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്‍റർ തലവനായി മുൻ ഫ്ലോറിഡ പ്രതിനിധി ഡേവ് വെൽഡനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയോഗിച്ചു.

വാഷിങ്‌ടൻ ഡി സി ∙ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്‍റർ തലവനായി മുൻ ഫ്ലോറിഡ പ്രതിനിധി ഡേവ് വെൽഡനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയോഗിച്ചു. കോൺഗ്രസിലായിരിക്കുമ്പോൾ, വാക്സീൻ സുരക്ഷയുടെ മേൽനോട്ടം ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്‍ററിൽ നിന്ന് എച്ച്എച്ച്എസിനുള്ളിലെ ഒരു സ്വതന്ത്ര ഏജൻസിയിലേക്ക് മാറ്റുന്നതിനുള്ള നിയമനിർമാണം വെൽഡൺ അവതരിപ്പിച്ചിരുന്നു.
‘‘രാജ്യത്തിന്‍റെ ആരോഗ്യ സംവിധാനത്തിൽ ആത്മവിശ്വാസം പുനഃസ്ഥാപിക്കാൻ ഡേവിന് കഴിയും. സെൻസർഷിപ്പ്, ഡാറ്റ കൃത്രിമം, തെറ്റായ വിവരങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്‍ററിലും ഫെഡറൽ ഹെൽത്ത് അതോറിറ്റികളിലും അമേരിക്കക്കാർക്ക് വിശ്വാസം നഷ്ടപ്പെട്ടു. ഇത് പുനഃസ്ഥാപിക്കുന്നതിലും രാജ്യത്ത് നിലവിലുള്ള ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിന് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്‍റർ മുൻകാല തെറ്റുകൾ തിരുത്തണം’’ – ട്രംപ് പറഞ്ഞു.