നിങ്ങള്‍ ചെയ്യുന്നതെന്തും, വാക്കിനാലോ പ്രവൃത്തിയാലോ, എല്ലാം കര്‍ത്താവായ യേശുവിന്റെ നാമത്തില്‍, അവനിലൂടെ പിതാവായ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ചെയ്യുക. കൊലൊസ്യര്‍ 3:17 അധ്യായത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നു, നമ്മള്‍ മനുഷ്യര്‍ എത്രമാത്രം നന്ദിയുള്ളവര്‍ ആകണമെന്ന്. നന്ദി അര്‍പ്പിക്കാനൊരു ദിനം.

നിങ്ങള്‍ ചെയ്യുന്നതെന്തും, വാക്കിനാലോ പ്രവൃത്തിയാലോ, എല്ലാം കര്‍ത്താവായ യേശുവിന്റെ നാമത്തില്‍, അവനിലൂടെ പിതാവായ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ചെയ്യുക. കൊലൊസ്യര്‍ 3:17 അധ്യായത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നു, നമ്മള്‍ മനുഷ്യര്‍ എത്രമാത്രം നന്ദിയുള്ളവര്‍ ആകണമെന്ന്. നന്ദി അര്‍പ്പിക്കാനൊരു ദിനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങള്‍ ചെയ്യുന്നതെന്തും, വാക്കിനാലോ പ്രവൃത്തിയാലോ, എല്ലാം കര്‍ത്താവായ യേശുവിന്റെ നാമത്തില്‍, അവനിലൂടെ പിതാവായ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ചെയ്യുക. കൊലൊസ്യര്‍ 3:17 അധ്യായത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നു, നമ്മള്‍ മനുഷ്യര്‍ എത്രമാത്രം നന്ദിയുള്ളവര്‍ ആകണമെന്ന്. നന്ദി അര്‍പ്പിക്കാനൊരു ദിനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങള്‍ ചെയ്യുന്നതെന്തും, വാക്കിനാലോ പ്രവൃത്തിയാലോ, എല്ലാം കര്‍ത്താവായ യേശുവിന്റെ നാമത്തില്‍, അവനിലൂടെ പിതാവായ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ചെയ്യുക. കൊലൊസ്യര്‍ 3:17 അധ്യായത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നു, നമ്മള്‍ മനുഷ്യര്‍ എത്രമാത്രം നന്ദിയുള്ളവര്‍ ആകണമെന്ന്. നന്ദി അര്‍പ്പിക്കാനൊരു ദിനം. എത്ര മനോഹരമായ സങ്കല്‍പ്പം. ജീവിതത്തിന്റെ സംഘര്‍ഷ പൂര്‍ണമായ യാത്രയില്‍ നമുക്ക് കരഗതമായ ആത്മീയവും ഭൗതികവുമായ എല്ലാ ആനന്ദങ്ങള്‍ക്കും വിനീതരായി, നമ്രശിരസ്‌കരായി നന്ദി അര്‍പ്പിക്കാനൊരു ദിനം. അതാണ് താങ്ക്‌സ് ഗിവിങ് ഡേ.

എല്ലാ നവംബര്‍ മാസത്തിലെയും നാലാം വ്യാഴം അമേരിക്കന്‍ ജനതയ്ക്ക് 'താങ്ക്‌സ് ഗിവിങ്' ഡേയാണ്. പാരമ്പര്യത്തിന്റെ എല്ലാം സമൃദ്ധിയോടും അച്ചടക്കത്തോടും കൂടി ആ ജനത തങ്ങളുടെ 'നന്ദി ദിനം' ആഘോഷിക്കുമ്പോള്‍ അതു നല്‍കുന്ന സന്ദേശം വളരെ വലുതാണ്. ദൈവത്തിന്റെ അനുഗ്രഹത്തിന് വര്‍ഷത്തിലൊരിക്കല്‍ വന്ദനോപചാരം അര്‍പ്പിക്കുമ്പോള്‍ അതു മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കും. പതിനേഴാം നൂറ്റാണ്ടിലേക്കുള്ള മടക്ക യാത്രയിലാകും അന്ന് യുഎസില്‍ ഓരോരുത്തരുടെയും മനസ്സ്. ആ പാരമ്പര്യത്തിന്റെ വേരുകള്‍ വടക്കന്‍ അമേരിക്കയിലെ കോളനി രാജ്യങ്ങള്‍ വരെ നീളുന്നതാണ്. നമ്മുടെ ഓണം പോലെ വിളവെടുപ്പിന്റെ ഉത്സവമായിട്ടാണ് താങ്ക്‌സ് ഗിവിങ് ദിനത്തെ ചരിത്രം രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ മതേതര ഉത്സവത്തിന്റെ മൂര്‍ത്തിമത്ഭാവം കൂടിയാണ് ഈ ദിനം. ജാതി മത ചിന്തകള്‍ക്ക് അതീതമായി ജനം ആഘോഷിക്കുന്ന ദിനമാണിത്. 

ADVERTISEMENT

ബന്ധുമിത്രാദികളുടെ കൂട്ടായ്മയുടെ വേദിയായാണ് ആഘോഷത്തെ എല്ലാവരും കാണുന്നത്. ടര്‍ക്കി കോഴികളെ കൊന്ന് കറിവച്ച് തിന്നും കുടിച്ചും ആഘോഷിച്ചുമെല്ലാം ഒരുമിച്ചു കഴിയുന്ന ദിവസം. മൂക്കറ്റം ഭക്ഷണം കഴിക്കുകയും വീടുകളെല്ലാം ഉണങ്ങിയ ധാന്യമുള്ളുകള്‍ കൊണ്ട് പ്രതീകാത്മകമായി അലങ്കരിക്കുകയും ചെയ്യുന്നു. പഴയ അമേരിക്കന്‍ ഗോത്രവര്‍ഗക്കാരുടെയും കുടിയേറ്റ തീര്‍ഥാടകരുടെയുമൊക്കെ വേഷമണിഞ്ഞ് സ്‌കൂള്‍ കുട്ടികള്‍ ചരിത്രത്തിന്റെ താളുകള്‍ മറിച്ച് പഴമയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നത് ഈ ദിനത്തിന്റെ മാത്രം പ്രത്യേകത. 

1621–ല്‍ മസാച്യുസെറ്റ്‌സിലെ പ്ലിമോത്തില്‍ ആദ്യ താങ്ക്‌സ് ഗിവിങ് ഡേ ആഘോഷം നടന്നുവെന്ന് ചരിത്രം പറയുന്നു. സമൃദ്ധമായ വിളവെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു അന്നത്തെ ആഘോഷമത്രേ. അന്നു മുതല്‍ എല്ലാം നവംബറിലെയും നാലാമത്തെ വ്യാഴാഴ്ച മുടക്കം കൂടാതെ നാം ഈ ദിനം നന്ദിയര്‍പ്പിക്കാനായി മാറ്റി വയ്ക്കുന്നു. അമേരിക്കയില്‍ മതപരമല്ലാത്ത ദേശീയ പൊതു അവധി ദിനം കൂടിയാണിത്. താങ്ക്സ് ഗിവിംഗ് ഡേ ഒരൊറ്റ ദിവസമായി  പ്രഖ്യാപിച്ചത് 1863 ഒക്ടോബര്‍ മൂന്നിനു പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ ആയിരുന്നു. അതുവരെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളിലാണ് ആഘോഷം സംഘടിപ്പിച്ചിരുന്നത്. 

ADVERTISEMENT

 ∙ ചരിത്രത്തിലേക്ക് ഒരു മടക്കയാത്ര
1586 ഡിസംബര്‍ മാസം. അമേരിക്കന്‍ തീരത്ത് പായ്ക്കപ്പലിറങ്ങിയ ഇംഗ്ലണ്ടില്‍ നിന്നുള്ള ആദ്യ കുടിയേറ്റക്കാര്‍ക്ക് നേരിടേണ്ടി വന്നത് തദ്ദേശിയ ഗോത്ര വര്‍ഗക്കാരായ റെഡ് ഇന്ത്യന്‍സിനെ. ചെമ്മണ്ണ് വാരിപ്പുശിയ ശരീരവും കഴുകന്‍ തൂവലുകള്‍ കൊണ്ടുണ്ടാക്കിയ തലപ്പാവുകളും പുലിനഖമാലകളുമെല്ലാമായി കാട്ടാള വേളത്തിലെത്തിയ ഗോത്രവര്‍ഗക്കാര്‍ ഇംഗ്ലീഷുകാരുടെ ആയുധ വീര്യത്തിന് മുന്നില്‍ അനായായസം മുട്ടുകുത്തി. കുന്തങ്ങളും അമ്പും വില്ലുമായുമെല്ലാം പോരാട്ടത്തിനെത്തിയവരെ കുടിയേറ്റക്കാരായ ഇംഗ്ലീഷുകാര്‍ നേരിട്ടത് തോക്ക് കൊണ്ടായിരുന്നു. ഇടിമിന്നലിന്റെ ശബ്ദം കേട്ടു ഭയചകിതരായി ഉള്‍ക്കാട്ടില്‍ ഓടിമറഞ്ഞ ഗോത്രവര്‍ഗക്കാര്‍ പക്ഷേ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. അവര്‍ പടയ്ക്ക് കോപ്പു കൂട്ടി. പൂര്‍വാധികം ശക്തയോടെ തിരിച്ചടിച്ചു. അതോടെ കുടിയേറ്റക്കാര്‍ക്ക് കാലിടറി. കാട്ടുമൃഗങ്ങളുടെ ശല്യവും മലമ്പനിയും കൂടിയായതോടെ മരണം അവരുടെ ക്യാമ്പുകളില്‍ താണ്ഡവമാടി. പിന്നാലെ എത്തിയ സംഘങ്ങള്‍ക്കും ഇതു തന്നെയായിരുന്നു ഗതി. 

ഇംഗ്ലീഷ് ദമ്പതികള്‍ക്ക് പുതുലോകമായ അമേരിക്കന്‍ മണ്ണില്‍ 1587 ഓഗസ്റ്റ് 18-ന് പിറന്ന ആദ്യ സന്താനമായ വെര്‍ജീനിയ ഡയറിന്റെ കഥയും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. കൊച്ചു വെര്‍ജീനിയയുടെ ജീവിത കഥ ഇവിടെ സ്മരിക്കപ്പെടേണ്ടതുണ്ട്. റൊവനോകെ കോളനി (ഇന്നത്തെ നോര്‍ത്ത് കരേലിന)യിലായിരുന്നു വെര്‍ജീനിയ ജനിച്ചത്. എലിയാനോര്‍, അനാനിയസ് ഡയര്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. വളരെ കുറച്ചുകാലം മാത്രമേ വെര്‍ജീനിയ ജീവിച്ചുള്ളു. ഈ മിടുക്കിയുടെ അന്ത്യം ദുരൂഹമായി തുടരുന്നു. വെര്‍ജീനിയയുടെ മുത്തച്ഛന്‍ ജോണ്‍ വൈറ്റ് കുടിയേറ്റ സംഘത്തിന്റെ ഗവര്‍ണറായിരുന്നു. ഇദ്ദേഹം 1587-ല്‍ തന്നെ പൊതു ആവശ്യത്തിനു വേണ്ടിയുള്ള സാധനങ്ങള്‍ കൊണ്ടുവരാനായി ഇംഗ്ലണ്ടിലേക്കു മടങ്ങി. എന്നാല്‍ ഇംഗ്ലണ്ടും സ്പെയിനും തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്ന് 1590-ല്‍ വെര്‍ജീനിയയുടെ മൂന്നാം ജന്മദിന വേളയില്‍ മാത്രമാണ് ഇദ്ദേഹം തിരിച്ചെത്തിയത്. പക്ഷേ, കോളനിക്കാരെല്ലാം അപ്രത്യക്ഷമായിരുന്നു. അവരുടെ വീടുകളെല്ലാം ഇടിഞ്ഞുതകര്‍ന്നു പോയിരുന്നു. തന്റെ പേരക്കുട്ടിയുടെ മാത്രമല്ല, 90 പുരുഷന്മാരുടെയും 17 സ്ത്രീകളുടെയും 11 കുട്ടികളുടെയും മുഖം ഒരിക്കല്‍ക്കൂടി കാണാന്‍ ജോണ്‍ വൈറ്റിന് കഴിഞ്ഞിരുന്നില്ല. അതാണ് 'ലോസ്റ്റ് കോളനി'യുടെ ദുഃഖം. വെര്‍ജീനിയയില്‍ പിറന്ന ആദ്യ ക്രിസ്ത്യന്‍ എന്നതുകൊണ്ട് വെര്‍ജീനിയ ഡയര്‍ എന്ന് പേരിട്ടു. 

ADVERTISEMENT

കഴിഞ്ഞ 400 വര്‍ഷമായി വെര്‍ജീനിയ ഡയര്‍ അമേരിക്കന്‍ പുരാണങ്ങളിലും നാടോടിക്കഥകളിലും നിറഞ്ഞു നില്ക്കുന്ന കഥാപാത്രമാണ്. പലതിന്റെയും പ്രതീകമാണവള്‍. കഥകളിലും കവിതകളിലും ടെലിവിഷന്‍ പരിപാടികളിലും ചലച്ചിത്രങ്ങളിലുമൊക്കെയായി വെര്‍ജീനിയ ഒരു ചിത്രശലഭത്തെപ്പോലെ ആസ്വാദക ലോകത്ത് അദൃശ്യമായി ജീവിക്കുന്നു. വെര്‍ജീനിയ യോടുള്ള ആദരസൂചകമായി നോര്‍ത്ത് കരോലിനയില്‍ ആ പേരില്‍ വിവിധ സ്ഥലങ്ങള്‍ ഉണ്ട്. പുതുലോകത്തെ പ്രതികൂല സാഹചര്യങ്ങള്‍ ഇംഗ്ലീഷുകാരുടെ മനോവീര്യം കെടുത്തിയില്ല. ഇംഗ്ലണ്ടില്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തകര്‍ച്ചയോടെ തൊഴില്‍രഹിതരായിത്തീര്‍ന്ന കര്‍ഷക ജനതയ്ക്ക് കുടിയേറ്റമല്ലാതെ മറ്റു മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. 1607 മെയ് മാസത്തില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ന്യൂ പോര്‍ട്ടിന്റെ നേതൃത്വത്തില്‍ സംഘടിത കുടിയേറ്റം നടത്തി. തീര്‍ത്ഥാടകര്‍ (തീര്‍ത്ഥാടക പിതാക്കന്മാരെന്ന്-പ്രില്‍ഗ്രിം ഫാദേഴ്സ്- ഇംഗ്ലണ്ടില്‍ അറിയപ്പെടുന്നു) താവളമുറപ്പി ച്ച സ്ഥലത്തിന് തെംസ് ടൗണ്‍ എന്ന പേര് ലഭിച്ചു. ഇംഗ്ലണ്ടിലെ സഭയില്‍ നിന്ന് തെന്നി മാറിയ സെപ്പറേറ്റിസ്റ്റ് വിഭാഗത്തില്‍പ്പെടുന്നവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും. പിന്നീട് 1620 സെപ്റ്റംബറില്‍ ആദ്യം ഇംഗ്ലണ്ടിലെ സഭയുടെയും തുടര്‍ന്ന് ആംഗ്ലിക്കന്‍ സഭയുടെയും ഔദ്യോഗിക ശത്രുക്കളായി കരുതപ്പെട്ടിരുന്ന പ്യൂരിറ്റന്‍സ് തീര്‍ത്ഥാടകര്‍ക്കൊപ്പം മേഫ്ളവര്‍ എന്ന കപ്പലില്‍ പ്ലിമത്ത് എന്ന സ്ഥലത്തെത്തി. 1921-ലെ ആദ്യ മഴക്കാലത്ത് കുടിയേറ്റക്കാരില്‍ പലരും മരിച്ചു. 

തുടര്‍ന്ന് തദ്ദേശീയരുമായി സഹകരിച്ച് അവര്‍ കൃഷി ചെയ്തു. ധാന്യങ്ങളും മത്തങ്ങയും മറ്റും കൃഷി ചെയ്യാന്‍ തദ്ദേശീയര്‍ കുടിയേറ്റക്കാരെ പഠിപ്പിച്ചു. കൃഷി വന്‍ വിജയമായിരുന്നു. നല്ല വിളവ് കിട്ടി. ഈ വിളവെടുപ്പിന്റെ ഉഗ്രവിജയത്തിന് നന്ദി പറയാന്‍ അവര്‍ ഒത്തുകൂടി, അങ്ങനെ അത് ഉപകാരസ്മരണാദിനമായി. അവര്‍ ഒന്നിച്ച് ദൈവത്തിന്റെ ഈ ദിവ്യദാനങ്ങള്‍ക്ക് നന്ദി പറഞ്ഞു. ടര്‍ക്കിയും മാനിറച്ചിയും ധാന്യങ്ങളും പച്ചക്കറികളുമൊക്കെ ഒരുക്കി അവര്‍ ആ ദിനം വിപുലമായി ആഘോഷിച്ചു. നവംബറിലെ വിളവെടുപ്പ് വിജയം ആഘോഷിക്കാനായി അന്നത്തെ ഗവര്‍ണര്‍ വില്യം ബ്രാഡ് ഫോര്‍ഡ് ഒരു കല്പന പുറപ്പെടുവിക്കുകയും ചെയ്തു. സദ്യവട്ടങ്ങളോടു കൂടിയ മൂന്നു ദി വസത്തെ ആഘോഷമാണ് അമേരിക്കയിലെ ആദ്യ അനൗദ്യോഗിക താങ്ക്‌സ് ഗിവിംഗ് ആയി അറിയപ്പെടുന്നത്.

 ∙ യൂറോപ്പില്‍ നിന്ന് കുടിയേറിയ ദിനം
ഉപകാരസ്മരണയ്ക്കായി ഒരു ദിനം മാറ്റിവെയ്ക്കാനുള്ള ആശയമുരുത്തിരിഞ്ഞത് അമേരിക്കയില്‍ നിന്നല്ലെന്നും വാദമുണ്ട്.  പുരാതനകാലത്ത് യൂറോപ്പില്‍ അത്തരമൊരു ആചാരം നിലനിന്നിരുന്നുവെന്നും പറയപ്പെടുന്നു. മസാച്ച്സെറ്റ്സിലെ പ്യൂരിറ്റന്‍ വിഭാഗം ക്രിസ്ത്യന്‍ ഉത്സവം എന്ന നിലയ്ക്ക് ക്രിസ്തുമസ് ആഘോഷിക്കില്ലായിരുന്നു. റോഡെ ദ്വീപിലല്ലാതെ മറ്റൊരു ഇംഗ്ലീഷ് കോളനികളിലും പ്യൂരിറ്റന്‍സും പ്രില്‍ഗ്രിം ഫാദേഴ്സും ഉണ്ടായിരുന്നില്ല. അതിനാല്‍ ക്രിസ്തുമസ് ആഘോഷിച്ചില്ല. പ്യൂരിറ്റന്‍സിലെ ഓര്‍ത്തഡോക്സ് വിഭാഗം ഇതിനു പകരം ആഘോഷിച്ചത് ഉപകാര സ്മരണാദിനമാണ്. അതിനാല്‍ തന്നെ ഇതൊരു മതാനുഷ്ഠാനമായി കണക്കാക്കിയിരുന്നില്ല. ഒരാഴ്ച നീണ്ടുനിന്ന ആഘോഷങ്ങളില്‍ സമൃദ്ധമായ ഭക്ഷണം കഴിക്കല്‍ തന്നെയായിരുന്നു മുഖ്യ അജണ്ട.പതിനേഴാം നൂറ്റാണ്ട് അവസാനിക്കുന്നതിനു മുമ്പേ കണക്റ്റിക്കട്ടിലും മസാച്ച് സെറ്റ്സിലും ഇത് അവധിദിനമായി. തുടര്‍ന്ന് മറ്റിടങ്ങളിലേക്കു വ്യാപിച്ചു. 

പല കോളനികളിലും പല ഡേറ്റുകളിലായിരുന്നു ആഘോഷമെങ്കിലും എല്ലായിട ത്തും വ്യാഴാഴ്ച ദിവസത്തിലായിരുന്നു എന്ന പ്രത്യേകതയുണ്ടായിരുന്നു. താങ്ക്സ് ഗിവിംഗ് ഡേ ഒരു ഉറച്ച അനുഷ്ഠാനമായി വടക്കോട്ട് പടര്‍ന്നപ്പോള്‍ ഓരോ സംസ്ഥാന ഗവര്‍ണര്‍മാരും ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. 1840-ല്‍ 'ഗോഡേസ് ലേഡീസ് ബുക്ക്' എന്ന മാഗസിന്റെ എഡിറ്ററായിരുന്ന സാറ ജോസഫ് ഹാലെ തന്റെ ലേഖനത്തിലൂടെ താങ്ക്സ് ഗിവിംഗ് ഡേ ദേശീയ അവധി ദിനമായി പ്രഖ്യാപിച്ച് രാജ്യമൊട്ടാകെ ഒരേ ദിവസം ആചരിക്കണമെന്ന് ആവശ്യപ്പെട്ടു. നവംബറിലെ അവസാന വ്യാഴാഴ്ച ഇതിനായി തിരഞ്ഞെടുക്കണമെന്ന് ചൂണ്ടി ക്കാട്ടി അവര്‍ കാംപെയ്ന്‍ നടത്തുകയും ചെയ്തു. 

തുടര്‍ന്ന് ആഭ്യന്തര യുദ്ധസമയത്ത് 1863 സെപ്റ്റംബര്‍ 18-ാം തീയതി സാറ, പ്രസിഡന്റ് എബ്രഹാം ലിങ്കണ് ഇത് സംബന്ധിച്ച് കത്തെഴു തി. ഒക്ടോബര്‍ മൂന്നിന് ലിങ്കണ്‍ അമേരിക്കക്കാരോട് എല്ലാ നവംബര്‍ മാസത്തിലെയും അവസാന വ്യാഴാഴ്ച്ച താങ്ക്സ് ഗിവിംഗ് ആയി ആ ഘോഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വിളംബരം നടത്തി.ഇതിനുശേഷം ലിങ്കന്റെ പിന്‍ഗാമികള്‍ ഓരോ വര്‍ഷവും വിളംബരം നടത്തി ഉപകാരസ്മരണാ ദിനം ഏകീകരിച്ചു. 1941-ല്‍ പ്രസിഡന്റ് റൂസ് വെല്‍റ്റിന്റെ അനുമതിയോടെ കോണ്‍ഗ്രസ്, സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തിലൂടെ നവംബറിലെ നാലാം വ്യാഴാഴ്ച താങ്ക്സ് ഗിവിംഗ് ഡേ ആയി അംഗീകരിച്ചു. 

 ∙ മതമില്ലാത്ത ആഘോഷം
ചരിത്രപരമായി നോക്കുകയാണെങ്കില്‍ താങ്ക്സ് ഗിവിംഗ് ഡേയ്ക്ക് മതാധിഷ്ഠിതവും സാംസ്‌കാരികപരവുമായ പാരമ്പര്യത്തിന്റെ വേരുകളുണ്ട്. എന്നാല്‍ ഈ ദിനം മതേതര ആഘോഷത്തിന്റെ ദിനം കൂടിയാണ്. നന്ദി സൂചകമായ പ്രാര്‍ത്ഥനകളും മറ്റ് വര്‍ണാഭമായ ചടങ്ങുകളും എല്ലാ മതസ്ഥരും പുരാണകാലത്തെപ്പോലെ വിളവെടുപ്പിനു ശേഷം ഇന്നും നടത്തുന്നു. കുടുംബ ഐക്യത്തിന്റെയും ദേശീയ അഖണ്ഡതയുടെയും കാഹളമൂതുമ്പോള്‍, കേവല മനുഷ്യരായ നമ്മുടെ മേല്‍ ദൈവം ചൊരിയുന്ന സ്‌നേഹത്തിന് നമുക്ക് നന്ദി പറയാം. കൃതജ്ഞതയുടെ നറുമലരുകള്‍ അര്‍പ്പിക്കാം.

English Summary:

Thanksgiving 2024 in US: Know about History, Significance, Presidential Turkey Pardon and Celebrations