പതിയിരുന്ന് ആക്രമണം; പ്രതിയുടെ വെടിയേറ്റ് ഡാലസ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ഗ്രീൻവില്ല(ഡാളസ്) ∙ തിങ്കളാഴ്ച ടെക്സസിലെ ഗ്രീൻവില്ലിൽ ഒളിച്ചോടിയ പ്രതിയുമായുള്ള വെടിവയ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.100 വർഷത്തിലേറെയായി ഡ്യൂട്ടിക്കിടെ മരിക്കുന്ന ആദ്യത്തെ ഗ്രീൻവില്ലെ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫീസറാണ് ഡോസൺ, പ്രസ്താവനയിൽ പറയുന്നു. ഗ്രീൻവില്ലെ പൊലീസ് ഡിപ്പാർട്ട്‌മെൻ്റിലെ

ഡാലസ് ∙ ഒളിച്ചോടിയ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നോർത്ത് ടെക്സസിൽ നടന്ന വെടിവയ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഗ്രീൻവില്ലെ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഓഫിസർ കൂപ്പർ ഡോസൺ (27) ആണ് പ്രതിയുടെ വെടിയേറ്റ് മരിച്ചത്.
ഡാലസിന്റെ വടക്കുകിഴക്കായി ഏകദേശം 45 മൈൽ അകലെ ഗ്രീൻവില്ലെയിലാണ് സംഭവം. പിക്കറ്റ് സ്ട്രീറ്റിലെ 3500 ബ്ലോക്കിന് സമീപം രക്ഷപ്പെട്ടോടിയ അക്രമിയെ പിന്തുടരുകയായിരുന്ന ഡോസണ് നേർക്ക് പ്രതി പതിയിരുന്ന് ഒന്നിലധികം തവണ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായ പരുക്ക് വകവെയ്ക്കാതെ പ്രതിയുടെ നേർക്ക് ഡോസൺ വെടിയുതിർക്കുകയും ചെയ്തു. പൊലീസ് ഓഫിസറെയും പരുക്കേറ്റ പ്രതിയെയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഡോസണെ മെഡിക്കൽ സിറ്റി പ്ലാനോയിലേക്ക് വിമാനമാർഗം എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 100 വർഷത്തിനിടെ ഡ്യൂട്ടിക്കിടെ മരണമടയുന്ന ഗ്രീൻ വില്ലെ പൊലീസ് വകുപ്പിലെ ആദ്യത്തെ ഓഫിസർ ആണ് ഡോസൺ. നേരത്തെ ഗാർലൻഡ് പൊലീസ് വകുപ്പിൽ ആയിരുന്നു ഡോസൺ. സമൂഹത്തെ സേവിക്കാനും സംരക്ഷിക്കാനും നിസ്വാർത്ഥമായി ജീവിതം സമർപ്പിച്ച ഓഫിസർ കൂപ്പർ ഡോസന്റെ നഷ്ടത്തിൽ ഗ്രീൻവില്ലെ പൊലീസ് ചീഫ് ക്രിസ് സ്മിത്ത് അനുശോചനം രേഖപ്പെടുത്തി.