രണ്ട് വർഷം കാണാമറയത്ത്; യൂട്ടായിൽ കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി
രണ്ട് വർഷം മുൻപ് യൂട്ടായിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ അരിസോനയിലെ ഗ്രാമത്തിൽ നിന്നും കണ്ടെത്തി.

അരിസോന ∙ രണ്ട് വർഷം മുൻപ് യൂട്ടായിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ അരിസോനയിലെ ഗ്രാമത്തിൽ നിന്നും കണ്ടെത്തി. 2022 ഒക്‌ടോബർ മുതൽ കാണാതായ കുട്ടികളെ കുറിച്ച് ഫ്രെഡോണിയ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ചീഫ് ജെയ്‌സൺ പീറ്റേഴ്‌സനു ഈ വർഷം ഓഗസ്റ്റിലാണ് വിവരം ലഭിച്ചത്. കുട്ടികളുടെ അച്ഛനാണ് ഇവരുടെ തിരോധാനത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
രണ്ട് വർഷത്തോളം നീണ്ട തിരച്ചിലിനൊടുവിൽ അരിസോന-യൂട്ടാ അതിർത്തിയിലുള്ള ഫ്രെഡോണിയയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. സെപ്റ്റംബർ 1 ന് യൂട്ടാ, അരിസോന ഏജൻസികളിൽ നിന്നുള്ള അധികാരികൾ ചേർന്ന് മൂന്ന് കുട്ടികളെയും അവരുടെ അമ്മയെ ഏൽപ്പിച്ചു.
കുട്ടികളുടെ അച്ഛനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.