വ്യഭിചാരത്തെ 90 ദിവസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ശിക്ഷാർഹമായ പെരുമാറ്റമോ കുറ്റകൃത്യമോ ആയി കണക്കാക്കിയിരുന്ന പഴയ ചട്ടം റദ്ദാക്കുന്ന ബില്ലിൽ ഗവർണർ കാത്തി ഹോച്ചുൾ വെള്ളിയാഴ്ച ഒപ്പുവച്ചു.

വ്യഭിചാരത്തെ 90 ദിവസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ശിക്ഷാർഹമായ പെരുമാറ്റമോ കുറ്റകൃത്യമോ ആയി കണക്കാക്കിയിരുന്ന പഴയ ചട്ടം റദ്ദാക്കുന്ന ബില്ലിൽ ഗവർണർ കാത്തി ഹോച്ചുൾ വെള്ളിയാഴ്ച ഒപ്പുവച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യഭിചാരത്തെ 90 ദിവസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ശിക്ഷാർഹമായ പെരുമാറ്റമോ കുറ്റകൃത്യമോ ആയി കണക്കാക്കിയിരുന്ന പഴയ ചട്ടം റദ്ദാക്കുന്ന ബില്ലിൽ ഗവർണർ കാത്തി ഹോച്ചുൾ വെള്ളിയാഴ്ച ഒപ്പുവച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക് ∙ വ്യഭിചാരം കുറ്റകരമല്ലാതാക്കി ന്യൂയോർക്ക്. നിയമവ്യവസ്ഥയിൽ കാര്യമായ മാറ്റം വരുത്തി, 117 വർഷമായി നിലനിന്നിരുന്ന നിയമം ഔദ്യോഗികമായി എടുത്തു കളഞ്ഞു. വ്യഭിചാരത്തെ 90 ദിവസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ശിക്ഷാർഹമായ പെരുമാറ്റമോ കുറ്റകൃത്യമോ (Class B misdemeanor) ആയി കണക്കാക്കിയിരുന്ന പഴയ ചട്ടം റദ്ദാക്കുന്ന ബില്ലിൽ ഗവർണർ കാത്തി ഹോച്ചുൾ വെള്ളിയാഴ്ച ഒപ്പുവച്ചു. ബന്ധങ്ങളിലെ വ്യക്തിപരമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ പുരോഗമനപരമായ സമീപനമാണ് തീരുമാനത്തിന് പിന്നിൽ.

വിവാഹമോചനത്തെ നിരുത്സാഹപ്പെടുത്തുന്നതിനായിരുന്നു 1907-ൽ നിലവിൽ വന്ന വ്യഭിചാര നിയമം. എന്നാല്‍, വ്യക്തിസ്വാതന്ത്ര്യത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ പരിണമിച്ചപ്പോൾ, പലരും അതിന്റെ പ്രസക്തിയെ ചോദ്യം ചെയ്യാൻ തുടങ്ങി. 40 വർഷമായി വിവാഹിതയായ ഗവർണർ ഹോച്ചുൾ, മനുഷ്യബന്ധങ്ങളുടെ സങ്കീർണതകൾ അംഗീകരിച്ചുകൊണ്ട് റദ്ദാക്കലിന് പിന്തുണ അറിയിച്ചു. 'മനുഷ്യബന്ധങ്ങൾ സങ്കീർണ്ണമാണ്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലൂടെയല്ല, വ്യക്തികൾക്കിടയിലാണ് ഈ വിഷയങ്ങൾ ഏറ്റവും നന്നായി പരിഹരിക്കപ്പെടേണ്ടത്,' ഗവര്‍ണര്‍ പറഞ്ഞു.

ADVERTISEMENT

വ്യഭിചാര നിയമം പിൻവലിക്കാനുള്ള വഴി ദീർഘവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ഈ നിയമം വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നുവെങ്കിലും പതിറ്റാണ്ടുകളായി അത് നിലനിന്നിരുന്നു. 1960 കളിൽ ഒരു കമ്മിഷൻ ഇത് റദ്ദാക്കാൻ നിർദേശിച്ചിരുന്നു. പക്ഷേ, അതിന് അംഗീകാരം നേടാനുള്ള ശ്രമം പരാജയപ്പെട്ടു. 2020 ൽ അസംബ്ലിമാൻ ഡാൻ ക്വാർട്ട് ചട്ടം നിർത്തലാക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ചതോടെയാണ് നിയമം മാറ്റാനുള്ള യഥാർഥ നീക്കം ആരംഭിച്ചത്. ഈ വർഷം, അസംബ്ലിമാൻ ചാൾസ് ലാവിൻ ഈ ശ്രമം തുടർന്നു.

വ്യഭിചാരം കുറ്റവിമുക്തമാക്കുന്ന അവസാന സംസ്ഥാനമായി ന്യൂയോർക്ക് മാറി. എന്നിരുന്നാലും 2024 വരെ മറ്റ് 16 സംസ്ഥാനങ്ങളിൽ ഇത് നിയമവിരുദ്ധമായിരുന്നു. ഈ സംസ്ഥാനങ്ങളിൽ, വ്യഭിചാരം ഇപ്പോഴും ജയിൽ ശിക്ഷയോ പിഴയോ നൽകാം, എന്നാൽ അത്തരം കേസുകൾ അപൂർവമായി മാത്രമേ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നുള്ളൂ. ഉദാഹരണത്തിന്, ഫ്ലോറിഡയിലെ വ്യഭിചാര നിയമം 60 ദിവസം വരെ തടവും 500 ഡോളർ പിഴയും ചുമത്തുന്നു, അതേസമയം ഇലിനോയ് ഇതിനെ ശിക്ഷാർഹമായ പെരുമാറ്റമോ കുറ്റകൃത്യമോ (Class A misdemeanor) ആയി കണക്കാക്കുന്നു. ഒരു വർഷം വരെ തടവും 2,500 ഡോളർ പിഴയുമാണ് ശിക്ഷ.

ADVERTISEMENT

ന്യൂയോർക്കിലെ വ്യഭിചാരം ക്രിമിനൽ കുറ്റമല്ലാതാക്കാനുള്ള നീക്കം വ്യക്തിബന്ധങ്ങളോടുള്ള സാമൂഹിക മനോഭാവത്തിലെ വിശാലമായ മാറ്റത്തിന്റെ ഭാഗമാണ്.
(വാര്‍ത്ത: മൊയ്തീന്‍ പുത്തന്‍‌ചിറ)

English Summary:

New York just decriminalized adultery 117 years later - Adultery