ADVERTISEMENT

ഇൻഡ്യാന ∙ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്, തങ്ങളുടെ 145,000-ലധികം ഇലക്‌ട്രിക് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. വാഹനങ്ങളിൽ പവർ ലോസ് സംഭവിക്കാനുള്ള സാധ്യതയാണ് ഇവ തിരിച്ചുവിളിക്കുള്ള കാരണം. ഇത് അപകട സാധ്യത വർധിപ്പിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 2022 മുതൽ 2024 വരെയുള്ള അയോണിക് 5 മോഡലുകളും, 2023 മുതൽ 2025 വരെയുള്ള അയോണിക് 6 മോഡലുകളും, ജെനസിസ് ബ്രാൻഡിന്റെ നിരവധി ഇലക്ട്രിക് മോഡലുകളുമാണ് അപകട സാധ്യതയുള്ളതെന്ന് നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്‌ട്രേഷൻ കണ്ടെത്തി.  ഇതിൽ 2023-2025 ജെനസിസ്  GV60, 2023-2025 ജെനസിസ് GV70 "ഇലക്ട്രിഫൈഡ്", 2023-2024 ജെനസിസ് G80  എന്നീ മോഡലുകളും ഉൾപ്പെടുന്നു.

ഈ വാഹനങ്ങളുടെ ഉടമകൾക്ക് അവരുടെ പ്രാദേശിക ഹ്യുണ്ടായ് ഡീലർഷിപ്പിൽ ബന്ധപ്പെട്ട് പ്രശ്നം പരിശോധിച്ച് ആവശ്യമെങ്കിൽ കേടായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കാം. ഹ്യുണ്ടായ് ജനുവരി 17 മുതൽ ഉടമകൾക്ക് ഈ തിരിച്ചുവിളിയെക്കുറിച്ചുള്ള കത്തുകൾ അയയ്ക്കും.

English Summary:

Hyundai Recalls over 145,000 Electrified US Vehicles on Loss of Drive Power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com